കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂല്‍ പോസ്റ്റര്‍ കീറി; ഒമ്പത് വയസ്സുകാരന് ക്രൂര മര്‍ദ്ദനം

Google Oneindia Malayalam News

ബംഗാള്‍: ഹരിഹര്‍പുര്‍ പാല്‍പാറ ഗ്രാമത്തില്‍ പട്ടമുണ്ടാക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ കീറിയ ബാലന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. ഒമ്പത് വയസ്സുള്ള ഷഹീല്‍ മൊല്ലയ്ക്കാണ് മര്‍ദ്ദനമേറ്റത്.

മര്‍ദ്ദനത്തില്‍ അബോധാവസ്ഥയിലായ ബാലനെ അഴക്കു ചാലില്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നു കളഞ്ഞു. നിന്റെ അച്ഛന്‍ സിപിഎം ഏജന്റല്ലേ എന്ന് ചോദിച്ചുകൊണ്ടാണ് അക്രമികള്‍ തന്നെ മര്‍ദ്ദിച്ചതെന്ന് ഷഹീല്‍ പറയുന്നു.

Bangal

കൈയും കാലും കൂട്ടികെട്ടിയ ശേഷമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷഹീലിനെ മര്‍ദ്ദിച്ചത്. ഷഹീലിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ബാലന് മര്‍ദ്ദനമേറ്റ സംഭവം വെറും ആരോപണം മാത്രമാണെന്നും തൃണമൂല്‍ സിറ്റിങ്ങ് എംഎല്‍എ സൗക്കത്ത് മൊല്ല പറഞ്ഞു. ഇടതുപാര്‍ട്ടിയാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും അബോധാവസ്ഥയിലായ ബാലനെ തൃണമൂല്‍ പ്രവര്‍ത്തകരാണ് വീട്ടിലെത്തിച്ചതെന്നും സൗക്കത്ത് പറഞ്ഞു.

English summary
Amid reports of violent clashes between workers of rival parties CPM and Trinamool Congress, during polling in West Bengal state elections, an appalling incident has come to light where a group of alleged TMC workers tortured and brutally thrashed a nine-year-old boy in Hariharpur Palpara village, for making a kite out of a TMC flex poster.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X