കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് തെറ്റുപറ്റി!! തുറന്നടിച്ച് സിദ്ധരാമയ്യ, അന്നേ ഞാന്‍ പറഞ്ഞു... ശിവകുമാറിന് താക്കീത്...

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിന്‍ വീണ്ടും പോര്‍മുഖം തുറന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതിയ കെപിസിസി അധ്യക്ഷനായി ഡികെ ശിവകുമാര്‍ ചുമതലയേറ്റ് ദിവസങ്ങള്‍ പിന്നിടവെയാണ് സിദ്ധരാമയ്യ രാഷ്ട്രീയ വെടി പൊട്ടിച്ചിരിക്കുന്നത്. ദേവഗൗഡയുടെ ജെഡിഎസുമായി സഖ്യം ചേര്‍ന്നതിലെ പാളിച്ചയാണ് സിദ്ധരാമയ്യ തുറന്നുകാട്ടുന്നത്.

നിമയസഭാ തിരഞ്ഞെടുപ്പിന് ശേഷവും ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമുണ്ടാക്കിയിരുന്നു. ഇതിന് എതിരായിരുന്നു സിദ്ധരാമയ്യ. എന്നാല്‍ ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സഖ്യത്തിന് വേണ്ടി വാദിച്ചു. കോണ്‍ഗ്രസില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുകയാണിപ്പോള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

ആദ്യം സഖ്യമില്ലാതെ...

ആദ്യം സഖ്യമില്ലാതെ...

കഴിഞ്ഞ നിമയസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസും ജെഡിഎസും സഖ്യമുണ്ടായിരുന്നില്ല. ഏറ്റവും വലിയ കക്ഷിയായത് ബിജെപിയായിരുന്നു. പക്ഷേ കേവല ഭൂരിപക്ഷം കിട്ടിയില്ല. ഈ സാഹചര്യത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയണ് കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ത്തത്.

Recommended Video

cmsvideo
Congress aiming for farmers vote in Madhya Pradesh | Oneindia Malayalam
മുഖ്യമന്ത്രി പദം വിട്ടുകൊടുത്തു

മുഖ്യമന്ത്രി പദം വിട്ടുകൊടുത്തു

ബിജെപി വലിയ കക്ഷി. കോണ്‍ഗ്രസ് തൊട്ടുപിന്നില്‍. അതിന് ശേഷം ജെഡിഎസ് എന്നതായിരുന്നു സീറ്റ് നില. എന്നാല്‍ കോണ്‍ഗ്രസും ജെഡിസും കൈകോര്‍ക്കുകയും മുഖ്യമന്ത്രി പദം ജെഡിഎസിന് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുകയുമായിരുന്നു. കുമാരസ്വാമി കര്‍ണടാക മുഖ്യമന്ത്രിയായി.

പൊതുവേദിയില്‍ കരഞ്ഞ് കുമാരസ്വാമി

പൊതുവേദിയില്‍ കരഞ്ഞ് കുമാരസ്വാമി

സഖ്യസര്‍ക്കാരിനെ നയിക്കുന്നത് ശ്രമകരമായ ദൗത്യമാണെന്ന് പലപ്പോഴും കുമാരസ്വാമി പറഞ്ഞിരുന്നു. ഒരു തവണ അദ്ദേഹം പരസ്യമായി വേദിയില്‍ കരയുന്ന സാഹചര്യവുമുണ്ടായി. എന്നാല്‍ ഡികെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ പൂര്‍ണ പിന്തുണ കുമാരസ്വാമിക്ക് ലഭിച്ചു.

മുന്നോട്ട് പോയില്ല

മുന്നോട്ട് പോയില്ല

അധിക കാലം മുന്നോട്ട് പോയില്ല സര്‍ക്കാര്‍. കോണ്‍ഗ്രസിലെയും ജെഡിഎസ്സിലെയും വിമതര്‍ കലാപം തുടങ്ങി. അവര്‍ രാജി പ്രഖ്യാപിച്ച് മുംബൈയിലേക്ക് പറന്നു. ഇതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി എന്ന് ബിജെപി വാദിച്ചു. സഭയില്‍ ഭൂരിപക്ഷം നേടാന്‍ കുമാരസ്വാമിക്കായില്ല. വീണു.

യെഡിയൂരപ്പ വീണ്ടും

യെഡിയൂരപ്പ വീണ്ടും

സര്‍ക്കാര്‍ നിലം പതിച്ചതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ഒഴിഞ്ഞു. ഇരുവരും വൈരുധ്യ നിലപാടുകളുമായി രംഗത്തുവന്നു. ബിജെപി നേതാവ് യെഡിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. റിസോര്‍ട്ട് രാഷ്ട്രീയവും നിയമനടപടികളുമെല്ലാം തുടര്‍ന്നു. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും തോറ്റതോടെ ബിജെപി അധികാരം തുടരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസുമായി സഖ്യമുണ്ടാകുന്നത് ഗുണം ചെയ്യുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഹൈക്കമാന്റ് അനുകൂലിച്ചു. എന്നാല്‍ സിദ്ധരാമയ്യ അടക്കമുള്ള ചില നേതാക്കള്‍ സഖ്യത്തെ എതിര്‍ത്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപി മികച്ച വിജയം നേടി.

