ഭഗവാന്‍ രാമന്റെ പേരെഴുതുന്നത് മാനസിക കരുത്തു നല്‍കുന്നെന്ന് മുസ്ലീം കുട്ടികള്‍
അലഹബാദ്: ഭഗവാന്‍ രാമന്റെ പേരെഴുതുന്നത് മാനിസിക കരുത്തും ഊര്‍ജവും നല്‍കുന്നതായി അലഹാബാദിലെ മുസ്ലീം കുട്ടികള്‍. വര്‍ഷങ്ങളായി രാമന്റെ പേരെഴുതുന്ന ആണ്‍കുട്ടികളാണ് തങ്ങളുടെ അനുഭവം തുറന്നു പറയുന്നത്. മാനസിക കരുത്തും, ഏകാഗ്രതയും, ഊര്‍ജവും നല്‍കാന്‍ തങ്ങളുടെ വിശ്വാസത്തിനു കഴിയുന്നുണ്ടെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
മാഘ മേളയോടനുബന്ധിച്ച് നടക്കുന്ന പരിപാടിയില്‍ രാമന്റെ പേര് പലതവണ എഴുതി രാം നാം ബേങ്കില്‍ നിക്ഷേപിച്ചാല്‍ ഐശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം. ഇത്തരമൊരു ആചാരമാണ് അലഹബാദിലെ അബ്ദുള്‍ റബ്, മൊഹമ്മദ് അമിന്‍ ഖാന്‍, മുക്താര്‍ എന്നവര്‍ 10 വര്‍ഷത്തോളമായി പിന്തുടര്‍ന്നു വരുന്നത്. മുസ്ലീം മതവിശ്വാസവും കടുകിടെ തെറ്റിക്കാത്തവരാണ് ഇവര്‍.

റംസാന്‍ വേളയില്‍ എല്ലാദിവസവും വ്രതം അനുഷ്ടിച്ചും, വര്‍ഷത്തില്‍ എല്ലാദിവസവും അഞ്ചുനേരം നമസ്‌കരിച്ചും ഇവര്‍ തങ്ങളുടെ മുസ്ലീം വിശ്വാസത്തെയും മുറകെ പിടിക്കുന്നു. ഭഗവത് ഗീതയിലെ ശ്ലോകങ്ങളും അവര്‍ക്ക് ഹൃദിസ്ഥമാണ്. ഒരു മാധ്യമത്തില്‍ വന്ന ലേഖനത്തില്‍ നിന്നാണ് താന്‍ രാമന്റെ പേരെഴുതുന്ന വിശ്വാസത്തെക്കുറിച്ച് അറിയുന്നതെന്ന് ഫൈസല്‍ ഖാന്‍ പറയുന്നു.
ഇംഗ്ലീഷിനും ഹിന്ദിയിലും ഉറുദുവിലുമായി പേരെഴുതി ഫൈസല്‍ ഖാന്‍ രാം നാം ബാങ്കില്‍ നിക്ഷേപിക്കാറുണ്ട്. മതങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്ന ഒരാള്‍ കൂടിയാണ് ഫൈസല്‍ ഖാന്‍. ഒരു കൈയ്യില്‍ ഗീതയും മറു കൈയ്യില്‍ ഖുറാനും ചേര്‍ത്തു പിടിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും ഫൈസല്‍ ഖാന്‍ പറയുന്നു.












Click it and Unblock the Notifications