കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തെ വിമർശിച്ച് സാമ്ന: പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കാൻ സൈനിക മേധാവിയെ അനുവദിക്കണം

Google Oneindia Malayalam News

മുംബൈ: പാക് അധീന കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ശിവസേന മുഖപത്രം സാമ്ന. പാക് അധീന കശ്മീർൽ അധികാരം സ്ഥാപിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതിക്ക് കാത്തിരിക്കുകയാണെന്ന ഇന്ത്യൻ കരസേനാ മേധാവി ജനറൽ നരവനെയുടെ പ്രതികരണത്തിന് പിന്നാലെയാണ് സാമ്നയിൽ കേന്ദ്രത്തിനെതിരെ വിമർശനമുയർന്നത്.

ഇറാനെ തൊട്ടാല്‍ ലോകം നശിക്കും; അമേരിക്കക്കൊപ്പം നില്‍ക്കില്ലെന്ന് ജപ്പാന്‍, ഗള്‍ഫ് പര്യടനം തുടങ്ങിഇറാനെ തൊട്ടാല്‍ ലോകം നശിക്കും; അമേരിക്കക്കൊപ്പം നില്‍ക്കില്ലെന്ന് ജപ്പാന്‍, ഗള്‍ഫ് പര്യടനം തുടങ്ങി

പ്രസ്താവനകൾ നടത്താതെ തുക്ഡെ തുക്ഡെ ഗ്യാങ്ങിനെ ശരിക്കും തുടച്ചു നീക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ കേന്ദ്രസർക്കാർ കരസേനാ മേധാവിക്ക് പാക് അധീന കശ്മീരിന്റെ ഭൂപടം നൽകി പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ നിർദേശം നൽകേണ്ടതുണ്ടെന്നും സാമ്ന പറയുന്നു.

modiuddhavthackeray

സൈനിക മേധാവി തെറ്റായൊന്നും പറഞ്ഞിട്ടില്ല. ഭൂരിപക്ഷം ഭീകര ക്യാമ്പുകളും സ്ഥിതി ചെയ്യുന്നത് പാക് അധീന കശ്മീരിലാണ്. ഈ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് പാക് സൈന്യത്തിന്റെയും ഐഎസ്ഐയുടെയും പിന്തുണയോടെയുമാണെന്നും സാമ്ന ചൂണ്ടിക്കാണിക്കുന്നു. കശ്മീർ താഴ്വരയിൽ സൈനികർ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചും സാമ്ന മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. കശ്മീർ പ്രശ്നം രാഷ്ട്രീയ- തിരഞ്ഞെടുപ്പ് വിഷയങ്ങൾ മാത്രമാണെന്നും ശിവസേന മുഖപത്രം കുറ്റപ്പെടുത്തുന്നു.

പാക് അധീന കശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് പരാമർശിച്ച സാമ്ന ഇന്ത്യൻ ശേഷവും പാകിസ്താന്റെ സ്വഭാവത്തിന് മാറ്റം വന്നിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.

പാക് അധിനിവേശ കശ്മീർ ഉൾപ്പെടെ മുഴുവൻ കശ്മീരും ഇന്ത്യയിൽ നിന്ന് വിഭജിക്കാനാവില്ലെന്ന് ചൂണ്ടിക്കാണിക്കുന്നത്. 1994 ഫെബ്രുവരിയിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പ്രമേയം. അതുകൊണ്ടാണ് ഇന്ത്യൻ കരസേനാ മേധാവിയുടെ പുതിയ നയത്തെ നാം സ്വീകരിക്കുന്നത്.

"പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കാൻ കേന്ദ്രത്തിൽ നിന്ന് ഉത്തരവ് ചോദിക്കുകയാണ് കരസേനാ മേധാവി. പ്രധാന മന്ത്രി നരേന്ദ്രമോദിയാണ് അത്തരം ഉത്തരവുകൾ നൽകേണ്ടത്. അതാണ് രാജ്യത്തിന്റെ ആഗ്രഹവും" സാമ്ന പറയുന്നു.

പാക് അധിനിവേശ കശ്മീരിൽ സൈനിക നടപടിക്ക് തയ്യാറാണെന്ന സൂചന നൽകി ഇന്ത്യൻ സൈനിക മേധാവി. പാക് അധിനിവേശ കശ്മീരിനെ സംബന്ധിച്ച് സൈന്യത്തിന് പല ആസൂത്രണങ്ങളുമുണ്ട്. ആവശ്യപ്പെട്ടാൽ നടപ്പിലാക്കാമെന്നാണ് പുതിയ സൈനിക മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ വ്യക്തമാക്കിയത്.

English summary
Allow Army chief to get PoK, finish tukde-tukde gang: Shiv Sena dares Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X