Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാക്കെതിരെ കനേഡിയൻ മന്ത്രിയുടെ ആരോപണം: കനേഡിയൻ നയതന്ത്രജ്ഞനെ വിളിപ്പിച്ച് ഇന്ത്യ

ന്യൂഡൽ​ഹി: ഖലിസ്ഥാൻ വിഘടനവാദികളെ ലക്ഷ്യം വെയ്ക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടെന്ന കനേഡിയൻ മന്ത്രിയുടെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞ് ഇന്ത്യ. ഈ ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവും ആണെന്ന് പറയുകയും കനേഡിയൻ നയതതന്ത്രജ്ഞനെ വിളിപ്പിക്കുകയും ചെയ്തു.

ഖലിസ്ഥാൻ തീവ്രവാദികളെ ലക്ഷ്യമിട്ട് അക്രമം, ഭീഷണിപ്പെടുത്തൽ, രഹസ്യാന്വേഷണ ശേഖരണം എന്നിവ നടത്താൻ അമിത് ഷാ ഉത്തരവിട്ടതായി കാനഡയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ ചൊവ്വാഴ്ച രാജ്യത്തെ പൊതു സുരക്ഷയും ദേശീയ സുരക്ഷയും സംബന്ധിച്ച സാന്റിം​ഗ് കമ്മിറ്റി അം​ഗങ്ങളോട് പറഞ്ഞിരുന്നു.

canada

കനേഡിയൻ ​ ഹൈക്കമ്മീഷന്റെ പ്രതിനിധിയെ വ്യാഴാഴ്ച വിളിച്ച് വരുത്തിയതായും നയതന്ത്ര കുറിപ്പ് കൈമാറിയതായും വെള്ളിയാഴ്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഡേവിഡ് മോറിസൺ കമ്മിറ്റിക് മുമ്പാകെ കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ നടത്തിയ അസംബന്ധവും അടിസ്ഥാരഹിതവുമായ പരാമർശങ്ങൾ ഇന്ത്യാ ​ഗവർൺമെന്റ് ശക്തമായി പ്രതിഷേധിക്കുന്നതായി കുറിപ്പിൽ അറിയിച്ചുവെന്ന് ജയ്സ്വാൾ പറഞ്ഞു.

ആരോപണങ്ങൾ ആ​ദ്യം റിപ്പോർട്ട് ചെയ്ത വാഷിം​ഗ് ടൺ‌ പോസ്റ്റിന് അമിത് ഷായുടെ പേര് താൻ സ്ഥിരീകരിച്ചതായി മോറിസൺ പറഞ്ഞിരുന്നു. ഉയർ‌ന്ന കനേഡിയൻ ഉദ്യോ​ഗസ്ഥർ ബോധപൂർവ്വം അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തുന്നുവെന്ന് ഇത് തെളിയിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇത്തരം നടപടികൾ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിന് ​ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ജയ്സ്വാൾ മുന്നറിയിപ്പ് നൽകി.

" വാസ്തവത്തിൽ, ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നതിനും മറ്റ് രാജ്യങ്ങളെ സ്വാധീനിക്കുന്നതിനുമുള്ള ബോധ പൂർവമായ തന്ത്രത്തിന്റെ ഭാ​ഗമായി ഉയർന്ന കനേഡിയൻ ഉദ്യോ​ഗസ്ഥർ അന്തർദേശിയ മാധ്യമങ്ങൾക്ക് അടിസ്ഥാനരഹിതമായ സൂചനകൾ നൽകുന്നുവെന്ന വെളിപ്പെടുത്തൽ, നിലവിലെ കനേഡിയൻ സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയെയും പെരുമാറ്റത്തെയും കുറിച്ച് ഇന്ത്യാ ​ഗവൺമെന്റിന്റെ ദീർഘകാല വീക്ഷണത്തെ സ്ഥിരീകരിക്കുക മാത്രമാണ്. ഇത്തരം നിരുത്തരവാദപരമായ നടപടികൾ ഉഭയകക്ഷി ബന്ധത്തിന് ​ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും ," അദ്ദേഹം പറഞ്ഞു.

ദേശീയ സൈബർ ഭീഷണി വിലയിരുത്തലിൽ ചൈന, ഉത്തര കൊറിയ, റഷ്യ, ഇറാൻ എന്നിവയ്ക്കൊപ്പം ഇന്ത്യയെ എതിരാളി എന്ന് ചൈന വിശേഷിപ്പിച്ചുവെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച ജയ്സ്വാൾ തെളിവുകളില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിനുള്ള മറ്റൊരു ഉദാഹരണമാണിതെന്ന് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+