കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ തുരത്താന്‍ തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം! വിജയകാന്തും പിഎംകെയും സഖ്യത്തില്‍

  • By
Google Oneindia Malayalam News

ബിജെപിക്ക് പൊതുവേ സ്വാധീനം കുറഞ്ഞ സംസ്ഥാനമാണ് തമിഴ്നാട് ഇവിടെ എഐഎഡിഎംകെയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു ബിജെപിയുടെ ശ്രമം. എന്നാല്‍ എഐഎഡിഎംകെയിലെ മുതിര്‍ന്ന നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയതോടെ സഖ്യ സാധ്യതകള്‍ മങ്ങി.

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ എഐഎഡിഎംകെ ബിജെപിയുമായി സഖ്യത്തിലെത്താന്‍ ഏകദേശ ധാരണയായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തയാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എഐഎഡിഎംകെ നേതാക്കളായ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടേയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്‍റേയും സാന്നിധ്യത്തില്‍ സഖ്യം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഈ സഖ്യത്തിലേക്ക് മറ്റ് രണ്ട് പാര്‍ട്ടികള്‍ കൂടി എത്തിയേക്കുമെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

 ആദ്യം എതിര്‍പ്പ്

ആദ്യം എതിര്‍പ്പ്

കര്‍ണാടക ഒഴികേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാര്യമായ സ്വാധീന ശക്തിയല്ലാത്തതിനാല്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നതായിരുന്നു ബിജെപിയുടെ തന്ത്രം.എന്നാല്‍ എഐഎഡിഎംകെ നേതൃത്വം ഈ നീക്കത്തിനെതിരെ രംഗത്തെത്തി.

 തിരഞ്ഞെടുപ്പില്‍

തിരഞ്ഞെടുപ്പില്‍

ഇതോടെ ബിജെപി അനുകൂല നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും ബിജെപിയോട് അകലം പാലിച്ചു.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് എഐഎഡിഎംകെയുമായി സഖ്യം രൂപീകരിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു.

 പൊന്‍ രാധാകൃഷ്ണന്‍ മാത്രം

പൊന്‍ രാധാകൃഷ്ണന്‍ മാത്രം

അതേസമയം ബിജെപിയുമായി സഖ്യം രൂപൂകരിക്കാതെ ഒറ്റയ്ക്ക് മത്സരിക്കുകയായിരിന്നു ജയലളിത. 2014 ല്‍ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും തനിച്ച് മത്സരിച്ച എഐഎഡിഎംകെ 37 ഇടത്തും വിജയിച്ചിരുന്നു. എംഡിഎംകെ, ഡിഎംഡികെ തുടങ്ങിയ പാര്‍ട്ടികള്‍ക്കൊപ്പം മത്സരിച്ച ബിജെപിക്ക് കന്യാകുമാരിയില്‍ പൊന്‍രാധാക്യഷ്ണനെ മാത്രമാണ് വിജയിപ്പിക്കാനായത്.

 ചെന്നൈയില്‍ ചര്‍ച്ച

ചെന്നൈയില്‍ ചര്‍ച്ച

എന്നാല്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം ശക്തിയാര്‍ജ്ജിച്ചതോടെ ബിജെപിയുമായി സഖ്യത്തിലെത്താന്‍ പാര്‍ട്ടി തിരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. അടുത്താഴ്ചയോടെ സഖ്യപ്രഖ്യാപനം ഉണ്ടായേക്കും. സഖ്യം സംബന്ധിച്ച് എഐഎഡിഎംകെ നേതാക്കളുമായി കേന്ദ്രമന്ത്രിയും തമിഴ്നാടിന്‍റെ ചുമതലയുള്ള പിയൂഷ് ഗോയല്‍ ചെന്നൈയില്‍ ചര്‍ച്ച നടത്തി.

 സീറ്റ് വിഭജനം

സീറ്റ് വിഭജനം

ഇത് ഒരു തുടക്കം മാത്രമാണ്, ചര്‍ച്ച തൃപ്തികരമായിരുന്നു, പിയൂഷിനൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇരുപാര്‍ട്ടികളും സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങി.പോണ്ടിച്ചേരി ഉള്‍പ്പെടെ തമിഴ്നാട്ടില്‍ 40 സീറ്റുകളാണ് ഉള്ളത്.

 പട്ടാളി മക്കള്‍ കക്ഷി

പട്ടാളി മക്കള്‍ കക്ഷി

ഈ സഖ്യത്തിലേക്ക് എസ് രാമദോസ് നയിക്കുന്ന പട്ടാളി മക്കള്‍ കക്ഷിയും ഭാഗമായേക്കും. കിഴക്കന്‍ കര്‍ണാടകത്തില്‍ വ്യക്തമായ സ്വാധീനമമുള്ള പാര്‍ട്ടിയാണ് രാമദോസിന്‍റെ പിഎംകെ.ഇവിടെ 5 മുതല്‍ ശതമാനം വരെ വോട്ട് ഷെയര്‍ ഉണ്ട് പിഎംകെയ്ക്ക്.

 അഞ്ച് സീറ്റുകള്‍

അഞ്ച് സീറ്റുകള്‍

അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ പിഎംകെയുമായുള്ള സഖ്യം നിര്‍ണായകമാണ്.നേരത്തേ ഡിഎംകെയുമായി സഖ്യത്തില്‍ എത്താന്‍ പിഎംകെ ശ്രമങ്ങള്‍ നടത്തിയിരുന്നു.

പരിഗണിക്കും

പരിഗണിക്കും

എന്നാല്‍ പിഎംകെയെ സഖ്യത്തിന്‍റെ ഭാഗമാക്കാന്‍ ഡിഎംകെ തയ്യാറായിരുന്നില്ല. അഞ്ച് സീറ്റുകളാണ് പിഎംകെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് ഡിഎംകെ തള്ളി. അതേസമയം എഐഎഡിഎംകെ ഇത് പരിഗണിക്കാമെന്ന് വ്യക്തമാക്കിയതോടെ പിഎംകെ കളം മാറ്റി ചവിട്ടി.

വിജയകാന്ത്

വിജയകാന്ത്

ഇത് കൂടാതെ നടനും സൂപ്പര്‍ താരവുമായ വിജയകാന്തിന്റെ പാര്‍ട്ടിയായ ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകവും സഖ്യത്തിന്‍റെ ഭാഗമാകും.ഫെബ്രുവരി അവസാനം സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഔദ്യോഗികമായി നടക്കും.

വിദേശയാത്ര

വിദേശയാത്ര

വിജയകാന്ത് ഇപ്പോള്‍ വിദേശ യാത്രയിലാണ് അദ്ദേഹം മടങ്ങി വന്നാല്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന് ഡിഎംഡികെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുധീഷ് വ്യക്തമാക്കിയിരുന്നു.

ഡിഎംകെ -കോണ്‍ഗ്രസ് സഖ്യം

ഡിഎംകെ -കോണ്‍ഗ്രസ് സഖ്യം

കോണ്‍ഗ്രസുമായി ഡിഎംകെ മഹാസഖ്യത്തില്‍ ഏര്‍പ്പെട്ട് കഴിഞ്ഞു. നിലവില്‍ വൈക്കോയുടെ എ​ഡിഎംകെയും വിസികെയുമെല്ലാം കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമാണ്. മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍ ഈ സഖ്യത്തിന്‍റെ ഭാഗമാകുമോയെന്നാണ് തമിഴകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

English summary
alliannce talks between bjp aiadmk begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X