കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ ഐക്യത്തിന് മുന്നറിയിപ്പ്... വലിയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ഓര്‍മ വേണം!!

Google Oneindia Malayalam News

കൊല്‍ക്കത്ത: പ്രതിപക്ഷ ഐക്യത്തിലെ കല്ലുകടികള്‍ക്കിടയില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. പ്രതിപക്ഷ ഐക്യം സാധ്യമാക്കാന്‍ കോണ്‍ഗ്രസ് മാത്രമല്ല മറ്റ് പാര്‍ട്ടികളും അധ്വാനിക്കേണ്ടതുണ്ടെന്ന് മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി. കോണ്‍ഗ്രസ് മാത്രം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവുന്ന സാഹചര്യം സാധ്യമല്ല. മറ്റുള്ളവരും അതിനായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിപക്ഷ കക്ഷികള്‍ക്കുള്ള മുന്നറിയിപ്പായിട്ടാണ് ഇതിനെ കാണുന്നത്.

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയും ഉത്തര്‍പ്രദേശില്‍ മായാവതിയും കര്‍ശന നിര്‍ദേശങ്ങളോടെ മാത്രമേ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കൂ എന്ന നിലപാടിലാണ്. ഇതോടൊപ്പം മൂന്ന് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനും മായാവതി തീരുമാനിച്ചിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ ഒന്നടങ്കം ചൊടിപ്പിച്ചിരിക്കുകയാണ്. അതിലുള്ള മറുപടി കൂടിയാണ് ഖുര്‍ഷിദ് നല്‍കിയതെന്ന് സൂചനയുണ്ട്.

ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാനാവില്ല

ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കാനാവില്ല

കോണ്‍ഗ്രസിന് ഇപ്പോള്‍ ഒറ്റയ്ക്ക് മത്സരിച്ച് ജയിക്കുക എന്നത് കഠിനമായ കാര്യമാണ്. എന്നാല്‍ പ്രതിപക്ഷ ഐക്യം സാധ്യമാണ്. പക്ഷേ അത്് കോണ്‍ഗ്രസിനെ മാത്രം ബാധിക്കുന്ന കാര്യമായി വളര്‍ത്തികൊണ്ടുവരാന്‍ സാധിക്കില്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിലെ പാര്‍ട്ടികളും ത്യാഗം ചെയ്യാന്‍ സന്നദ്ധരായിരിക്കണം. സീറ്റുകളുടെ കാര്യത്തില്‍ അവര്‍ വിട്ടുവീഴ്ച്ച ചെയ്തില്ലെങ്കില്‍ 2019ല്‍ ബിജെപിയെ പരാജയപ്പെടുത്തുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ സഖ്യം കരുത്തുറ്റത്

പ്രതിപക്ഷ സഖ്യം കരുത്തുറ്റത്

ഇപ്പോഴുള്ള ഫാസിസത്തിനെതിരെ പൊരുതാന്‍ പ്രതിപക്ഷ സഖ്യത്തിന് മാത്രമേ സാധിക്കൂ. കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ ഒരു സംശയവുമില്ല. രാജ്യത്തിന്റെ ഭാവി തന്നെ അതിലൂടെ മാറി മറിയും. എന്തൊക്കെ സഹിച്ചും ത്യജിച്ചും ആ സഖ്യം യാഥാര്‍ഥ്യമാക്കേണ്ടതുണ്ട്. അതിന് കോണ്‍ഗ്രസ് തയ്യാറാണ്. പക്ഷേ മറ്റുള്ളവരും ഇതിനായി സജ്ജമാണോ എന്നാണ് അറിയാനുള്ളത്. കോണ്‍ഗ്രസിന് മാത്രം നഷ്ടം വരുന്ന ഒരു നീക്കത്തിന് താല്‍പര്യമില്ലെന്നും ഖുര്‍ഷിദ് പറഞ്ഞു.

