Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ കേസ്; ഹര്‍ജി തള്ളി കോടതി

ലഖ്‌നൗ: കോണ്‍ഗ്രസ് എം പിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വം സംബന്ധിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ആണ് രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെയും യു കെയുടെയും ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളിയത്. രാഹുലിനെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയിലും ബ്രിട്ടനിലും ഒരുപോലെ പൗരത്വമുണ്ട് എന്നും അതിനാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 84 (എ) പ്രകാരം തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ അദ്ദേഹം അയോഗ്യനാണെന്നും അവകാശപ്പെട്ട് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ എസ് വിഘ്നേഷ് ശിശിര്‍ ആണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. വാദം കേള്‍ക്കുന്നതിനിടെ, കേസില്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

Rahul Gandhi

ഇത് പരിശോധിച്ച ശേഷമാണ് കേസ് തള്ളിയത്. രാഹുല്‍ ഗാന്ധി ഒരു ഇന്ത്യന്‍ പൗരനാണോ എന്ന് നേരിട്ട് പരിഗണിക്കാന്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ പൗരത്വ പദവിയെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായി ഉത്തരം നല്‍കിക്കൊണ്ട്, പുതുക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ബെഞ്ച് 10 ദിവസത്തെ സമയം അനുവദിച്ചിരുന്നു.

2019 ല്‍, അന്നത്തെ രാജ്യസഭാ എം പി സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതിയെ തുടര്‍ന്ന്, രാഹുല്‍ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നു. 2003-ല്‍ യുകെയില്‍ ബാക്കോപ്‌സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും രാഹുല്‍ ഗാന്ധി കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിമാരില്‍ ഒരാളുമായിരുന്നുവെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു.

യുകെ ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ രാഹുല്‍ തന്റെ ബ്രിട്ടീഷ് പൗരത്വം പ്രഖ്യാപിച്ചതായും സുബ്രഹ്‌മണ്യന്‍ സ്വാമി പ്രസ്താവിച്ചിട്ടുണ്ട്. '2005 ഒക്ടോബര്‍ 10 നും 2006 ഒക്ടോബര്‍ 31 നും സമര്‍പ്പിച്ച കമ്പനിയുടെ വാര്‍ഷിക റിട്ടേണുകളില്‍, നിങ്ങളുടെ ജനനത്തീയതി 1970 ജൂണ്‍ 19 ആണെന്നും നിങ്ങള്‍ നിങ്ങളുടെ പൗരത്വം ബ്രിട്ടീഷ് ആണെന്നും ഉള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്,' എന്നാണ് നോട്ടീസില്‍ പറയുന്നത്.

കൂടാതെ ബാക്കോപ്‌സ് ലിമിറ്റഡ് കമ്പനിയുടെ 17/02/2009 തീയതിയിലുള്ള പിരിച്ചുവിടല്‍ അപേക്ഷയില്‍ രാഹുലിന്റെ ദേശീയത ബ്രിട്ടീഷ് എന്ന് പരാമര്‍ശിച്ചിട്ടുണ്ട് എന്നും നോട്ടീസില്‍ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+