അല്ലു അര്‍ജുന്‍ വേറെ ലെവല്‍; ആസ്തിയില്‍ വമ്പന്‍, പറക്കാന്‍ സ്വകാര്യ ജെറ്റ്, പ്രതിഫലം ഞെട്ടിക്കുന്നത്
ഹൈദരാബാദ്: പുഷ്പ എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ അല്ലു അര്‍ജുന് ഇന്ന് പിറന്നാള്‍. താരത്തിന്റെ 43ാം പിറന്നാള്‍ ആരാധകര്‍ ഒട്ടേറെ വ്യത്യസ്തമായ പരിപാടികളോടെയാണ് ആഘോഷിക്കന്നത്. ചോക്ലേറ്റ് താരമായി തിളങ്ങിയ അല്ലു അര്‍ജുനെ പാന്‍ ഇന്ത്യന്‍ താര പദവയിലേക്ക് ഉയര്‍ത്തിയത് പുഷ്പ എന്ന സിനിമയാണ്.
ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ അല്ലു അര്‍ജുന്‍ ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായകന്‍. ദളപതി വിജയിയെ പോലും പിന്നിലാക്കി അദ്ദേഹം പുഷ്പ 2വില്‍ വാങ്ങിയ പ്രതിഫലം. ജന്മദിനത്തില്‍ അല്ലു അര്‍ജുനെ പറ്റി നിരവധി പേരാണ് ഗൂഗ്‌ളില്‍ സെര്‍ച്ച് ചെയ്യുന്നത്. താരത്തെ കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ അറിയാം...

പുഷ്പ 2; ദി റൂള്‍ എന്ന സിനിമയ്ക്ക് വേണ്ടി അല്ലു അര്‍ജുന്‍ വാങ്ങിയത് 300 കോടി രൂപയാണ് എന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി തെന്നിന്ത്യന്‍ താരങ്ങള്‍ അണിനിരന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. പുഷ്പയുടെ ആദ്യ ഭാഗം തീര്‍ത്ത തരംഗമാണ് രണ്ടാംഭാഗത്തിന് വന്‍ വരവേല്‍പ്പ് ലഭിക്കാന്‍ ഇടയാക്കിയത്.
ഇന്ത്യന്‍ സിനിമാ രംഗത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ താരങ്ങള്‍ ദളപതി വിജയിയും ഷാരൂഖ് ഖാനുമെല്ലാമാണ്. അവരെ എല്ലാം പിന്നിലാക്കിയാണ് പുഷ്പ 2വില്‍ അല്ലു അര്‍ജുന് ലഭിച്ച പ്രതിഫലം. 1800 കോടി രൂപയാണ് ഈ ചിത്രം കൊയ്തത്. ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടുന്ന ആദ്യ തെലുഗു നടന്‍ എന്ന ഖ്യാതിയും അല്ലു അര്‍ജുനാണ്. 2023ലാണ് പുഷ്പയിലെ വേഷത്തിന് അദ്ദേഹം പുരസ്‌കാര അര്‍ഹനായത്. പുഷ്പയുടെ വിജയത്തിന് ശേഷം അല്ലു അര്‍ജുനെതിരെ കേസ് വന്നതും ഇതിന് പിന്നിലുള്ള രാഷ്ട്രീയവുമെല്ലാം വാര്‍ത്തയായിരുന്നു.
460 കോടി രൂപയാണ് അല്ലു അര്‍ജുന്റെ ആസ്തിയെന്ന് ഹെര്‍സിന്ദഗി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈദരാബാദില്‍ 100 കോടി വിലയുള്ള കൂറ്റന്‍ വീട് താരത്തിനുണ്ട് എന്നാണ് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വലിയ തുറസായ സ്ഥലങ്ങളും കുടുംബത്തിന് ആസ്വദിക്കാനുള്ള ഇടങ്ങളും ഉള്‍പ്പെടുത്തിയാണ് ഈ വീട് നിര്‍മിച്ചിട്ടുള്ളത്.
മുംബൈയില്‍ ഒരു ഫ്‌ളാറ്റും അല്ലു അര്‍ജുനുണ്ട്. ആറ് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഒരു സ്വകാര്യ വിമാനവും താരത്തിന് സ്വന്തമാണ്. 80 കോടി രൂപയാണ് ഇതിന്റെ ചെലവത്രെ. സ്‌നേഹ റെഡ്ഡിയെ വിവാഹം ചെയ്ത ശേഷമാണ് ഈ വിമാനം അല്ലു അര്‍ജുന്‍ വാങ്ങിയത്. ത്രിവിക്രം ശ്രീനിവാസ്, അറ്റ്‌ലീ എന്നിവരുടെ സംവിധാനത്തിലാണ് അല്ലു അര്‍ജുന്റെ അടുത്ത ചിത്രം വരുന്നത്. പുഷ്പയുടെ അടുത്ത ഭാഗം കൂടി വരാനുണ്ട്.
അല്ലുവിന്റെ ജന്മദിനമായ ഇന്നാണ് അറ്റ്‌ലീയുമായി ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. കലാനിധി മാരന്റെ സണ്‍ പിക്‌ചേഴ്‌സ് ആണ് പ്രഖ്യാപനം നടത്തിയത്. ആക്ഷനും കുടുംബ ബന്ധങ്ങളുമെല്ലാം പറയുന്ന ചിത്രമായിരിക്കുമിത്. നിരവധി ആരാധകരാണ് താരത്തിന്റെ പുതിയ സിനിമാ വിശേഷങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.












Click it and Unblock the Notifications