കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുശാന്തിന്റെ മുറിയിൽ കടക്കാൻ പോലും അവരുടെ അനുമതി വേണം': റിയക്കെതിരെ വെളിപ്പെടുത്തൽ

Google Oneindia Malayalam News

പട്ന: ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണത്തോടെ കാമുകി റിയ ചക്രവർത്തിയ്ക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നത്. സുശാന്ത് മരിക്കുന്നതിന്റെ ദിവസങ്ങൾക്ക് മുമ്പാണ് നടനുമായി ലിവ് ഇൻ റിലേഷൻ ഷിപ്പിലായിരുന്ന റിയ സുശാന്തിന്റെ ഫ്ലാറ്റിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നത്. ഇതിന് പുറമേ സുശാന്തിന്റെ പിതാവ് ഉൾപ്പെടെയുള്ള കുടുബാംഗങ്ങളും റിയയ്ക്കെതിരെ ഗുരുതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇക്കാര്യങ്ങൾല ചൂണ്ടിക്കാണിച്ച് പിതാവ് പരാതി നൽകിയതോടെ ബിഹാർ പോലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ്, ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു ഇത്തരത്തിലുള്ള ഗുരുതര ആരോപണങ്ങളാണ് റിയയ്ക്കെതിരെയുള്ളത്.

സുശാന്തിന്റെ പണം ധൂര്‍ത്തടിച്ചു, ഫ്‌ളാറ്റില്‍ പാര്‍ട്ടി, റിയ ചക്രവർത്തിക്ക് വില്ലന്‍ പരിവേഷം!!സുശാന്തിന്റെ പണം ധൂര്‍ത്തടിച്ചു, ഫ്‌ളാറ്റില്‍ പാര്‍ട്ടി, റിയ ചക്രവർത്തിക്ക് വില്ലന്‍ പരിവേഷം!!

റിയയുടെ കർശന നിയന്ത്രണം

റിയയുടെ കർശന നിയന്ത്രണം

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവർത്തിയ്ക്കെതിരെ വെളിപ്പെടുത്തലുമായി സുശാന്തിന്റെ വീട്ടിലെ ജീവനക്കാരൻ. വീട്ടിലെ എല്ലാക്കാര്യങ്ങളും ശക്തമായി നിയന്ത്രിക്കാറുണ്ടായിരുന്നുവെന്നാണ് സ്വീപ്പറുടെ വെളിപ്പെടുത്തൽ. റിയ തന്റെ അനുമതിയില്ലാതെ സുശാന്തിന്റെ മുറിയിലേക്ക് ആരെയും പ്രവേശിക്കാൻ അനുവദിക്കാറില്ലായിരുന്നുവെന്നാണ് സ്വീപ്പറുടെ വെളിപ്പെടുത്തൽ. സുശാന്തിന്റെ മുറി വൃത്തിയാക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിരുന്നത് പോലും റിയയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. തന്റെ വീട്ടിലെ ജോലിക്കാരെ കാണാൻ കഴിയാത്ത സമയം പോലും ഉണ്ടായിരുന്നുവെന്നും ജീവനക്കാരൻ പറയുന്നു.

 സിദ്ധാർത്ഥിനെ തേടി

സിദ്ധാർത്ഥിനെ തേടി

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്റെ സുഹൃത്തും ഒരോ മുറിയിലെ താമസക്കാരനുമായിരുന്ന സിദ്ധാർത്ഥ് പിതാനിയെക്കുറിച്ചുള്ള വിവരങ്ങളും ബിഹാർ പോലീസ് അന്വേഷിച്ചുവരുന്നുണ്ട്. ജൂൺ 14ന് മരണമടഞ്ഞ സുശാന്തിന്റെ മൃതദേഹം ആദ്യം കണ്ടവരിൽ ഒരാൾ സിദ്ധാർത്ഥ് പിതാനിയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സിദ്ധാർത്ഥിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘവും ശ്രമം നടത്തിവരികയാണ്. എന്നാൽ സിദ്ധാർത്ഥുമായി ബന്ധപ്പെടാൻ ബിഹാർ പോലീസിന് കഴിഞ്ഞിട്ടില്ല. മുംബൈ പോലീസ് നേരത്തെ ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴിയും മാറ്റിയിട്ടുണ്ട്.

സമ്പത്തിൽ കുറവ്

സമ്പത്തിൽ കുറവ്


സുശാന്ത് സിംഗ് രാജ്പുത്തിന്റെ അക്കൌണ്ടിലുണ്ടായിരുന്ന 4.64 കോടി രൂപ 90 ദിവസം കൊണ്ട് 1.4 കോടിയായി കുറഞ്ഞെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് സുശാന്തിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നത് പോലെ റിയ തന്നെയാണ് ഈ പണം ചെവഴിച്ചിട്ടുള്ളതെന്ന സംശയം ബലപ്പെട്ടിട്ടുള്ളത്. റിയയുടെ സഹോദരൻ ഷോവിക്കിന്റെ അക്കൌണ്ടിലേക്കും പണം ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. റിയ, സഹോദരൻ, സുശാന്ത് എന്നിവർ ചേർന്ന് ആരംഭിച്ച സ്റ്റാർട്ട് അപ്പിലേക്ക് സുശാന്തിന്റെ അക്കൌണ്ടിൽ നിന്ന് 15 കോടി രൂപ മാറ്റിയതായി ബീഹാർ പോലീസിന് നൽകിയ പരാതിയിൽ പിതാവ് ആരോപിച്ചിരുന്നു. ഇതോടെയാണ് റിയയ്ക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

