Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മായിയമ്മയെ മര്‍ദ്ദിക്കുകയും വലിച്ചഴയ്ക്കുകയും ചെയ്യുന്ന മരുമകള്‍; വീഡിയോ ഞെട്ടിക്കുന്നത്

അലഹബാദ്: പ്രയാധിക്യം കാരണം കിടപ്പിലായ അമ്മായിഅമ്മയെ മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യുന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നു. ഉത്തര്‍പ്രദേശിലെ അലഹബാദിലെ കൗശംബിയില്‍ നടന്നതാണ് ആരെയും ഞെട്ടിക്കുന്ന സംഭവം. മരുമകള്‍ തന്നെ സ്ഥിരമായി പീഡിപ്പിക്കുന്ന കാര്യം സ്ത്രീ മകനോട് പരാതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മകന്‍ അമ്മയുടെ മുറിയില്‍ രഹസ്യമായി ക്യാമറ സ്ഥാപിക്കുകയും ചെയ്തു.

മുറിയില്‍ ക്യാമറയുള്ളത് അറിയാതെ പതിവുപോലെ മരുമകള്‍ അമ്മായിയമ്മയ്ക്ക് ഭക്ഷണവുമായി എത്തി. ഭക്ഷണം കൊടുക്കുന്നെന്ന വ്യാജേന അവര്‍ ഇടയ്ക്കിടെ അമ്മയായിഅമ്മയെ അടിക്കുകയും ബെഡ് ഷീറ്റിനുള്ളില്‍ പൊതിയുന്നതും വീഡിയോയില്‍ കാണാം. പിന്നീട് പുറത്തേക്ക് പോകുമ്പോള്‍ സ്ത്രീയെ ബെഡ്ഷീറ്റ് ഉള്‍പ്പെടെ വലിച്ച് പുറത്തിടുകയും ചെയ്തു.

uttarpradesh

വളരെ ക്രൂരമായാണ് സ്ത്രീയുടെ പെരുമാറ്റമെന്ന് വീഡിയോ കാണുന്ന ആര്‍ക്കും ബോധ്യമാകും. ഭര്‍ത്താവ് ജോലിക്ക് പോയാല്‍ ഉടന്‍ അമ്മയായിഅമ്മയെ സ്ത്രീ സ്ഥിരമായി പീഡിപ്പിക്കാറുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അവര്‍ മകനോട് പീഡനത്തെ കുറിച്ച് സൂചിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ കണ്ടെടുത്തതോടെ ഭാര്യയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ജല്ലാര്‍ എന്ന യുവാവ്.

പ്രായമായ സ്ത്രീയെ പീഡിപ്പിക്കുന്ന വീഡിയോ തെളിവായി സ്വീകരിക്കാവുന്നതാണെന്ന് പോലീസ് വ്യക്തമാക്കി. വളരെ ക്രൂരമായാണ് ഭാര്യയുടെ പീഡനമെന്നും ആരെയും ഞെട്ടിക്കുന്നതാണ് സംഭവമെന്നും യുവാവ് പറഞ്ഞു. അമ്മയെ പീഡിപ്പിച്ച ഭാര്യയെ വീഡിയോയില്‍ കുടുക്കിയ ഭര്‍ത്താവ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+