കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ബിജെപി പുറത്ത്? ' മഹാ വികാസ ആഗധി' അധികാരത്തിലേക്ക്?പ്രഖ്യാപനം നാളെ

  • By Aami Madhu
Google Oneindia Malayalam News

മുംബൈ: ഒടുവില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. ബിജെപിയെ പുറത്ത് നിര്‍ത്തി ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്നുള്ള സഖ്യം സംസ്ഥാനത്ത് ഉടന്‍ അധികാരത്തിലേറും. വെള്ളിയാഴ്ച സര്‍ക്കാര്‍ സംബന്ധിച്ച് അന്തിമ പ്രഖ്യാപനം നടത്തുമെന്ന് കോണ്‍ഗ്രസ് ജനറന്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

പൊതുമിനിമം പരിപാടി, മുഖ്യമന്ത്രി സ്ഥാനം, മന്ത്രിസഭ എന്നിവ സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. മഹാ വികാസ ആഗധി എന്ന പേരിലാകും സഖ്യം അധികാരത്തിലേറുക. വിശദാംശങ്ങളിലേക്ക്

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

മഹാരാഷ്ട്രയില്‍ ശിവസേനയുടെ മുഖ്യമന്ത്രി മോഹം പൂവണിയുന്നു. ശിവസേനയുമായി സഖ്യത്തില്‍ അധികാരത്തിലേറാന്‍ കോണ്‍ഗ്രസിലും എന്‍സിപിയിലും ധാരണയായതായാണ് റിപ്പോര്‍ട്ട്. അന്തിമ തിരുമാനം വെള്ളിയാഴ്ച അറിയിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുന്നോട്ട് പോകാന്‍

മുന്നോട്ട് പോകാന്‍

ഇന്ന് രാവിലെയാണ് സോണിയാ ഗാന്ധിയുടെ വസതിയില്‍ കോണ്‍ഗ്രസ് യോഗം ചേര്‍ന്നത്. അഹമ്മദ് പട്ടേല്‍, ആധിര്‍ ചൗധരി, അംബിക സോണി, എകെ ആന്‍റണി തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാവരും യോഗത്തില്‍ പങ്കെടുത്തു.നിലവിലെ സാഹചര്യം വിശദമായി തന്നെ പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ചയായി. സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ട് പോകുന്നതിനാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

വൈകീട്ട് ചര്‍ച്ച

വൈകീട്ട് ചര്‍ച്ച

ഇന്ന് വൈകീട്ട് ഇത് സംബന്ധിച്ച് കോണ്‍ഗ്രസും എന്‍സിപിയിലും തമ്മില്‍ ചര്‍ച്ച നടക്കും. കൂടാതെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലും വൈകീട്ട് വീണ്ടും ചര്‍ച്ചയുണ്ടാകും.അതിന് ശേഷം വൈകീട്ടോടെ തങ്ങള്‍ മഹാരാഷ്ട്രയിലേക്ക് തിരിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. വെള്ളിയാഴ്ച കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ ശിവസേനയുമായി ചര്‍ച്ച നടത്തുമെന്നും വേണുഗോപാല്‍ അറിയിച്ചു.

പങ്കിടും

പങ്കിടും

നിലവില്‍ മുഖ്യമന്ത്രി പദം പങ്കിട്ടെടുക്കാനാണ് ശിവസേനയും എന്‍സിപിയും തമ്മില്‍ ധാരണയായിരിക്കുന്നത്. രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദം പങ്കിടാനാണ് ധാരണ. ശിവസേനയ്ക്കാകും ആദ്യ അവസരം. ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യമാണ് ശിവസേനയില്‍ ഉയര്‍ന്നിരിക്കുന്നത്.

സുപ്രിയ സുലേ

സുപ്രിയ സുലേ

മകള്‍ സുപ്രിയ സുലയെ മുഖ്യമന്ത്രിയാക്കുന്നതിനോടാണ് പവാറിന് താത്പര്യം എന്നാണ് സൂചന. പവാറിന്‍റെ ആവശ്യം ശിവസേന അംഗീകരിച്ചാല്‍ സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയാകും സുപ്രിയ സുലേ. അതേസമയം പവാറിന്‍റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.

ഇടഞ്ഞ് ഉദ്ധവ്

ഇടഞ്ഞ് ഉദ്ധവ്

അതേസമയം മുഖ്യമന്ത്രി കസേര പങ്കിടുന്നതിനോട് അവസാന നിമിഷം ഉദ്ധവ് താക്കറെ ഇടഞ്ഞെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷവും ശിവസേനയ്ക്ക് തന്നെ മുഖ്യമന്ത്രി കസേര വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനാണ് ഉദ്ധവിന്‍റെ നിലപാട്. ഇത് ചിലപ്പോള്‍ അംഗീകരിക്കപ്പെട്ടേക്കില്ല.