 റിയയ്ക്കെതിരെ ഗുരുതര ആരോപണം

റിയയ്ക്കെതിരെ ഗുരുതര ആരോപണം

റിയ സുശാന്തിനെ കുടുംബാംഗങ്ങളിൽ നിന്ന് അകറ്റിയെന്ന് പിതാവ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ സുഹൃത്തുക്കളും ആരോപണം ഉന്നയിച്ചിരുന്നു. സുശാന്ത് റിയയുമായി പ്രണയത്തിലായതിന് ശേഷം നടൻ പൂർണമായും റിയയുടെ നിയന്ത്രണത്തിലായെന്നും തങ്ങളോട് സംസാരിക്കാൻ പോലും അനുവദിച്ചില്ലെന്നും തങ്ങളെ പരസ്പരം അകറ്റിയത് റിയ ആണെന്നും സുഹൃത്ത് കൃസാൻ ബരേറ്റാ പറഞ്ഞിരുന്നു. പിതാവിനോട് സംസാരിക്കുന്നതിൽ നിന്നും റിയ സുശാന്തിനെ അകറ്റിയെന്നും ഇയാൾ പറയുന്നു. റിയ നാടകം കളിക്കുകയാണെന്ന് ആരോപിച്ച ബരേറ്റോ സത്യം ആർക്കും അധികകാലം ആർക്കും മൂടിവെക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.

രേഖകൾ നൽകുമോ?

രേഖകൾ നൽകുമോ?


സുശാന്തിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കേസ് അന്വേഷണവുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ എന്നിവ പരിശോധിക്കുന്നതിനുള്ള അനുമതി തേടിക്കൊണ്ട് ബിഹാർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം മുംബൈ പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ നിയമോപദേശം തേടിയ ശേഷം മാത്രമായിരിക്കും മുംബൈ പോലീസ് ഈ റിപ്പോർട്ടുകൾ ബിഹാർ പോലീസിന് സമർപ്പിക്കുക. മുംബൈ പോലീസ് കേസ് അന്വേഷിക്കുന്നതിനിടെ ബിഹാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിൽ ആദ്യം തന്നെ അസ്വാരസ്യങ്ങൾ നിലവിലുണ്ട്. ഇതിനിടെയാണ് രേഖകൾ ആവശ്യപ്പെട്ടിട്ടുള്ളത്.

 ദിശയുടെ മരണം

ദിശയുടെ മരണം


സുശാന്ത് സിംഗിന്റെ മുൻ മാനേജർ ദിശാ സലൈൻ മരിച്ച് ദിവസങ്ങൾക്കുള്ളിലാണ് സുശാന്തിനെയും മരിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തുന്നത്. ഇതോടെ ദിശയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ബിഹാർ പോലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ട് മരണങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. സുശാന്ത് സിംഗ് മരിക്കുന്നതിന് ഒരാഴ്ച മുമ്പ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് ദിശ ആത്മഹത്യ ചെയ്യുന്നത്. സുശാന്ത് ആത്മഹത്യ ചെയ്തപ്പോൾ തന്നെ ദിശയുടെ മരണവും ഏറെ ചർച്ചയായിരുന്നു.

 വിവരങ്ങൾ നഷ്ടപ്പെട്ടെന്ന്

വിവരങ്ങൾ നഷ്ടപ്പെട്ടെന്ന്


അതേസമയം മുംബൈ പോലീസ് ദിശാ സലിയന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്ന ഫോൾഡർ പോലീസ് ഡിലീറ്റ് ചെയ്തെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അബദ്ധത്തിൽ ഡിലീറ്റ് ആയിപ്പോയെന്നാണ് പറയപ്പെടുന്നത്. ജൂൺ ഒമ്പതിന് ആത്മഹത്യ ചെയ്ത ദിശ സലിയന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ബിഹാർ പോലീസ് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് ബിഹാർ പോലീസ് വിവരങ്ങൾ ആവശ്യപ്പെടുന്നത്. മുംബൈ പോലീസിന്റെ പക്കൽ നിന്ന് ഈ വിവരങ്ങൾ ഉൾപ്പെട്ട ഫോൾഡർ അബദ്ധത്തിൽ ഡിലീറ്റായെന്ന് ബിഹാർ പോലീസ് സ്ഥിരീകരിച്ചെന്നും റിപ്ലബ്ലിക്ക് റിപ്പോർട്ട് ചെയ്യുന്നു.

മുംബൈ പോലീസിന്റെ പൂഴിക്കടകൻ

മുംബൈ പോലീസിന്റെ പൂഴിക്കടകൻ

ദിശാ സലിയന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ മലാഡിലെ മാൽവാനി പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ എല്ലാ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥൻ പങ്കുവെച്ചിരുന്നു. എന്നാൽ ഒരു ഫോൺ കോൾ വന്നതോടെയാണ് കാര്യങ്ങൾ ആകെ മാറി മറിഞ്ഞതെന്നാണ് ബിഹാർ പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ. ഇതോടെയാണ് ദിശയുടെ വിവരങ്ങൾ ഉൾപ്പെട്ട ഫോൾഡർ അബദ്ധത്തിൽ ഡിലീറ്റായെന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അറിയിച്ചതെന്നും ബിഹാർ പോലീസ് പറയുന്നു.

English summary
Allegations against Rhea Chakraborty over Sushant Singh Rajput's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X