കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ രാജ്യത്തെ വനിതാ പാർട്ടികളും; സഖ്യം രൂപികരിച്ചു, 283 സീറ്റിൽ മത്സരിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വനിതാ പാർട്ടികളുടെ സഖ്യം | Oneindia Malayalam

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ രാജ്യത്തെ വനിതാ പാർട്ടികളും കൈകോർക്കുന്നു.
വനിതകൾ മാത്രം അംഗങ്ങളായുള്ള രാജ്യത്തെ രണ്ട് വനിതാ പാർട്ടികളാണ് പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം രൂപികരിച്ചത്. തിരഞ്ഞെടുപ്പിൽ രാജ്യത്തെ 283 ലോക്സഭാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തുമെന്നും ഇവർ പ്രഖ്യാപിച്ച് കഴിഞ്ഞു.

നാഷണൽ വിമൺസ് പാർട്ടിൾ( NWP) ഓൾ ഇന്ത്യ വിമൺസ് യുണൈറ്റഡ് പാർട്ടി(AIWUP) എന്നീ വനിതാ പാർട്ടികളാണ് ലോക്സഭാ തിരഞ്ഞെടുപ്പ് അംഗത്തിനിറങ്ങുന്നത്. 2014ലാണ് ഓൾ ഇന്ത്യ വിമൺസ് യുണൈറ്റഡ് പാർട്ടി രൂപികരിക്കുന്നത്. 2012ൽ രൂപികരിച്ച നാഷണൽ വുമൺസ് പാർട്ടിയാണ് രാജ്യത്തെ ആദ്യ വനിതാ രാഷ്ട്രീയ പാർട്ടി.

മത്സരിക്കും

മത്സരിക്കും

ലോക്സഭാ തിരഞ്ഞെടുപ്പിൽ 283 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താനാണ് വനിതാ പാർട്ടികളുടെ സഖ്യത്തിന്റെ തീരുമാനം. പാർലമെന്റിൽ 50 ശതമാനം വനിതാ പ്രതിനിധ്യം വേണമെന്ന ആവശ്യത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ തങ്ങളെ പിന്തുണയ്ക്കാൻ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് വനിതാ നേതാക്കൾ.

ചിഹ്നങ്ങൾ

ചിഹ്നങ്ങൾ

പാർട്ടി സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങളും സംയുക്ത വാർത്താ സമ്മേളനത്തിൽ നേതാക്കൾ പ്രഖ്യാപിച്ചു. ദില്ലി, ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ വളയായിരിക്കും സ്ഥാനാർത്ഥികളുടെ ചിഹ്നം. മറ്റിടങ്ങളിൽ ഗ്യാസ് സ്റ്റൗ ആണ് ചിഹ്നം.

ലക്ഷക്കണക്കിന് അംഗങ്ങൾ

ലക്ഷക്കണക്കിന് അംഗങ്ങൾ

തെലങ്കാന സ്വദേശിനിയായ ഡോക്ടർ ശ്വേതാ ഷെട്ടിയാണ് നാഷണൽ വിമൺസ് പാർട്ടിയുടെ രൂപികരണത്തിന് പിന്നിൽ. ഹൈദരാബാദിൽ മാത്രം 1.4 ലക്ഷം അംഗങ്ങളുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. 2012ലാണ് പാർട്ടി രജിസ്റ്റർ ചെയ്യുന്നതെങ്കിലും 2018ലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്. കൂപ്പുകൈയ്യുമായി നിൽക്കുന്ന സ്ത്രീയാണ് പാർട്ടിയുടെ ചിഹ്നം.

പാർട്ടിയിലെ പ്രമുഖർ

പാർട്ടിയിലെ പ്രമുഖർ

മുൻ രാഷ്ട്രപതി ആർ വെങ്കട്ടരാമന്റെ മകൾ പത്മ വെങ്കട്ടരാമൻ, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ സഹോദരി നൈന ജഡേജ, നടി നിത്യാ മേനോൻ തുടങ്ങിയവർ നാഷണൽ വിമൺ പാർട്ടിയിൽ‌ അംഗങ്ങളാണ്. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനമാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് ശ്വേതാ ഷെട്ടി പറയുന്നു.

50 ശതമാനം പ്രാതിനിധ്യം

50 ശതമാനം പ്രാതിനിധ്യം

പാർലമെന്റിൽ അടക്കം എല്ലാ മേഖലയിലും വനിതാ പ്രതിനിധ്യം ഉറപ്പാക്കാനാണ് പാർട്ടിയുടെ ലക്ഷ്യം. രാജ്യത്തെ പകുതിയിലധികം ലോക്സഭാ സീറ്റുകളിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തും . മികച്ച നേട്ടം പ്രതീക്ഷിക്കുന്നതായും ശ്വേതാ ഷെട്ടി പറയുന്നു. മാർച്ച് എട്ട് ലോക വനിതാ ദിനത്തിൽ സഖ്യത്തിന്റെ നേതൃത്വത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി റാലി സംഘടിപ്പിക്കുന്നുണ്ട്.

വെല്ലുവിളി

വെല്ലുവിളി

തിരഞ്ഞെടുപ്പിൽ മത്സരിക്കാതെയാണ് ജവഹർ ലാൽ നെഹ്റു പ്രധാനമന്ത്രിയായത്. രാജ്യത്തെ 50 ശതമാനം സീറ്റുകളിൽ വിജയിക്കാൻ പിന്തുണ നൽകണമെന്ന് രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളോട് ഞങ്ങൾ ആവശ്യപ്പെടുന്നു. സ്ത്രീ- പുരുഷ സമത്വം, വനിതാ ശാക്തീകരണം എന്നൊക്കെ പറയുന്നതിൽ എന്തെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ അവർ പിന്തുണയ്ക്കുമെന്ന് ശ്വേതാ ഷെട്ടി പറയുന്നു.

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സോഷ്യൽ മീഡിയ ആയുധമാക്കാനാണ് വനിതാ പാർട്ടികളുടെ നീക്കം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാര്യമായ പണ്ട് ലഭ്യമാകുന്നില്ല. സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നനങ്ങളും വെല്ലുവിളികളും ഉയർത്തിക്കാട്ടിയാകും പ്രചാരണം.

ഞാൻ ആ സിനിമ കണ്ടിട്ട് പോലുമില്ല; കോപ്പിയടി ആരോപണം തള്ളി കോട്ടയം നസീർഞാൻ ആ സിനിമ കണ്ടിട്ട് പോലുമില്ല; കോപ്പിയടി ആരോപണം തള്ളി കോട്ടയം നസീർ

English summary
the alliance of National Women's Party and the All Indian Women's United Party will contest in loksabha polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X