ആരാധികയുടെ ആഗ്രഹം അല്ലു അര്‍ജ്ജുന്‍ സഫലമാക്കിയതിങ്ങനെ
വിജയവാഡ: ആരാധകര്‍ താരങ്ങളോട് കാണിക്കുന്ന സ്‌നേഹവും തിരിച്ച് താരങ്ങള്‍ ആരാധകരോട് കാണിക്കുന്ന സ്‌നേഹവും ഒരുപാട് കണ്ടിട്ടുണ്ട്. പല തരത്തില്‍ സഹായങ്ങളുമായും സ്‌നേഹ പ്രകടനങ്ങളായും താരങ്ങള്‍ ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പ്രശസ്ത താരങ്ങള്‍ അത്തരം സ്‌നേഹ പ്രകടങ്ങള്‍ നടത്തി വരും തലമുറകള്‍ക്ക് മാതൃകയാകാറുണ്ട്.
ഇത്തവണ തെലുങ്ക് പ്രശസ്ത താരം അല്ലു അര്‍ജ്ജുനാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വൃദ്ധയും രോഗിയുമായ തന്റെ ആരാധികയെ കാണാനാണ് അല്ലു അര്‍ജ്ജുന്‍ എത്തിയത്. വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് അല്ലു അര്‍ജ്ജുന്‍ സഫലമാക്കിയത്.

വിജയവാഡയില്‍ താമസിക്കുന്ന ആരാധികയെ കാണാനാണ് പ്രിയപ്പെട്ട താരം എത്തിയത്. അപ്രതീക്ഷിതമായ കൂടിക്കാഴ്ചയായിരുന്നു അത്. അല്ലുവിനെ നേരിട്ട് ഒന്നു കാണണമെന്നായിരുന്നു ആ അമ്മയുടെ അതിയായ ആഗ്രഹം. ആരാധികയുടെ മുറിയിലെത്തിയ അല്ലുവും ഒന്നു ഞെട്ടി.
മുറി നിറയെ അല്ലുവിന്റെ വ്യത്യസ്തമായ ചിത്രങ്ങള്‍. കണ്ടതിലും ഒരു അമ്മയുടെ ആഗ്രഹം നിറവേറ്റാന്‍ സാധിച്ചതിലും ഒരുപാട് സന്തോഷമുണ്ടെന്ന് ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു കൊണ്ട് അല്ലു അര്‍ജ്ജുന്‍ പറഞ്ഞു. ആരാധികയ്‌ക്കൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ച് മണിക്കൂറുകളോളം ചിലവഴിച്ചാണ് അല്ലു അര്‍ജ്ജുന്‍ മടങ്ങിയത്.












Click it and Unblock the Notifications