കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടറുടെ ആത്മഹത്യ: വെട്ടിലായി ആപ് എംഎൽഎ, ആത്മഹത്യാപ്രേരണാക്കുറ്റം!! പണം തട്ടാൻ ശ്രമിച്ചെന്ന് ആരോപണം

Google Oneindia Malayalam News

ദില്ലി: ദില്ലിയിൽ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വെട്ടിലായി ആം ആദ്മി എംഎൽഎ. ആം ആദ്മി എംഎൽഎയുടെ ഉപദ്രവത്തെത്തുടർന്നാണ് ജീവനൊടുക്കുന്നതെന്നാണ് ഡോക്ടർ ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കന്നത്. 52 കാരനായ ഡോക്ടറാണ് തലസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. രണ്ട് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ഭരണകക്ഷി എംഎൽഎയും അനുയായിയും ചേർന്ന് തന്നിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും പണം നൽകാൻ വിസമ്മതിച്ചപ്പോൾ ബിസിനസ് താൽപ്പര്യങ്ങൾക്കായി തനിക്കെതിരെ നീങ്ങുകയായിരുന്നുവെന്നുമാണ് ഡോക്ടർ രാജേന്ദ്രസിംഗ് ആരോപിക്കുന്നത്.

ആട്ട മുതൽ കുളിക്കാനുളള സോപ്പ് വരെ വീട്ടിലെത്തിച്ച് സർക്കാർ, സൗജന്യ കിറ്റ് കണ്ടാൽ കണ്ണ് തളളും!ആട്ട മുതൽ കുളിക്കാനുളള സോപ്പ് വരെ വീട്ടിലെത്തിച്ച് സർക്കാർ, സൗജന്യ കിറ്റ് കണ്ടാൽ കണ്ണ് തളളും!

നെബ് സാരായി പ്രദേശത്തെ വാട്ടർ ടാങ്കർ സർവീസ് ഉടമയാണ് ആത്മഹത്യ ചെയ്ത ഡോക്ടർ രാജേന്ദ്രസിംഗ്. മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ദേവ് ലി എംഎൽഎ പ്രകാശ് ജാർവാൾ, അനുയായി കപിൽ നഗർ എന്നിവർക്കെതിരെയാണ് ഡോക്ടർ ആത്മഹത്യാക്കുറിപ്പിൽ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. ഡോക്ടറുടെ പഴ്സണൽ ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. എംഎൽഎയിൽ നിന്ന് നേരിടേണ്ടിവന്ന പീഡനത്തെക്കുറിച്ച് ഡയറിയിൽ കുറിച്ചിട്ടുണ്ടെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.

suicide-1561001192

താൻ ദില്ലി ജൽബോർഡിന് ടാങ്കറുകൾ വാടകയ്ക്ക് നൽകിയെന്നും ഇതിൽ നിന്ന് എംഎൽഎ പണം തട്ടിയെടുക്കാൻ ശ്രമിച്ചതായും ഡോക്ടർ ഡയറിയിൽ കുറിച്ചിട്ടുണ്ട്. പണം നൽകാൻ തയ്യാറാവാത്തതോടെ എംഎൽഎ തന്റെ ടാങ്കറുകൾ ദില്ലി ജൽബോർഡിൽ നിന്ന് നീക്കം ചെയ്തെന്നും തനിക്ക് വധഭീഷണിയുണ്ടെന്നും ഡോക്ടർ ഡയറിയിൽ കുറിച്ചിട്ടുണ്ട്. ഡോക്ടറുടെ മൃതദേഹം ദില്ലി എയിംസിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ പണം തട്ടിയെടുക്കാൻ ശ്രമിച്ച കുറ്റത്തിനും ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും പോലീസ് ഡിയോലി എംഎൽഎക്കെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തേ 2018ൽ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തിയ കേസിലും എംഎൽഎ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

 രോഗബാധിതരുണ്ടെങ്കിൽ പ്രവാസികൾ തിങ്ങിപ്പാർക്കണ്ട: കൈത്താങ്ങുമായി ഇന്ത്യൻ എംബസി, ബദൽ സംവിധാനങ്ങൾ!! രോഗബാധിതരുണ്ടെങ്കിൽ പ്രവാസികൾ തിങ്ങിപ്പാർക്കണ്ട: കൈത്താങ്ങുമായി ഇന്ത്യൻ എംബസി, ബദൽ സംവിധാനങ്ങൾ!!

ജില്ല വിട്ടുപോകാനാകില്ല; കാറില്‍ മൂന്ന് പേര്‍ മാത്രം, ഇളവ് കിട്ടിയാല്‍ ഇങ്ങനെ... വിശദീകരിച്ച് ഡിജിപിജില്ല വിട്ടുപോകാനാകില്ല; കാറില്‍ മൂന്ന് പേര്‍ മാത്രം, ഇളവ് കിട്ടിയാല്‍ ഇങ്ങനെ... വിശദീകരിച്ച് ഡിജിപി

'ചാനലും ചർച്ചയും നമുക്കെന്തിനാ... എഫ്ബിയുണ്ടല്ലോ, അതിൽ ലൈക്കുണ്ടല്ലോ!!' വിടി അടക്കം യൂത്തിന് പൊങ്കാല'ചാനലും ചർച്ചയും നമുക്കെന്തിനാ... എഫ്ബിയുണ്ടല്ലോ, അതിൽ ലൈക്കുണ്ടല്ലോ!!' വിടി അടക്കം യൂത്തിന് പൊങ്കാല

English summary
Allegation agianst AAP MLA over doctors suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X