കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പോളോ ആശുപത്രിയിലെ കിഡ്‌നി റാക്കറ്റ് ആസൂത്രകൻ പിടിയില്‍!!

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: അപ്പോളോ ആശുപത്രിയില്‍ വന്‍ അവയവ തട്ടിപ്പില്‍ കിഡ്‌നി റാക്കറ്റ് തലവന്‍ അറസ്റ്റില്‍. രാജ്കുമാര്‍ റാവുവാണ് (40)അറസ്റ്റിലായിരിക്കുന്നത്. കൂടാതെ റാക്കറ്റുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പത്ത് ഡോക്ടര്‍മ്മാരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

അറസ്റ്റിലായ രാജ്കുമാര്‍ റാവുവാണ് നേപാള്‍, ശ്രീലങ്ക, ഇന്തേനേഷ്യ എന്നിവിടങ്ങളിലെ റാക്കറ്റിന്റെ തലവന്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. പശ്ചിമ ബംഗാളില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

 kidney

ജലന്തര്‍, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കിഡ്‌നി റാക്കറ്റ് നടത്തുന്നത് ഇയാള്‍ തന്നെയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കിഡ്‌നി മാറ്റിവെയ്ക്കല്‍ സര്‍ജറി നടത്തുന്ന അപ്പോളോ ആശുപത്രിയിലെ പത്ത് ഡോക്ടര്‍മ്മാരെ ഇപ്പോള്‍ ചോദ്യം ചെയ്യ്തു വരികയാണ്.

അപ്പോളോ ആശുപത്രിയിലെ അവയവ തട്ടിപ്പില്‍ ഉന്നത സ്ഥാനത്തുള്ളവര്‍ പിടിയില്‍, തെളിവുകള്‍!!അപ്പോളോ ആശുപത്രിയിലെ അവയവ തട്ടിപ്പില്‍ ഉന്നത സ്ഥാനത്തുള്ളവര്‍ പിടിയില്‍, തെളിവുകള്‍!!

റാക്കറ്റുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ കിഡ്‌നി ദാനം ചെയ്ത ദമ്പതിക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. പെട്ടെന്നുള്ള പണത്തിന്റെ ആവശ്യത്തിന് വേണ്ടി കിഡ്‌നി വില്‍ക്കേണ്ടി വന്നവരാണ് കൂടുതലും. മൂന്നു ലക്ഷം രൂപയ്ക്ക് ദമ്പതികളില്‍ നിന്നും കിഡ്‌നി വാങ്ങി ഇരട്ടി വിലയ്ക്കാണ് വില്‍ക്കപ്പെടുന്നത്.

English summary
Four days after the busting of the kidney racket in Apollo Hospital in Delhi, T Rajkumar Rao, the kingpin, and three others were today arrested, even as police said 10 doctors are likely to be questioned in connection with the case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X