കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിഎസ് ബന്ധം സമ്മാനിച്ചത് നഷ്ടം; സഖ്യം വേണ്ടില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ അതൃപ്തി പുകയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ജെഡിഎസ്സിനെ കടന്നാക്രമിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി. ജെഡിഎസ്സുമായുള്ള സഖ്യം കോണ്‍ഗ്രസിന് നഷ്ടം മാത്രമാണ് സമ്മാനിച്ചതെന്ന് അദ്ദേഹം ചിക്കബല്ലാപൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ച് മല്‍സരിച്ചിരുന്നുവെങ്കില്‍ 16 സീറ്റുകളെങ്കിലും കിട്ടിയേനെ എന്നും മൊയ്‌ലി അവകാശപ്പെട്ടു.

കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ല എന്ന് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീരപ്പ മൊയ്‌ലി ജെഡിഎസ്സിനെതിരെ രംഗത്തുവന്നിരിക്കുന്നത്. സ്വതന്ത്ര എംഎല്‍എമാര്‍ക്ക് മന്ത്രി പദവി നല്‍കിയ ശേഷം കര്‍ണാടക ഭരണസഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമാണ്. വീരപ്പ മൊയ്‌ലിയുടെ വാക്കുകള്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ....

 തെറ്റായി പോയെന്ന് വീരപ്പ മൊയ്‌ലി

തെറ്റായി പോയെന്ന് വീരപ്പ മൊയ്‌ലി

സഖ്യത്തില്‍ വിശ്വാസമര്‍പ്പിച്ചത് തെറ്റായി പോയെന്ന് വീരപ്പ മൊയ്‌ലി പറഞ്ഞു. ജെഡിഎസ്സുമായി സഖ്യമില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചേനെ. 16 സീറ്റുകളെങ്കിലും കോണ്‍ഗ്രസിന് ലഭിക്കുമായിരുന്നുവെന്നും മൊയ്‌ലി അവകാശപ്പെട്ടു.

ബിജെപിക്ക് മികച്ച വിജയം

ബിജെപിക്ക് മികച്ച വിജയം

കോണ്‍ഗ്രസിലെ ഒരു വലിയ വിഭാഗം ജെഡിഎസ്സുമായുള്ള സഖ്യത്തിന് എതിരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചിക്ക്ബല്ലാപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ജനവിധി തേടിയ മൊയ്‌ലി പരാജയപെട്ടിരുന്നു. കര്‍ണാടകയില്‍ ബിജെപി മികച്ച വിജയമാണ് നേടിയത്.

സീറ്റ് നില ഇങ്ങനെ

സീറ്റ് നില ഇങ്ങനെ

കര്‍ണാടകയില്‍ 28 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 25 സീറ്റും ബിജെപി തൂത്തുവാരി. ഒന്ന് ബിജെപി പിന്തുണയോടെ മല്‍സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സുമലതയും നേടി. കോണ്‍ഗ്രസിനും ജെഡിഎസ്സിനും ഓരോ സീറ്റുകള്‍ വീതം ലഭിച്ചു. ഇതാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കര്‍ണാടകയിലെ ചിത്രം.

മൊയ്‌ലി രണ്ടാംതവണ

മൊയ്‌ലി രണ്ടാംതവണ

ബിജെപി സ്ഥാനാര്‍ഥി ബച്ചഗൗഡയോട് 1.82 ലക്ഷം വോട്ടിനാണ് വീരപ്പ മൊയ്‌ലി പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പിന് ശേഷം ഇത് രണ്ടാംതവണയാണ് മൊയ്‌ലി ജെഡിഎസ്സിനെതിരെ പരസ്യമായി പ്രതികരിക്കുന്നത്. തന്റെ പരാജയത്തിന് കാരണം ജെഡിഎസ്സാണെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വീരപ്പ മൊയ്‌ലി ആരോപിച്ചിരുന്നു.

 ജെഡിഎസ് വോട്ട് ചെയ്തില്ല

ജെഡിഎസ് വോട്ട് ചെയ്തില്ല

ജെഡിഎസ്സ് പ്രവര്‍ത്തകര്‍ തനിക്ക് വോട്ട് ചെയ്തില്ലെന്നും ബിജെപിക്കാണ് അവര്‍ വോട്ട് ചെയ്തതെന്നും വീരപ്പ മൊയ്‌ലി നേരത്തെ പറഞ്ഞിരുന്നു. സഖ്യത്തില്‍ വിശ്വസിച്ചതാണ് തെറ്റായത്. ചിക്ക്ബല്ലാപൂരിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ഇനിയും മല്‍സരിക്കുമോ എന്ന് വ്യക്തമല്ല. അക്കാര്യം തീരുമാനിക്കുക പാര്‍ട്ടിയാണെന്നും മൊയ്‌ലി പറഞ്ഞു.

ഇന്ത്യ തകരുന്നു; സാമ്പത്തിക ശാസ്ത്രജ്ഞരുടെ യോഗം വിളിച്ച് മോദി, വളര്‍ച്ച ഇടിഞ്ഞുതാഴ്ന്നുഇന്ത്യ തകരുന്നു; സാമ്പത്തിക ശാസ്ത്രജ്ഞരുടെ യോഗം വിളിച്ച് മോദി, വളര്‍ച്ച ഇടിഞ്ഞുതാഴ്ന്നു

English summary
Alliance with JDS was not Benefit for Congress, says Moily
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X