സാമ്പത്തിക ഒത്തുകളി ആരോപണം; മാധ്യമ പരസ്യ കമ്പനികളിൽ സിസിഐ റെയ്ഡ്
ആഗോള പരസ്യ ഭീമന്മാരുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ഗ്രൂപ്പ്എം, ഡെന്റ്‌സു, ഇന്റർപബ്ലിക് ഗ്രൂപ്പ് എന്നിവയുൾപ്പെടെ കമ്പനികളിലാണ് റെയ്ഡ് നടത്തിയത്. സാമ്പത്തിക ഒത്തുകളി ആരോപണത്തിലാണ് നടപടി.
ഡൽഹി, മുംബൈ, ഗുരുഗ്രാം എന്നിങ്ങനെ പത്തോളം സ്ഥലങ്ങളിലാണ് സിസിഐ റെയ്ഡ് നടത്തിയത്. ചില സ്ഥാപനങ്ങളിൽ ഇപ്പോഴും പരിശോധന പുരോഗമിക്കുകയാണ്. പരിശോധന സംബന്ധി്ചച് ഇതുവരെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷനോ സിസിഐയോ പ്രതികരിച്ചിട്ടില്ല.













Click it and Unblock the Notifications