 എന്തുകൊണ്ട് സഖ്യം വേണം

എന്തുകൊണ്ട് സഖ്യം വേണം

കോണ്‍ഗ്രസിന് ഒറ്റയടിക്ക് അധികാരത്തില്‍ വരിക എന്നത് സാധ്യമല്ല. കാരണം അത് അഞ്ച് വര്‍ഷം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കേണ്ടതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലാണ് മഹാസഖ്യം രൂപപ്പെടുന്നത്. ഇതിനിടയില്‍ പെട്ടെന്ന് ഒറ്റയ്ക്ക് മത്സരിച്ച് ഭൂരിപക്ഷം നേടുമെന്ന് കോണ്‍ഗ്രസ് പറയുകയാണെങ്കില്‍ അത് നടക്കാത്ത കാര്യമാണ്. ഇപ്പോള്‍ പ്രതിപക്ഷ ഐക്യത്തിനാണ് ക കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതാണ് ഇപ്പോള്‍ നടക്കുന്ന കാര്യമാണ്. ബിജെപിയെ തകര്‍ത്തെറിയാന്‍ അവര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യമെമ്പാടുമുള്ള പാര്‍ട്ടി

രാജ്യമെമ്പാടുമുള്ള പാര്‍ട്ടി

കോണ്‍ഗ്രസ് രാജ്യത്തെ വലിയ പാര്‍ട്ടികളിലൊന്നാണ്. എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വളര്‍ച്ചയുണ്ട് വോട്ടു ബാങ്കുണ്ട്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും സീറ്റ് നേടാന്‍ കെല്‍പ്പുള്ള ഏക പാര്‍ട്ടിയും കോണ്‍ഗ്രസാണ്. അതേസമയം പ്രതിപക്ഷ നിരയിലെ മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം അവരുടെ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മായാവതിക്കും ബംഗാളില്‍ മമതാ ബാനര്‍ജിക്കുമുള്ള ശക്തിയെ സൂചിപ്പിച്ചാണ് ഖുര്‍ഷിദ് ഇക്കാര്യം പറഞ്ഞത്.

 ബിജെപിയാണ് എതിരാളി

ബിജെപിയാണ് എതിരാളി

ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രതിപക്ഷ സഖ്യത്തിന്റെ ലക്ഷ്യം. ഇത് മറന്നുപോയാല്‍ സഖ്യത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാവും. അത് നടക്കാതെ തന്നെ പോവാനും ഇത് ഇടയാക്കും. അതേസമയം മായാവതി സഖ്യത്തിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും ഖുര്‍ഷിദ് വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് എത്ര വലിയ ശക്തിയാണെന്ന് ബിജെപിക്ക് കാണിച്ച് കൊടുക്കുമെന്നും ഖുര്‍ഷിദ് പറഞ്ഞു.

കവനന്റില്‍ പന്തളം രാജാവ് എന്ന പരാമര്‍ശമേ ഇല്ല.... ശശികുമാര വര്‍മയെ പൊളിച്ചടുക്കി പോസ്റ്റ്!!കവനന്റില്‍ പന്തളം രാജാവ് എന്ന പരാമര്‍ശമേ ഇല്ല.... ശശികുമാര വര്‍മയെ പൊളിച്ചടുക്കി പോസ്റ്റ്!!

വോട്ടുപിടിക്കാന്‍ ബിജെപിക്ക് കിടിലന്‍ തന്ത്രം.... മാജിക്കും കണ്‍കെട്ടുമായി പ്രചാരണത്തിനിറങ്ങുന്നുവോട്ടുപിടിക്കാന്‍ ബിജെപിക്ക് കിടിലന്‍ തന്ത്രം.... മാജിക്കും കണ്‍കെട്ടുമായി പ്രചാരണത്തിനിറങ്ങുന്നു

English summary
allies be ready for sacrifices khurshid serves warning on opposition unity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X