കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ രണ്ട് സീറ്റുകള്‍ ഡിഎംകെ തിരിച്ചെടുക്കും... വിജയസാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്!!

Google Oneindia Malayalam News

ചെന്നൈ: കോണ്‍ഗ്രസിന് പ്രതീക്ഷിച്ചതിലും അപ്പുറമുള്ള സീറ്റുകള്‍ നല്‍കിയതില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ അതൃപ്തി. രണ്ട് സീറ്റില്‍ അധികം വിജയ സാധ്യതയില്ലാത്ത പാര്‍ട്ടിക്ക് പത്ത് സീറ്റുകള്‍ നല്‍കിയതില്‍ ഇടതുപാര്‍ട്ടികള്‍ അടക്കം പ്രതിഷേധത്തിലാണ്. ഇതോടെ ഡിഎംകെ നേതൃത്വം സമ്മര്‍ദത്തിലായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കാനായി കടുത്ത സമ്മര്‍ദമാണ് പാര്‍ട്ടി നേരിടുന്നത്.

കോണ്‍ഗ്രസിന്റെ രണ്ട് സീറ്റുകള്‍ തിരിച്ചെടുക്കുമെന്നാണ് വ്യക്തമാകുന്നത്. ഇതോടെ മഴവില്‍ സഖ്യത്തിനെതിരെ ഉണ്ടാക്കിയ മഹാസഖ്യത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഈ സീറ്റുകള്‍ തിരിച്ച് കൊടുക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകും. എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുമായി സ്റ്റാലിന്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.

സ്റ്റാലിന്റെ പ്രഖ്യാപനം

സ്റ്റാലിന്റെ പ്രഖ്യാപനം

കോണ്‍ഗ്രസിന് സംസ്ഥാനത്ത് പത്ത് സീറ്റുകള്‍ നല്‍കുമെന്നായിരുന്നു ഡിഎംകെ അധ്യക്ഷന്‍ എംക സ്റ്റാലിന്‍ അറിയിച്ചത്. പുതുച്ചേരി അടക്കമാണ് പത്ത് സീറ്റുകള്‍ അനുവദിച്ചത്. ഇതില്‍ കടുത്ത അതൃപ്തിയാണ് മറ്റ് പാര്‍ട്ടികള്‍ അറിയിച്ചത്. വിടുതൈഗല്‍ ചിരുതൈ കച്ചി ആണ് ആദ്യം പ്രശ്‌നം ഉന്നയിച്ചത്. ഡിഎംകെയുടെ തീരുമാനം അപ്രായോഗികമാണെന്നും, കോണ്‍ഗ്രസ് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും അവര്‍ പറയുന്നു.

സുപ്രധാന സീറ്റുകള്‍

സുപ്രധാന സീറ്റുകള്‍

സംസ്ഥാനത്തെ സുപ്രധാന സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കാന്‍ ഡിഎംകെ ഒരുങ്ങുന്നത്. കന്യാകുമാരി, തിരുനെല്‍വേലി, ശിവഗംഗ, തെങ്കാശി എന്നീ മണ്ഡലങ്ങളും ഈ ലിസ്റ്റില്‍ ഉണ്ട്. വിസികെ, എംഡിഎംകെ, സിപിഐ, സിപിഎം, എന്നിവര്‍ സ്റ്റാലിനെ അതൃപ്തി അറിയിച്ച് കഴിഞ്ഞു. ഇവര്‍ക്കെല്ലാം ഓരോ സീറ്റുകളാണ് ഡിഎംകെ നല്‍കുന്നത്. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നുണ്ടെങ്കില്‍ തങ്ങള്‍ക്കും വേണമെന്ന് ഇവര്‍ പറയുന്നു.

കോണ്‍ഗ്രസ് വിജയിക്കുമോ

കോണ്‍ഗ്രസ് വിജയിക്കുമോ

കോണ്‍ഗ്രസ് ഈ മണ്ഡലങ്ങളില്‍ വിജയിക്കുമെന്ന് സ്റ്റാലിന്‍ പറയുന്നു. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടും ഡിഎംകെയുടെ പിന്തുണയും ചേരുമ്പോള്‍ വിജയം ഉറപ്പിക്കാമെന്ന് സ്റ്റാലിന്‍ പ്രവചിക്കുന്നു. അതേസമയം ഇപ്പോള്‍ നല്‍കിയതെല്ലാം കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റാണ്. കോണ്‍ഗ്രസിന് എല്ലാ ജില്ലകളിലും കുറഞ്ഞത് 5000 വോട്ടര്‍മാരുടെ പിന്തുണയുണ്ടാകും. ഊട്ടി, ദക്ഷിണ തമിഴ്‌നാട് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ശക്തമാണ്. ഇതാണ് സ്റ്റാലിന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കാന്‍ കാരണം.

ആഗ്രഹമുള്ള മണ്ഡലങ്ങള്‍

ആഗ്രഹമുള്ള മണ്ഡലങ്ങള്‍

അതൃപ്തി പ്രകടിപ്പിച്ച പാര്‍ട്ടികള്‍ തങ്ങള്‍ക്ക് മത്സരിക്കാന്‍ ആഗ്രഹമുള്ള മണ്ഡലങ്ങള്‍ സ്റ്റാലിന് നല്‍കിയിട്ടുണ്ട്. ഇത് മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ 176 സീറ്റില്‍ ഡിഎംകെ മത്സരിച്ചപ്പോള്‍ പകുതി സീറ്റുകള്‍ മാത്രമാണ് വിജയിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് 41 സീറ്റില്‍ മത്സരിച്ചപ്പോള്‍ വെറും എട്ട് സീറ്റാണ് നേടിയത്. ഈ സീറ്റുകളില്‍ ഡിഎംകെ മത്സരിച്ചിരുന്നെങ്കില്‍ ഫലം മാറിയേനെ. അതാണ് സഖ്യകക്ഷികള്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം.

എത്ര സീറ്റുകള്‍

എത്ര സീറ്റുകള്‍

കോണ്‍ഗ്രസിന് ഏഴ് സീറ്റുകള്‍ നല്‍കണമെന്നാണ് ഡിഎംകെയ്ക്കുള്ളില്‍ ഉയര്‍ന്ന ആവശ്യം. ഇപ്പോള്‍ നല്‍കാന്‍ ഉദ്ദേശിച്ച ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ഒട്ടും വിജയസാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇത് തിരിച്ചെടുത്ത് മറ്റുള്ള പാര്‍ട്ടികള്‍ക്ക് നല്‍കും. എന്നാല്‍ നല്‍കിയ സീറ്റുകള്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് ഡിഎംകെ ബന്ധം വഷളാവാതിരിക്കാനാണ് ഇത്തരമൊരു നീക്കം സ്റ്റാലിന്‍ നടത്തുന്നത്.

കോണ്‍ഗ്രസുമായി ഇടഞ്ഞവര്‍ പാര്‍ട്ടിയിലേക്ക്.... പ്രിയങ്കയുടെ നേട്ടം കൂടുന്നു, ശിവപാലുമായി സഖ്യംകോണ്‍ഗ്രസുമായി ഇടഞ്ഞവര്‍ പാര്‍ട്ടിയിലേക്ക്.... പ്രിയങ്കയുടെ നേട്ടം കൂടുന്നു, ശിവപാലുമായി സഖ്യം

English summary
allies miffed dkm giving 10 seats to congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X