കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണത്തില്‍ നിന്ന് സംഭാവന; മുന്നില്‍ ബിജെപി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: വിവാദങ്ങള്‍ക്കൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള മൂന്ന് കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്ത് വിട്ടപ്പോള്‍ പ്രതിരോധത്തിലായത് ബിുജെപി തന്നെ. പുറത്ത് വിട്ട പേരുകാരില്‍ ഒരാള്‍ ഏറ്റവും അധികം സംഭാവന നല്‍കിയത് ബിജെപിക്കാണ്.

ഗോവയില്‍ നിന്നുള്ള ഖനന വ്യവസായി രാധ എസ് ടിംബ്ലോയുടെ കമ്പനി ബിജെപിക്ക് സംഭാവനയായി നല്‍കിയത് 1.18 കോടി രൂപയാണ്. കോണ്‍ഗ്രസിന് നല്‍കിയത് 65 ലക്ഷം രൂപയും.

BJP

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്. ഏഴ് വര്‍ഷത്തിനിടെ ഒമ്പത് തവണയായിട്ടാണ് രാധ ടിംബ്ലോയുടെ ടിംബ്ലോ പ്രൈവറ്റ് ലിമിറ്റഡ് ബിജെപിക്ക് പണം നല്‍കിയത്. കോണ്‍ഗ്രസിന് മൂന്ന് തവണയായിട്ടും.

2004-2005 മുതല്‍ 2011-2012 വരെയുള്ള കാലഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ കണക്ക് പരിശോധിച്ചാണ് എഡിആര്‍ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ബിജെപി- കോണ്‍ഗ്രസ് നേതൃത്വങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച പാര്‍ട്ടികളുടെ പ്രതികരണം ലഭ്യമായിട്ടില്ല.

ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്കാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവന കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കേണ്ട ബാധ്യത. രാജ്യത്തെ 13 ഇലക്ട്രല്‍ ട്രസ്റ്റുകളില്‍ ഏഴെണ്ണത്തിന് മാത്രമേ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഡയറക്ട് ടാക്‌സസിന്റെ അംഗീകാരം ഉള്ളൂ. ശേഷിക്കുന്ന ആറെണ്ണം വഴി നടത്തിയ ഇടപാടുകളില്‍ 105 കോടിയിലധികം രൂപ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ലഭിച്ചിട്ടുണ്ടെന്നാണ് എഡിആര്‍ ആരോപിക്കുന്നത്.

English summary
Alleged black money account holder donated nine times to BJP, thrice to Congress: ADR report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X