കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക സർക്കാരിനെതിരെ സിദ്ധരാമയ്യ: കൊവിഡ് ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതി? അഴിമതിയ്ക്ക് തെളിവ്!!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കൊറോണ വ്യാപനത്തിനിടെ യെഡിയൂരപ്പ സർക്കാരിനെ പ്രതിസന്ധിയിലാക്കി മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കൊറോണ വൈറസുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് യെഡിയൂരപ്പ സർക്കാർ 2000 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് സിദ്ധരാമയ്യ ഉന്നയിക്കുന്ന ആരോപണം. ഇത് തെളിയിക്കുന്നതിനുള്ള രേഖകൾ തന്റെ പക്കലുണ്ടെന്നും സിദ്ധരാമയ്യ അവകാശപ്പെടുന്നു. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. സിദ്ധരാമയ്യയെ ഉദ്ധരിച്ച് ദി പ്രിന്റാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

Recommended Video

cmsvideo
Allegation against BJP government in Karnataka | Oneindia Malayalam

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ലക്ഷ്മണ രേഖ വരച്ച് സിപിഎം, തിരഞ്ഞെടുപ്പ് ഓര്‍ക്കണം!!മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ലക്ഷ്മണ രേഖ വരച്ച് സിപിഎം, തിരഞ്ഞെടുപ്പ് ഓര്‍ക്കണം!!

 ആരോപണം ബിജെപിക്കെതിരെ

ആരോപണം ബിജെപിക്കെതിരെ

സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ ഒപ്പുവെച്ച രേഖകളും സിദ്ധരാമയ്യ ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. 1000 വെന്റിലേറ്ററുകൾ, ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗികൾക്ക് ആവശ്യമായ സുപ്രധാന മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വാങ്ങിയതിന്റെ വിവരങ്ങളാണ് പ്രതിപക്ഷനേതാവായ സിദ്ധരാമയ്യ പുറത്തുവിട്ടുള്ളത്. ഓരോന്നിനും നാല് ലക്ഷം രൂപ വിലവരുന്ന 1000 വെന്റിലേറ്ററുകൾക്ക് 40 കോടിയാണ് വിലവരുന്നത്. എന്നാൽ യെഡിയൂരപ്പ സർക്കാർ ഇതിന് 120 കോടി രൂപയാണ് നൽകിയിട്ടുള്ളതെന്നാണ് സിദ്ധരാമയ്യ ആരോപിക്കുന്നത്. 5.6 ലക്ഷം, 12. 32 ലക്ഷം, 18.2 ലക്ഷം എന്നിങ്ങനെ വ്യത്യസ്ത വിലകൾ നൽകിയാണ് വെന്റിലേറ്ററുകൾ വാങ്ങിയിട്ടുള്ളതെന്നാണ് രേഖകൾ തെളിയിക്കുന്നത്. മൂന്ന് വ്യത്യസ്ത തിയ്യതികളിലായാണ് ഇടപാടുകൾ നടന്നിട്ടുള്ളതെന്നും രേഖകൾ ചൂണ്ടിക്കാണിക്കുന്നു.

രേഖകൾ തെളിവെന്ന്

രേഖകൾ തെളിവെന്ന്

മാസ്കുകൾ, വെന്റിലേറ്ററുകൾ, സാനിറ്റൈസറുകൾ, കിടക്കൾ, പിപിഇ കിറ്റുകൾ, തെർമൽ സ്കാനറുകൾ എന്നിവ വാങ്ങിയതിലും ബിജെപി സർക്കാർ അഴിമതി നടത്തിയിട്ടുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. ഒരു രൂപ പോലും വെറുതെ ചെലവഴിച്ചിട്ടില്ലെന്നാണ് ബിജെപി ഉന്നയിക്കുന്ന വാദം. എന്നാൽ അഴിമതി നടത്തിയെന്ന ആരോപണം തെളിയിക്കുന്നതിനുള്ള മതിയായ രേഖകൾ തന്റെ പക്കലുണ്ടെന്നാണ് കോൺഗ്രസ് നേതാവ് വ്യക്തമാക്കുന്നത്. സിദ്ധരാമയ്യയെ ഉദ്ധരിച്ച് ദി പ്രിന്റാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

24 മണിക്കൂറിനകം തെളിവ്

24 മണിക്കൂറിനകം തെളിവ്

കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി സർക്കാർ വാങ്ങിയിട്ടുള്ള സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ നൽകാമെന്നാണ് ജൂലൈ 21ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ സിദ്ധരാമയ്യ ഉറപ്പ് നൽകിയത്. കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി വിവിധ വകുപ്പുകൾ ചെലവഴിച്ച തുകയുടേയും വാങ്ങിയ വസ്തുക്കൾ സംബന്ധിച്ച വിശദാംശങ്ങൾ ആവശ്യപ്പെട്ട് 20 ഓളം കത്തുകൾ സർക്കാരിന് അയച്ചെന്നും സിദ്ധരാമയ്യ അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് അവർ ഇടപാടുകളിൽ സുതാര്യത പാലിക്കാത്തത്. അവർക്ക് ജനങ്ങളോടും നിയമസഭയോടും ഉത്തരം പറയേണ്ടതായിട്ടില്ലേ? അവരുടെ ഭാഗത്ത് തെറ്റുകളില്ലെങ്കിൽ എന്തിനാണ് കാര്യങ്ങൾ മറച്ചുവെക്കുന്നത്?

