ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗികാരോപണം: ഗൂഢാലോചന അന്വേഷിക്കുമെന്ന് സുപ്രീം കോടതി
ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിക്ക് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസിന് എതിരായ ആരോപണമല്ല, മറിച്ച് അതിന് പിന്നിലെ ഗൂഢാലോചനയാണ് അന്വേഷിക്കുന്നത് എന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ആര്‍എഫ് നരിമാന്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസിന് എതിരായ പരാതിയില്‍ വേരിലേക്കിറങ്ങി അന്വേഷിക്കുമെന്നും അല്ലെങ്കില്‍ സുപ്രീം കോടതി നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയില്‍ നിന്നും പുറത്താക്കപ്പെട്ട ചില ജീവനക്കാരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് ആരോപണം ഉണ്ടെന്നും ജ. മിശ്ര കൂട്ടിച്ചേര്‍ത്തു.

ചീഫ് ജസ്റ്റിസിന് എതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനന ഉണ്ടെന്ന് കാട്ടി അഭിഭാഷകനായ ഉത്സവ് ബെയിന്‍സ് നല്കിയ സത്യവാങ്മൂലം പുതുക്കി നല്‍കാനും കോടതി നിര്‍ദേശിച്ചു. അതേസമയം മുന്‍ വിധിയോട് കൂടിയുളള അന്വേഷണം പാടില്ലെന്നും സ്വതന്ത്രവും നീതിപൂര്‍വ്വവുമായ അന്വേഷണം നടക്കണമെന്നും ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ഉത്സവ് ബെയിന്‍സ് വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ സിബിഐ, ഐബി ഡയറക്ടര്‍മാരെയും ദില്ലി പോലീസ് കമ്മീഷണറേയും സുപ്രീം കോടതി വിളിച്ച് വരുത്തി. ചീഫ് ജസ്റ്റിസിനെതിരെ പരാതിപ്പെടാന്‍ ഒന്നരക്കോടി രൂപ വാഗ്ദാനം ലഭിച്ചു എന്നാണ് ഉത്സവ് ബെയിന്‍സ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേസ് പരിഗണിക്കാൻ നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications