കള്ളപ്പണത്തില്‍ നിന്ന് സംഭാവന; മുന്നില്‍ ബിജെപി
ദില്ലി: വിവാദങ്ങള്‍ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള മൂന്ന് കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്ത് വിട്ടപ്പോള്‍ പ്രതിരോധത്തിലായത് ബിുജെപി തന്നെ. പുറത്ത് വിട്ട പേരുകാരില്‍ ഒരാള്‍ ഏറ്റവും അധികം സംഭാവന നല്‍കിയത് ബിജെപിക്കാണ്.
ഗോവയില്‍ നിന്നുള്ള ഖനന വ്യവസായി രാധ എസ് ടിംബ്ലോയുടെ കമ്പനി ബിജെപിക്ക് സംഭാവനയായി നല്‍കിയത് 1.18 കോടി രൂപയാണ്. കോണ്‍ഗ്രസിന് നല്‍കിയത് 65 ലക്ഷം രൂപയും.

അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്. ഏഴ് വര്‍ഷത്തിനിടെ ഒമ്പത് തവണയായിട്ടാണ് രാധ ടിംബ്ലോയുടെ ടിംബ്ലോ പ്രൈവറ്റ് ലിമിറ്റഡ് ബിജെപിക്ക് പണം നല്‍കിയത്. കോണ്‍ഗ്രസിന് മൂന്ന് തവണയായിട്ടും.
2004-2005 മുതല്‍ 2011-2012 വരെയുള്ള കാലഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ കണക്ക് പരിശോധിച്ചാണ് എഡിആര്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ബിജെപി- കോണ്‍ഗ്രസ് നേതൃത്വങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പാര്‍ട്ടികളുടെ പ്രതികരണം ലഭ്യമായിട്ടില്ല.
ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്കാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവന കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കേണ്ട ബാധ്യത. രാജ്യത്തെ 13 ഇലക്ട്രല്‍ ട്രസ്റ്റുകളില്‍ ഏഴെണ്ണത്തിന് മാത്രമേ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഡയറക്ട് ടാക്സസിന്റെ അംഗീകാരം ഉള്ളൂ. ശേഷിക്കുന്ന ആറെണ്ണം വഴി നടത്തിയ ഇടപാടുകളില്‍ 105 കോടിയിലധികം രൂപ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ലഭിച്ചിട്ടുണ്ടെന്നാണ് എഡിആര്‍ ആരോപിക്കുന്നത്.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി










Click it and Unblock the Notifications