ഫേസ്ബുക്ക് ചാറ്റിംഗ്; 14 കാരി തൂങ്ങിമരിച്ചു
മുംബൈ: ഫേസ്ബുക്ക് ചാറ്റിംഗുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷത്തിനൊടുവില്‍ 14 കാരി ആത്മഹത്യ ചെയ്തു. മുംബൈയ്ക്ക് സമീപം കാണ്ഡിവിളിയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ നേരിട്ട അപമാനം താങ്ങാനാകാതെ ജീവനൊടുക്കിയത്. കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
വൈകുന്നേരം കിടപ്പുമുറിയില്‍ വാതിലടച്ചിരുന്ന് പഠിക്കുകയായിരുന്നു മകളെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ആറ് മണിയോടെ വിളിച്ചിട്ടും മകള്‍ വിളികേള്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയുടെ അച്ഛന്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്നെങ്കിലും അപ്പോഴേക്കും പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ് എന്ന് അയച്ചിരിക്കുകയാണ് എന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഫേസ്ബുക്ക് ചാറ്റിംഗും ചിത്രങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് കുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു.
പിടിയിലായ യുവാവ് വിദ്യാര്‍ഥിനിയുടെ ഫേസ്ബുക്ക് പേജില്‍ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചിരുന്നു. ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ആവശ്യമായ നടപടിയെടുക്കാന്‍ കൂട്ടാക്കിയില്ല. പോലീസിന്റെ അനാസ്ഥയാണ് തന്റെ മകളുടെ മരണത്തിന് കാരണമായതെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു.












Click it and Unblock the Notifications