'വളര്‍ത്തുമകള്‍' ഹണിപ്രീതുമായി ഗുര്‍മീത് റാം റഹീമിന് അവിഹിത ബന്ധം? ലൈംഗികബന്ധം നേരിട്ട് കണ്ടുവെന്ന്

ചാണ്ഡിഗഢ്: ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്തുമകളാണ് ഹണിപ്രീത് ഇന്‍സാന്‍ എന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇവരുടെ ബന്ധം എന്നും സംശയത്തിന്റെ നിഴലില്‍ ആയിരുന്നു. സ്വന്തം ഭാര്യയില്‍ പിറന്ന മൂന്ന് മക്കളേക്കാള്‍ ഗുര്‍മീതിന് പ്രിയങ്കരിയാണ് ഹണിപ്രീത്.

ദേര സച്ച സൗദയുടെ അടുത്ത മേധാവിയായി ഹണിപ്രീതിനെ ഗുര്‍മീത് പ്രഖ്യാപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഹണിപ്രീതിന്റെ ഭര്‍ത്താവ് എന്തുകൊണ്ട് അവരെ വിട്ടുപോയി എന്നതും ഗുര്‍മീതിനെതിരെ കോടതിയെ സമീപിച്ചത് എന്തിന് എന്നതും ഇന്നും പ്രസക്തമായ ചോദ്യങ്ങളാണ്.

ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ പിതൃ-പുത്രി ബന്ധം അല്ലെന്ന് പോലും ആക്ഷേപം ഉന്നയിക്കുന്നവരുണ്ട്. ഗുര്‍മീതിനെ കുറ്റക്കാരനെന്ന് വിധിച്ചതിന് ശേഷം ജയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഹണിപ്രീത് ഉന്നയിച്ച ആവശ്യം കേട്ടാല്‍ ആരും മറിച്ച് സംശയിച്ച് പോകും എന്ന് ഉറപ്പാണ്. ഹണിപ്രീതിന്റെ ഭര്‍ത്താവായിരുന്ന വിശ്വാസ് ഗുപ്ത പറയുന്നത്

ആരാണ് ഹണിപ്രീത്

ആരാണ് ഹണിപ്രീത്

പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീത് ഇന്‍സാന്റെ ശരിയായ പേര്. ഗുര്‍മീത് മകളായി ദത്തെടുത്തതിന് ശേഷം ആണ് ഹണിപ്രീത് ഇന്‍സാന്‍ എന്ന പേര് സ്വീകരിച്ചത്.

ഭര്‍ത്താവിനെ ചൊല്ലി

ഭര്‍ത്താവിനെ ചൊല്ലി

പ്രിയങ്ക തനേജയെ വിവാഹ കഴിച്ചത് ദേര അനുയായി ആയിരുന്ന വിശ്വാസ് ഗുപ്ത ആയിരുന്നു. ഗുര്‍മീത് തന്നെ ആയിരുന്നു ആ വിവാഹ നടത്തിക്കൊടുത്തതും. എന്നാല്‍ സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നു എന്ന പരാതിയുമായി പ്രിയങ്ക വീണ്ടും ഗുര്‍മീതിനെ സമീപിക്കുകയായിരുന്നു.

മകളായി ദത്തെടുത്തു

മകളായി ദത്തെടുത്തു

ഇതേ തുടര്‍ന്നാണ് പ്രിയങ്കയെ മകളായും വിശ്വാസ് ഗുപ്തയെ മരുമകനായും ഗുര്‍മീത് ദത്തെടുക്കുന്നത്. അതിന് ശേഷം നടന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ നടക്കുന്നത്.

ലൈംഗിക ബന്ധം എന്ന്

ലൈംഗിക ബന്ധം എന്ന്

ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നാണ് വിശ്വാസ് ഗുപ്ത ആരോപിക്കുന്നത്. ഇന്ത്യടുഡേ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

നഗ്നരായി കണ്ടു

നഗ്നരായി കണ്ടു

ദേരയിലെ മുറിയില്‍ രണ്ട് പേരും തമ്മില്‍ നഗ്നരായി ലൈംഗിക ബന്ധ്ത്തില്‍ ഏര്‍പെടുന്നത് താന്‍ കണ്ടു എന്നാണ് വിശ്വാസ് ഗുപ്തയുടെ ആരോപണം. താന്‍ കണ്ടു എന്ന് മനസ്സിലാക്കിയ ഗുര്‍മീത് ഞെട്ടിപ്പോയി എന്നും വിശ്വാസ് ഗുപ്ത പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പുറത്ത് പറയരുതെന്ന് ഭീഷണി

പുറത്ത് പറയരുതെന്ന് ഭീഷണി

തുടര്‍ന്ന് ഗുര്‍മീത് തന്നെ ഭീഷണിപ്പെടുത്തിയെന്നംു വിശ്വാസ് ഗുപ്ത പറയുന്നുണ്ട്. പുറത്ത് പറഞ്ഞാല്‍ കൊന്നുകളും എന്നായിരുന്നത്രെ ഭീഷണി. പിന്നീട് താനും കുടുംബവും ദേരവിട്ട് പോവുകയായിരുന്നുവെന്നും വിശ്വാസ് ഗുപ്ത പറയുന്നുണ്ട്.

