Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം; യുവാവിനെ മര്‍ദ്ദിച്ച് നഗ്നനാക്കി നടത്തിച്ചു

ബംഗളൂരു: കര്‍ണാകയിലെ ഹാസന്‍ ജില്ലയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ച് ഗനഗനാക്കി നടത്തിച്ച് ജനങ്ങള്‍. മഹാരാജാ പാര്‍ക്കിലാണ് സംഭവം. തിരക്കേറിയ ട്രാഫിക് ജംഗ്ഷനില്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും തുടര്‍ന്ന നഗ്നനാക്കി റോഡിലൂടെ നടത്തിക്കുകയുമായിരുന്നു. വിജയപുര ജില്ലയില്‍ നിന്നുള്ള മേഘ്രാജ് എന്നയാളാണ് മര്‍ദനമേറ്റതെന്ന് പോലീസ് പറഞ്ഞു. ഹാസന്‍ നഗരത്തില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണിദ്ദേഹമെന്നും പൊലീസ് കൂട്ടിചേര്‍ത്തു.

പാര്‍ക്കില്‍ നടക്കുന്നിനിടെയാണ് മേഘ്രാജ് പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ഇയാളെ കൈയേറ്റം ചെയ്യുകയായിരുന്നു. പോലീസിന് കൈമാറുന്നതിനുപകരം, നാട്ടുകാര്‍ അയാളെ മര്‍ദ്ദിക്കുകയും വസ്ത്രം അഴിക്കുകയും ചെയ്തു, തുടര്‍ന്ന് തിരക്കേറിയ ട്രാഫിക് ജംഗ്ഷനായ ഹേമാവതി സ്റ്റാച്യു സര്‍ക്കിളിന് സമീപം നഗ്‌നനാക്കി നടത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഉടന്‍ തന്നെ മേഘരാജിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ചതിന് ശേഷം ഹാസന്‍ സിറ്റി പോലീസ് നാല് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

in

അതേസമയം മേഘ്‌രാജ് ഉപദ്രവിച്ചു എന്ന് പറയുന്ന പെണ്‍കുട്ടി പരാതിയൊന്നും നല്‍കിയില്ലെന്ന് പൊലീസ് പറഞ്ഞു.എന്നാല്‍ ക്രൂരമായി മര്‍ദിക്കുകയും നഗ്‌നനാക്കി പരസ്യമായി നടത്തുകയും ചെയ്തതില്‍ മേഘ് രാജ് പരാതി നല്‍കിയെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഐപിസി സെക്ഷന്‍ 341 (തെറ്റായ നിയന്ത്രണത്തിനുള്ള ശിക്ഷ), 323 (സ്വമേധയാ ഉപദ്രവിച്ചതിനുള്ള ശിക്ഷ) 504 (സമാധാനം ലംഘിക്കുന്നതിനുള്ള മനഃപൂര്‍വമായ അപമാനം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തലിനുള്ള ശിക്ഷ) എന്നിവ പ്രകാരം നാല് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

Recommended Video

cmsvideo
    Omicron cluster formed in Pathanamthitta nursing college 76 new cases reported

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+