ആ സഖ്യമാണ് പ്രശ്‌നമായത്

ആ സഖ്യമാണ് പ്രശ്‌നമായത്

ജെഡിഎസുമായി സഖ്യമുണ്ടാക്കിയതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കരണമെന്നും അല്ലെങ്കില്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ഉയരുമായിരുന്നുവെന്നുമാണ് സിദ്ധരാമയ്യ ഇപ്പോള്‍ പറയുന്നത്. ജെഡിഎസുമായി സഖ്യം വേണ്ടിയിരുന്നില്ലെന്നും എട്ട് സീറ്റോളം കോണ്‍ഗ്രസ് നഷ്ടമാകാന്‍ കാരണമായത് ആ സഖ്യമായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

തന്റെ വാക്കുകള്‍ കേട്ടില്ല

തന്റെ വാക്കുകള്‍ കേട്ടില്ല

ഹൈക്കമാന്റ് തന്റെ വാക്കുകള്‍ കേട്ടില്ല. കാരണം ഭൂരിഭാഗം നേതാക്കളും സഖ്യം വേണമെന്ന് വാദിച്ചിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടു റാവുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ. സഖ്യത്തെ ജനം സ്വീകരിച്ചില്ലെന്നാണ് ഗുണ്ടു റാവു കഴിഞ്ഞദിവസം പറഞ്ഞത്.

പരസ്പരം ഏറ്റുമുട്ടുന്നവര്‍

പരസ്പരം ഏറ്റുമുട്ടുന്നവര്‍

മൈസൂരു മേഖലയില്‍ ഏറെ കാലമായി പരസ്പരം ഏറ്റുമുട്ടുന്നവരാണ് കോണ്‍ഗ്രസും ജെഡിഎസും. അതുകൊണ്ടുതന്നെ സഖ്യം പ്രവര്‍ത്തകര്‍ സ്വീകരിച്ചില്ല. ജനങ്ങളും സഖ്യത്തെ തള്ളി. സഖ്യമില്ലായിരുന്നുവെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് നേടാമായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

കോണ്‍ഗ്രസിന് ജെഡിഎസിന്റെ വോട്ട് കിട്ടില്ല

കോണ്‍ഗ്രസിന് ജെഡിഎസിന്റെ വോട്ട് കിട്ടില്ല

കോണ്‍ഗ്രസിന് ജെഡിഎസിന്റെ വോട്ട് കിട്ടില്ല, തിരിച്ചും അങ്ങനെ തന്നെ. ഇക്കാര്യം മൈസൂരു മേഖലയിലെ എല്ലാവര്‍ക്കുമറിയാം. സഖ്യം വേണ്ടെന്ന് വാദിച്ചത് അതുകൊണ്ടാണ്. എന്നാല്‍ ഈ നിലപാട് എനിക്ക് മാത്രമായതിനാല്‍ ഹൈക്കമാന്റ് ഇക്കാര്യം പരിഗണിച്ചില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

കോണ്‍ഗ്രസ് ഒരു സീറ്റില്‍ മാത്രം

കോണ്‍ഗ്രസ് ഒരു സീറ്റില്‍ മാത്രം

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ മാത്രമണ് കര്‍ണാടകയില്‍ ജയിച്ചത്. പ്രമുഖ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരെ തോറ്റു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 15ല്‍ 12 സീറ്റിലും ബിജെപിയാണ് ജയിച്ചത്. രണ്ടു സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ജെഡിഎസും ജയിച്ചു.

സിദ്ധരാമയ്യ രാജിവച്ചു, പക്ഷേ...

സിദ്ധരാമയ്യ രാജിവച്ചു, പക്ഷേ...

ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിയമസഭാ കക്ഷി നേതാവ് പദവി സിദ്ധരാമയ്യ രാജിവച്ചു. കെപിസിസി അധ്യക്ഷ പദവി ദിനേഷ് ഗുണ്ടു റാവുവും രാജിവച്ചു. റാവുവിന് പകരം ഏറെ നാളത്തെ ചര്‍ച്ചയ്ക്ക് ശേഷം ഡികെ ശിവകുമാര്‍ കെപിസിസി അധ്യക്ഷനായി. നിയമസഭാ കക്ഷി നേതാവായി സിദ്ധരാമയ്യയെ തുടരാനും ഹൈക്കമാന്റ് അനുവദിച്ചു.

English summary
Alliance with JDS Was Not needed in Karnataka for 2019 Lok Sabha election: Congress Leader Siddaramaiah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X