അച്ഛനും മകളും

അച്ഛനും മകളും

ഹണിപ്രീതിനെ ഗുര്‍മീത് ദത്തെടുത്തതിന് ശേഷം ആയിരുന്നു ഈ സംഭവങ്ങള്‍ എല്ലാം നടന്നത്. തുടര്‍ന്ന് 2012 ല്‍ വിശ്വാസ് ഗുപ്ത ഗുര്‍മീതും ഹണിപ്രീതും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചും, ഗുര്‍മീത് തന്റെ ഭാര്യയെ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ് എന്ന് ആരോപിച്ചും ഹൈക്കോടതിയെ സമീപിച്ചു.

 മോചനം നേടി

മോചനം നേടി

എന്തായാലും ആ കേസ് തുടര്‍ന്ന് പോയില്ല. ഹണിപ്രീതുമായുള്ള വിവാഹബന്ധം കോടതിയ്ക്ക് പുറത്ത് വച്ച് നടന്ന ഒത്തുതീര്‍പ്പില്‍ മോചിപ്പിക്കുകയും ചെയ്തു.

തീര്‍ന്നില്ല കാര്യങ്ങള്‍

തീര്‍ന്നില്ല കാര്യങ്ങള്‍

വിശ്വാസ് ഗുപ്തയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രീതിയില്‍ മറ്റ് ചില കാര്യങ്ങളും ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുര്‍മീതും ഹണിപ്രീതും ഏറെ സമയം ഒരുമിച്ച് ചെലവഴിക്കാറുണ്ടായിരുന്നു എന്നും ആരോപണം ഉണ്ടായിരുന്നു.

ഗസ്റ്റ് ഹൗസില്‍ തങ്ങണമെന്ന്

ഗസ്റ്റ് ഹൗസില്‍ തങ്ങണമെന്ന്

പഞ്ച്കുളയിലെ കോടതിയില്‍ നിന്ന് റോഹ്തക്കിലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുര്‍മീതിനൊപ്പം ഗസ്റ്റ് ഹൗസില്‍ തങ്ങണം എന്ന് ഹണിപ്രീത് വാശിപിടിച്ചിരുന്നായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് പേരും ഒരു ഗസ്റ്റ് ഹൗസില്‍ രണ്ട് മണിക്കൂറോളം രഹസ്യമായി ചെലവഴിച്ചതായും ആക്ഷേപം ഉണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

ജയിലില്‍ കൂടെ കഴിയണം എന്ന്

ജയിലില്‍ കൂടെ കഴിയണം എന്ന്

ഇതിനിടെ ഗുര്‍മീതിനൊപ്പം ജയിലില്‍ കൂടെ കഴിയണം എന്ന ആവശ്യവും സിബിഐ കോടതിയില്‍ ഹണിപ്രീത് ഉന്നയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ കോടതിയ്ക്ക് ഇടപെടാന്‍ ആവില്ല എന്നായിരുന്നത്രെ കോടതിയുടെ പ്രതികരണം.

അനുവാദമുണ്ടെന്ന് പറഞ്ഞ്

അനുവാദമുണ്ടെന്ന് പറഞ്ഞ്

ഹണിപ്രീതിനെ കൂടെ താമസിപ്പിക്കാന്‍ കോടതിയുടെ അനുമതിയുണ്ടെന്ന് പറഞ്ഞ് ജയില്‍ അധികൃതരെ തെറ്റിദ്ധരിപ്പിക്കാനും ഗുര്‍മീത് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളെ പുരുഷന്‍മാരുടെ ജയിലില്‍ സഹായിയായി അനുവദിക്കാന്‍ പറ്റില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രോഗിയാണത്രെ... അതിനത്രെ

രോഗിയാണത്രെ... അതിനത്രെ

കടുത്ത പുറം വേദനയും തലവേദനയും ഉള്ള ഗുര്‍മീതിന് തന്റെ സഹായം ആവശ്യമാണ് എന്നായിരുന്നു ഹണിപ്രീത് പറഞ്ഞിരുന്നത്. താന്‍ അക്യുപ്രഷര്‍ വിദഗ്ധയാണെന്നും ഈ സേവനം നല്‍കാനാണ് താന്‍ കൂടെയുണ്ടാകണം എന്ന് ആവശ്യപ്പെടുന്നത് എന്നും ആയിരുന്നു ഹണിപ്രീതിന്റെ വാദം. എന്തായാലും അതൊന്നും നടന്നില്ല എന്നതാണ് സത്യം.

അടുത്ത അനന്തരാവകാശി

അടുത്ത അനന്തരാവകാശി

ഗുര്‍മീതിന് ശേഷം ഹണിപ്രീത്് ഇന്‍സാന്‍ തന്നെ ആയിരിക്കും ദേര സച് സൗദയുടെ അനന്തരാവകാശി എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. 20 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഗുര്‍മീത് റാം റഹീം സിങിന് സിബിഐ പ്രത്യേക കോടതി വിധിച്ചിട്ടുള്ളത്.

സോഷ്യല്‍ മീഡിയ താരം

സോഷ്യല്‍ മീഡിയ താരം

സോഷ്യല്‍ മീഡിയയിലേയും വലിയ താരമാണ് ഹണിപ്രീത് സിങ്. പപ്പയുടെ സ്വന്തം ഏഞ്ചല്‍ എന്നാണ് ഫേസ്ബുക്കില്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ അഞ്ചലക്ഷത്തിലധികം ലൈക്കുകളുണ്ട് ഹണിപ്രീതിന്റെ പേജിന്. ട്വിറ്ററില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ ഹണിപ്രീതിനെ പിന്തുടരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q