'ജനാധിപത്യം വീണ്ടും കൊലചെയ്യപ്പെട്ടു': പ്രവർത്തകന്റെ ആത്മഹത്യയിൽ മമതക്കെതിരെ ബിജെപി
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി പ്രവർത്തകനെ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തി. ഗോഹത്ത് ഹൂഗ്ലി ജില്ലയിലാണ് സംഭവം. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നും കൊലപാതകമാണന്നുമാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. ഗണേഷ് റായ് എന്ന പാർട്ടി പ്രവർത്തകന്റെ മൃതദേഹമാണ് ഞായറാഴ്ച കണ്ടത്തിയത്. ശനിയാഴ്ച മുതൽ തന്നെ ഇയാളെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ മൃതേദഹം കണ്ടെത്തിയത്. ഗണേഷിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് കുടുംബവും ഉന്നയിക്കുന്ന ആരോപണം. തൃണമൂൽ പ്രവർത്തകർ നേരത്തെ റോയിയെയും തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
പാർട്ടി പ്രവർത്തകനെ തൃണമൂൽ പ്രവർത്തകർ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി ഗോഹത്തിലെ പ്രധാന റോഡുകൾ ഉപരോധിച്ചിട്ടുണ്ട്. ഇതോടെ ക്രമസമാധാന നില പുനസ്ഥാപിക്കുന്നതിനും സംഘർഷാവസ്ഥ ഒഴിവാക്കാനുമായി പ്രദേശത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഗോഹട്ട്- അരംബാഗ് റോഡിലെ ഉപരോധം പോലീസെത്തി ഒഴിപ്പിക്കുകായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യം വീണ്ടും കൊലചെയ്യപ്പെട്ടുവന്നാണ് ബംഗാൾ ബിജെപി സംഭവത്തിൽ പ്രതികരിച്ചത്. റോയിയുടെ മൃതദേഹം മരത്തിൽ തൂങ്ങിക്കിടക്കുന്ന വീഡിയോയ്ക്കൊപ്പമാണ് ബിജെപിയുടെ ട്വീറ്റ് പുറത്തുവന്നിട്ടുള്ളത്.

രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം. എപ്പോഴും ജനാധിപത്യത്തിന്റെ മരണം എന്ന് ആക്രോശിക്കുന്നവർ മമതാ ബാനർജി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ ബിജെപി നേതാക്കൾ കൊല്ലപ്പെടുമ്പോൾ മൌനം പാലിക്കുന്നുവെന്നും പാർട്ടി ആരോപിക്കുന്നു. പ്രദേശത്തെ ബിജെപി പ്രവർത്തകർക്കിടയിൽ ഭീതി പടർത്തുന്നതിന് വേണ്ടിയാണ് കൊല്ലപ്പെട്ട ബിജെപി പ്രവർത്തകന്റെ മൃതദേഹം അവിടെ കൊണ്ടുപോയി കെട്ടിത്തൂക്കിയിട്ടുള്ളതെന്നും ബംഗാൾ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് ആരോപിക്കുന്നു.
ബിജെപി പ്രവർത്തകരെ തൂക്കിക്കൊല്ലുന്നത് പുതിയൊരു ട്രെൻഡായി മാറിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഞങ്ങൾ ശക്തമായ പ്രതിരോധം തീർക്കും. ബിജെപിക്കുള്ള പിന്തുണ വർധിക്കുന്നത് തൃണമൂലിനെ ഭയപ്പെടുത്തുന്നുവെന്നും ബിജെപി പറയുന്നു. കഴിഞ്ഞ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി- തൃണമൂൽ പോര് പലപ്പോഴും അക്രമാസക്തമായിത്തീർന്നിട്ടുണ്ട്. അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ പോര് വരും ദിവസങ്ങളിൽ ശക്തമാകാനും സാധ്യതയുണ്ട്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications