Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിരിയാണി പുരുഷന്റെ ലൈംഗികാസക്തി കുറക്കുന്നു; കട അടച്ചുപൂട്ടി തൃണമൂല്‍ ഭരിക്കുന്ന മുനിസിപ്പാലിറ്റി

കൊല്‍ക്കത്ത: പുരുഷന്റെ ലൈംഗികാസക്തി കുറക്കുമെന്ന് ആരോപിച്ച് കൂച്ച് ബെഹാറിലെ രണ്ട് ബിരിയാണി കടകള്‍ അടച്ചുപൂട്ടി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കൂച്ച് ബെഹാര്‍ മുനിസിപ്പാലിറ്റി ചെയര്‍മാനുമായ രവീന്ദ്രനാഥ് ഘോഷ്. മമതാ ബാനര്‍ജി സര്‍ക്കാരിലെ മുന്‍ മന്ത്രി കൂടിയാണ് രവീന്ദ്രനാഥ് ഘോഷ്.

ബിരിയാണി കടകള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതായും അതിനാലാണ് കടകള്‍ അടച്ച് പൂട്ടിയത് എന്നും അദ്ദേഹം പറഞ്ഞു. ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷ സെക്സ് ഡ്രൈവ് കുറയ്ക്കുമെന്ന് നിരവധി ആളുകളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.

1

ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എന്ന് രവീന്ദ്രനാഥ് ഘോഷ് പറഞ്ഞു. എന്നാല്‍ പുരുഷന്റെ ലൈംഗികാസക്തിയെ തടസ്സപ്പെടുത്തുന്ന ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മസാലകള്‍ ഏതൊക്കെയാണെന്ന് അറിയില്ല എന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ പ്രദേശത്ത് ബിരിയാണി വില്‍ക്കുന്നുണ്ട്.

2

അവര്‍ ലൈസന്‍സില്ലാതെയാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നതോടെ തങ്ങള്‍ അവിടെ നേരിട്ട് പരിശോധനക്ക് എത്തിയിരുന്നു എന്നും വിശദമായി പരിശോധനക്കൊടുവിലാണ് കടകള്‍ക്ക് ട്രേഡ് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയത് എന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് കടകള്‍ അടച്ച് പൂട്ടിയത് എന്നും അദ്ദേഹം പറഞ്ഞു.

3

കൂച്ച് ബെഹാര്‍ മുനിസിപ്പല്‍ മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന നിരവധി കടകള്‍ക്കെതിരെ ആരോപണമുയര്‍ന്നിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങള്‍ അറിയിച്ചു. 'കൊല്‍ക്കത്ത ബിരിയാണി ഷോപ്പിനെതിരെ' ഒരു ആരോപണം ഉണ്ടായിരുന്നു എന്നാണ് മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ശാസ്ത്രീയമായ വിശദീകരണം നല്‍കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു.

4

അതിനിടെ ഈ കട മാത്രമല്ല, റോഡുകള്‍ കയ്യേറുന്ന നിരവധി പേരുണ്ട് എന്നും അവര്‍ക്കെതിരെ നടപടിയെടുക്കും എന്നും രവീന്ദ്രനാഥ് ഘോഷ് പറഞ്ഞു. അവര്‍ വഴികളില്‍ പാചകം ചെയ്യുന്നു, എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല. രാത്രി വൈകുവോളം തുറന്നിരിക്കുന്ന ഈ കടകള്‍ എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

5

ആളുകള്‍ ഇവിടെ എത്തി മദ്യപിക്കുകയും പരിസ്ഥിതി മലിനമാക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ആളുകള്‍ ആരാണെന്നും അവര്‍ എവിടെ നിന്നാണ് വരുന്നതെന്നും കണ്ടെത്താന്‍ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും രവീന്ദ്രനാഥ ഘോഷ് കൂട്ടിച്ചേര്‍ത്തു. അതേസമയം പപ്പു ഖാന്‍ എന്ന വ്യക്തിയാണ് കട നടത്തിയിരുന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

6

മുനിസിപ്പല്‍ ഏരിയയിലെ ശുചീകരണ പ്രക്രിയയുടെ ഭാഗമായാണ് കുടിയൊഴിപ്പിക്കല്‍ നടപടിയെന്നും ശരിയായ ട്രേഡ് ലൈസന്‍സും ഫുഡ് ലൈസന്‍സും ഉള്ളവര്‍ക്ക് കട നടത്താം എന്നും മുനിസിപ്പാലിറ്റി അറിയിച്ചു. എന്നാല്‍, അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിരവധി കടകളും സ്ഥാപനങ്ങളും ഉള്ളപ്പോള്‍ ഒരു കട മാത്രം ലക്ഷ്യമിട്ടത് എന്തുകൊണ്ടാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+