കോണ്‍ഗ്രസ് സമ്മര്‍ദ്ദം

കോണ്‍ഗ്രസ് സമ്മര്‍ദ്ദം

പ്രശ്നം രൂക്ഷമായാല്‍ എന്‍സിപിക്ക് ആദ്യ ടേം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉയര്‍ത്തിയേക്കും. കോണ്‍ഗ്രസ് സമ്മര്‍ദ്ദം ഏറ്റിയാല്‍ ശിവസേന അഞ്ച് വര്‍ഷമെന്ന ആവശ്യത്തില്‍ വിട്ട് വീഴ്ച ചെയ്തേക്കുമെന്നാണ് കണക്കാക്കുന്നത്. ഉപമുഖ്യമന്ത്രി പദമാകും കോണ്‍ഗ്രസിന് ലഭിക്കുക.

16-15-12 ഫോര്‍മുല

16-15-12 ഫോര്‍മുല

അതേസമയം മന്ത്രിസഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തിലും തിരുമാനമായിട്ടുണ്ടെന്നാണ് സൂചന. എംഎല്‍എമാരുടെ എണ്ണത്തിന് ആനുപാതികമായിട്ടാകും മന്ത്രിസ്ഥാനം വിഭജിക്കുക.16-15-12 ഫോര്‍മുലയാണ് ഇത് പ്രകാരം ഉയര്‍ന്ന് വന്നിരിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ പൃഥ്വിരാജ് ചവാന്‍, അശോക് ചവാന്‍, ബാലസാഹേബ് തോറത്ത്, വിജയ് വദേത്തിവാര്‍, കെസി പദ്വി, സുനില്‍ കേദര്‍, സതേജ് ബന്‍തി തുടങ്ങിയ നേതാക്കള്‍ക്ക് അവസരം ലഭിക്കും.

മന്ത്രിസ്ഥാനം

മന്ത്രിസ്ഥാനം

എന്‍സിപിയില്‍ നിന്ന് ജയന്ത് പാട്ടീല്‍, നവാബ് മാലിക്, ഹസന്‍ മുഷ്റിഫ്, അനില്‍ ദേശ്മുഖ്, ധനഞ്ജയ് മുണ്ഡേ, ചഗന്‍ ബുജ്പല്‍, അജിത് പവാര്‍, ദിലീപ് വെസല്‍ പാട്ടീല്‍ തുടങ്ങി പത്തോളം പേര്‍ക്ക് മന്ത്രി സ്ഥാനം ലഭിക്കും. അതേസമയം അസംബ്ലി സ്പീക്കര്‍ സ്ഥാനം ഏത് പാര്‍ട്ടിക്ക് ലഭിക്കുമെന്നതില്‍ തിരുമാനമായിട്ടില്ല.

മതേതരത്വം ഉയര്‍ത്തിപിടിക്കും

മതേതരത്വം ഉയര്‍ത്തിപിടിക്കും

അതിനിടെ ശിവസേനയുമായുള്ള സഖ്യം മതേതരത്വം എന്ന ആശയത്തില്‍ ഊന്നിയുള്ളത് മാത്രമാകുമെന്ന് അവസാന നിമിഷവും കോണ്‍ഗ്രസ് ആവര്‍ത്തിച്ചു.കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി കൂട്ടുകെട്ടിന് സമുദായിക അജണ്ടകള്‍ ഉണ്ടാവില്ല. മതേതരത്വം ഉയര്‍ത്തി പിടിക്കുമെന്ന് ശിവസേന ഉറപ്പ് നല്‍കിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

കത്തെഴുതി

കത്തെഴുതി

വര്‍ഗീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ ഏത് നിമിഷവും സഖ്യം വിടാന്‍ തയ്യാറാവുമെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. അതേസമയം ശിവസേനയുമായുള്ള സഖ്യം കോണ്‍ഗ്രസിനെ കുഴിച്ച് മൂടുന്നതിന് തുല്യമാണെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തി. തിരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയില്ലേങ്കില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിടുമെന്ന് നിരുപം പറഞ്ഞു. ശിവസേനയുമായി സഖ്യം വേണ്ടെന്ന ആവശ്യപ്പെട്ട് അഹമ്മദ് നഗറിലെ മുസ്ലീം കൂട്ടായ്മയും കഴിഞ്ഞ ദിവസം സോണിയയ്ക്ക് കത്തെഴുതിയിരുന്നു.

ആദ്യ മുഖ്യമന്ത്രി ശരദ് പവാറോ സുപ്രിയ സുലയോ? പങ്കിടാന്‍ ശിവസേന, കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി പദം

ഗോഖക്കില്‍ കറുത്ത കുതിരയാവാന്‍ പൂജാരി; രമേശ് ജാര്‍ക്കിഹോളിക്കെതിരെ കോണ്‍ഗ്രസിന് വിജയ പ്രതീക്ഷ

സെക്യുലറിസത്തില്‍ കുരുങ്ങി മഹാരാഷ്ട്ര; ദില്ലിയില്‍ പുലരുവോളം ചര്‍ച്ച, കോണ്‍ഗ്രസ് ഒരുപടി പിന്നോട്ട്

English summary
Alliance of the NCP, Congress and Shiv Sena will be called 'Maha vikasa aaghadi'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X