ആരോപണം തള്ളി ബിജെപി

ആരോപണം തള്ളി ബിജെപി

സിദ്ധരാമയ്യയുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ഒരു സംഘം മന്ത്രിമാരുടെ യോഗം വിളിച്ചതായി ചില വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട്. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ അഞ്ച് മന്ത്രിമാരാണ് സിദ്ധരാമയ്യ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞ് വാർത്താസമ്മേളനം വിളിച്ചത്. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ, ഉപമുഖ്യമന്ത്രി അശ്വത്ത് നാരായൺ, റവന്യൂ വകുപ്പ് മന്ത്രി ആർ അശോക്, മെഡിക്കൽ എഡ്യുക്കേഷൻ മന്ത്രി ഡോ. കെ സുധാകർ, തൊഴിൽ മന്ത്രി ശിവരാം ഹെബ്ബാർ എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉപകരണങ്ങൾ വാങ്ങിയതിൽ ബിജെപി സർക്കാർ അഴിമതി നടത്തിയിട്ടുണ്ടെന്ന് കാണിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആരോപണം ഉന്നയിച്ച് വരികയാണ്.

കണക്ക് വെളിപ്പെടുത്തി

കണക്ക് വെളിപ്പെടുത്തി

സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങളും പ്രമേയങ്ങളും കോൺഗ്രസ് ചെലവുകളായി ചിത്രീകരിക്കുകയാണെന്നാണ് നാരായൺ ഉന്നയിച്ച ആരോപണം. വെന്റിലേറ്ററുകൾ വാങ്ങുന്നതിനായി തന്റെ വകുപ്പ് ചെലവഴിച്ച തുക സംബന്ധിച്ച രേഖകൾ സമർപ്പിക്കാമെന്നും ഡോ. സുധാകർ വ്യക്തമാക്കി. 2019 ജനുവരിയിൽ കർണാടക സർക്കാറിന്റെ കൈവശമുള്ളത് ഒരു വ്യാപാരിയിൽ നിന്ന് വാങ്ങിയ 39 വെന്റിലേറ്ററുകളാണ്. ഓരോന്നിനും 21 ലക്ഷം രൂപ വീതമാണ് ചെലവഴിച്ചത്. എന്നാൽ കോൺഗ്രസാണ് സംസ്ഥാനത്ത് അധികാരത്തിലിരുന്നതെന്നാണ് മന്ത്രി ചൂണ്ടിക്കാണിക്കുന്നത്. അതേ വ്യാപാരിയിൽ നിന്ന് കുടുതൽ സൌകര്യങ്ങളുള്ള വെന്റിലേറ്ററുകളാണ് 18 രൂപയ്ക്ക് വാങ്ങിയിട്ടുള്ളത്. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ വിലപേശിയാണ് മികച്ച സാങ്കേതിക വിദ്യയുള്ള വെന്റിലേറ്റർ വാങ്ങിയിട്ടുള്ളത്. എന്നാൽ ഞങ്ങൾ പണം ദുരുപയോഗം ചെയ്തെന്നാണ് അവർ ആരോപിക്കുന്നത്.

നാലിരട്ടി പണം നൽകിയെന്ന്

നാലിരട്ടി പണം നൽകിയെന്ന്


തമിഴ്നാട് വാങ്ങിയതിന്റെ നാലിരട്ടി പണം നൽകിയാണ് കർണാടക സർക്കാർ വെന്റിലേറ്ററുകൾ വാങ്ങിയതെന്നാണ് ജൂലൈ 17 കോൺഗ്രസ് തലവൻ ഡികെ ശിവകുമാർ പറഞ്ഞത്. എന്നാൽ എല്ലാ ആരോപണങ്ങളും ബിജെപി നിരസിച്ചിട്ടുണ്ട്. സർക്കാർ ഇടപാടുകളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ കോൺഗ്രസിന് കഴിയുമോ എന്ന് ചോദ്യം ചെയ്ത് മൂന്ന് ദിവസം മുമ്പാണ് കർണാടക ആരോഗ്യവകുപ്പ് മന്ത്രി ബി ശ്രീരാമലു രംഗത്തെത്തിയത്. കോൺഗ്രസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ബിജെപിയുടെ ആരോപണം. രാജ്യത്ത് കൊറോണ വൈറസ് പ്രതിരോധ രംഗത്തുള്ള ഡോക്ടർമാർക്ക് മികച്ച ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ദി പ്രിന്റിനോട് പ്രതികരിച്ചിരുന്നു.

ചെലവഴിച്ചത് 290 കോടി

ചെലവഴിച്ചത് 290 കോടി


ജീവൻ രക്ഷാ മരുന്നുകളുടേയും ഉപകരണങ്ങളുടേയും ദൌർലഭ്യം ഉണ്ടാക്കാതെ നോക്കുകയാണ് സർക്കാർ ചെയ്തത്. അതിനായി ആരോഗ്യ വകുപ്പ് 290 കോടി രൂപ ചെലവഴിക്കുകയും ചെയ്തിരുന്നു. മെഡിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് മാർച്ചിന് ശേഷം മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി 33 കോടി രൂപ ചെലവഴിച്ചെന്നും ബി ശ്രീരാമലു വ്യക്തമാക്കി. 120 കോടി രൂപയ്ക്ക് വെന്റിലേറ്ററുകൾ വാങ്ങിയെന്ന സിദ്ധരാമയ്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. 10.61 കോടി രൂപയ്ക്ക് 748 വെന്റിലേറ്ററുകൾ വാങ്ങിയതിനുള്ള രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്നും മന്ത്രില വാദിക്കുന്നു. മുൻ മുഖ്യമന്ത്രി വീണ്ടും മുഖ്യമന്തിയാവുന്നത് സ്വപ്നം കണ്ട് തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതാണെന്നും ശ്രീ രാമലു ആരോപിക്കുന്നു.

English summary
Allegation against BJP government in Karnataka over procurement of covid related medical equipments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X