കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗികാരോപണം: ഗൂഢാലോചന അന്വേഷിക്കുമെന്ന് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിക്ക് പിന്നില്‍ ആരെന്ന് കണ്ടെത്തണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസിന് എതിരായ ആരോപണമല്ല, മറിച്ച് അതിന് പിന്നിലെ ഗൂഢാലോചനയാണ് അന്വേഷിക്കുന്നത് എന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ആര്‍എഫ് നരിമാന്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ കട്ടക്കലിപ്പിൽ, മാധ്യമങ്ങളെ പറപ്പിച്ചു! സിപിഎം വൻ തിരിച്ചടി ഉറപ്പിച്ചു?മുഖ്യമന്ത്രി പിണറായി വിജയൻ കട്ടക്കലിപ്പിൽ, മാധ്യമങ്ങളെ പറപ്പിച്ചു! സിപിഎം വൻ തിരിച്ചടി ഉറപ്പിച്ചു?

ചീഫ് ജസ്റ്റിസിന് എതിരായ പരാതിയില്‍ വേരിലേക്കിറങ്ങി അന്വേഷിക്കുമെന്നും അല്ലെങ്കില്‍ സുപ്രീം കോടതി നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയില്‍ നിന്നും പുറത്താക്കപ്പെട്ട ചില ജീവനക്കാരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് ആരോപണം ഉണ്ടെന്നും ജ. മിശ്ര കൂട്ടിച്ചേര്‍ത്തു.

sc

ചീഫ് ജസ്റ്റിസിന് എതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനന ഉണ്ടെന്ന് കാട്ടി അഭിഭാഷകനായ ഉത്സവ് ബെയിന്‍സ് നല്‍കിയ സത്യവാങ്മൂലം പുതുക്കി നല്‍കാനും കോടതി നിര്‍ദേശിച്ചു. അതേസമയം മുന്‍ വിധിയോട് കൂടിയുളള അന്വേഷണം പാടില്ലെന്നും സ്വതന്ത്രവും നീതിപൂര്‍വ്വവുമായ അന്വേഷണം നടക്കണമെന്നും ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു.

വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കാതെ മോഹൻലാലിനെ അകത്ത് കയറ്റാൻ ശ്രമം, എതിർപ്പുമായി ആളുകൾവോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കാതെ മോഹൻലാലിനെ അകത്ത് കയറ്റാൻ ശ്രമം, എതിർപ്പുമായി ആളുകൾ

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ഉത്സവ് ബെയിന്‍സ് വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ സിബിഐ, ഐബി ഡയറക്ടര്‍മാരെയും ദില്ലി പോലീസ് കമ്മീഷണറേയും സുപ്രീം കോടതി വിളിച്ച് വരുത്തി. ചീഫ് ജസ്റ്റിസിനെതിരെ പരാതിപ്പെടാന്‍ ഒന്നരക്കോടി രൂപ വാഗ്ദാനം ലഭിച്ചു എന്നാണ് ഉത്സവ് ബെയിന്‍സ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേസ് പരിഗണിക്കാൻ നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.

English summary
SC decides to probe on conspiracy behind the allegation against Chief justice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X