Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാവി സോണിയയുടെ കൈകളില്‍; കര്‍ണാടകത്തില്‍ നിലപാട് വ്യക്തമാക്കി ജെഡിഎസ്, സഖ്യം തുടരുമോ?

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണതിന് ശേഷം കര്‍ണാടകത്തില്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ തുടരുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ സഖ്യമുണ്ടാകില്ലേ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കുന്നത്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജെഡിഎസ്.

സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷ പദവി വീണ്ടും ഏറ്റെടുത്ത സാഹചര്യത്തില്‍, സോണിയ തീരുമാനിക്കട്ടെ എന്നാണ് ജെഡിഎസ് അധ്യക്ഷന്‍ എച്ച്ഡി ദേവ ഗൗഡ പ്രതികരിച്ചത്. സോണിയ പണ്ട് പറഞ്ഞ വാക്ക് പാലിക്കുമോ എന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ഇടതുപക്ഷവുമായി സഖ്യം ചേരാന്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് കര്‍ണാടകത്തിലെ സഖ്യത്തിന്റെ ഭാവിയും ചര്‍ച്ചയാകുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 സോണിയാ ഗാന്ധി ആവശ്യപ്പെട്ടാല്‍...

സോണിയാ ഗാന്ധി ആവശ്യപ്പെട്ടാല്‍...

സോണിയാ ഗാന്ധി ആവശ്യപ്പെട്ടാല്‍ മാത്രമേ സഖ്യമുണ്ടാക്കാന്‍ ജെഡിഎസ് മുന്നോട്ട് വരൂ എന്ന് ദേവ ഗൗഡ പറഞ്ഞു. ഹോള്‍നരസിപൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദേവഗൗഡ ജെഡിഎസ്സിന്റെ നിലപാട് വ്യക്തമാക്കിയത്. നേരത്തെ ചില കാര്യങ്ങള്‍ സോണിയ ഉറപ്പ് നല്‍കിയിട്ടുള്ളതാണെന്നും ഗൗഡ പറഞ്ഞു.

 സോണിയ ഗാന്ധി പറഞ്ഞത്...

സോണിയ ഗാന്ധി പറഞ്ഞത്...

പ്രാദേശിക പാര്‍ട്ടികളുമായി സഹകരിച്ചു മുന്നോട്ട് പോകുമെന്നാണ് നേരത്തെ സോണിയ ഗാന്ധി പറഞ്ഞിട്ടുള്ളതെന്ന് ദേവ ഗൗഡ പറയുന്നു. ആ വാക്കില്‍ അവര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ സോണിയ മുന്നോട്ട് വരട്ടെ. അങ്ങനെ സംഭവിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാകുമെന്നും ദേവ ഗൗഡ പറഞ്ഞു.

തീരാത്ത കലഹം

തീരാത്ത കലഹം

കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ദേവ ഗൗഡ തയ്യാറായില്ല. ഉചിതമായ സമയം താന്‍ സിദ്ധരാമയ്യക്ക് മറുപടി നല്‍കുമെന്നും ഒന്നും മറന്നിട്ടില്ലെന്നും ദേവ ഗൗഡ പറഞ്ഞു. കുമാരസ്വാമി സര്‍ക്കാര്‍ വീഴാന്‍ കാരണം ദേവഗൗഡയും മക്കളുമാണെന്നാണ് കഴിഞ്ഞദിവസം സിദ്ധരാമയ്യ ആരോപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണം സിദ്ധരാമയ്യ ആണ് എന്ന ഗൗഡയുടെ ആരോപണത്തിന് മറുപടിയായിട്ടാണ് സിദ്ധരാമയ്യ ഇങ്ങനെ പറഞ്ഞത്.

ദേവ ഗൗഡയുടെ ഉറച്ച വാക്കുകള്‍

ദേവ ഗൗഡയുടെ ഉറച്ച വാക്കുകള്‍

25 വര്‍ഷമായി ഹാസന്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്നില്ല. പിന്നീട് സമ്മര്‍ദ്ദം മൂലം തുംകൂരുവില്‍ മല്‍സരിച്ചു. മുമ്പും പരാജയപ്പെട്ടിട്ടുണ്ട്. പരാജയപ്പെട്ടതിനാല്‍ തനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. തന്നെ പരാജയപ്പെടുത്താന്‍ കളിച്ചവര്‍ക്ക് തിരിച്ചടി ലഭിക്കുമെന്നും ദേവഗൗഡ പറഞ്ഞു.

സഖ്യം വന്ന വഴി

സഖ്യം വന്ന വഴി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസും ജെഡിഎസ്സും ഒരുമിച്ചായിരുന്നില്ല. പിന്നീട് വലിയ കക്ഷിയായി ബിജെപി എത്തിയ വേളയിലാണ് രണ്ടും മൂന്നും സ്ഥാനക്കാരായ കോണ്‍ഗ്രസും ജെഡിഎസ്സും സഖ്യമുണ്ടാക്കിയത്. ഇതിന് പിന്നില്‍ സോണിയാ ഗാന്ധിയും മായാവതിയുമായിരുന്നു.

രാഷ്ട്രീയ സൗഹൃദം

രാഷ്ട്രീയ സൗഹൃദം

മായാവതിയാണ് സഖ്യത്തിന് ആദ്യം മുന്‍കൈയ്യെടുത്തത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ ദേവ ഗൗഡയുമായി ചര്‍ച്ച നടത്തി. ദേവഗൗഡയും സോണിയാ ഗാന്ധിയും രാഷ്ട്രീയമായി മികച്ച സൗഹൃദം പുലര്‍ത്തുന്നവരാണ്. ഇതോടെ സഖ്യചര്‍ച്ച വേഗത്തിലായി. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം

എന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നിലവില്‍ വന്നെങ്കിലും ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ സഹകരിച്ച് പ്രവര്‍ത്തിച്ചില്ല. ഇതിന്റെ ഫലമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. 28 മണ്ഡലങ്ങളില്‍ 25ലും ബിജെപി ജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും ജയിച്ചു. ഓരോ സീറ്റുകളാണ് കോണ്‍ഗ്രസിനും ജെഡിഎസ്സിനും ലഭിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+