Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്ലു അര്‍ജുന്‍ രാഷ്ട്രീയ കളത്തില്‍; പ്രചാരണം നടത്തുമെന്ന് ഭാര്യാപിതാവ്... തെലങ്കാനയില്‍ ട്വിസ്റ്റ്

ഹൈദരാബാദ്: സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ രാഷ്ട്രീയത്തിലിറങ്ങുമോ? കഴിഞ്ഞ ദിവസം രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്ത വേദിയില്‍ അല്ലു അര്‍ജുന്‍ എത്തിയതാണ് ഈ ചോദ്യത്തിന് കാരണം. മാത്രമല്ല, അടുത്ത തിരഞ്ഞെടുപ്പില്‍ അല്ലു അര്‍ജുന്‍ പ്രചാരണ രംഗത്തുണ്ടാകുമെന്ന പ്രഖ്യാപനവും വന്നു. കേരളത്തില്‍ ഉള്‍പ്പെടെ നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് അല്ലു അര്‍ജുന്‍.

അല്ലു അര്‍ജുന്റെ ഭാര്യാ പിതാവാണ് കഞ്ചര്‍ള ചന്ദ്രശേഖര്‍ റെഡ്ഡി. തെലങ്കാന ഭരണകക്ഷിയായ ബിആര്‍എസ് നേതാവാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം നടന്നു. വേദിയില്‍ അല്ലു അര്‍ജുന്‍ എത്തിയത് പതിനായിരങ്ങളെ ചടങ്ങിലേക്ക് ആകര്‍ഷിച്ചു. ആരാധകരെ നിയന്ത്രിക്കാന്‍ പോലീസും ഏറെ പണിപ്പെട്ടു.

allu-arjun

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് വേണ്ടി മരുമകന്‍ അല്ലു അര്‍ജുന്‍ പ്രചാരണ രംഗത്തുണ്ടാകുമെന്ന് ചന്ദ്രശേഖര്‍ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. അല്ലു അര്‍ജുന്റെ രാഷ്ട്രീയ പിന്തുണ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2019ല്‍ ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ നിന്നാണ് ചന്ദ്രശേഖര്‍ മല്‍സരിച്ചത്. ഇത്തവണ നാഗാര്‍ജുന സാഗര്‍ മണ്ഡലമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

നാഗാര്‍ജുന സാഗര്‍ മണ്ഡലത്തില്‍ നിന്ന് തനിക്ക് മല്‍സരിക്കാന്‍ സാധിക്കുമെന്ന് ചന്ദ്രശേഖര്‍ റെഡ്ഡിക്ക് ഉറപ്പില്ല. പക്ഷേ, അദ്ദേഹത്തിന് താല്‍പ്പര്യമുണ്ട്. ബിആര്‍എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവിന്റെ തീരുമാനമാണ് അന്തിമം. തന്റെ ജനസ്വാധീനം തെളിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനത്തിന് മരുമകന്‍ അല്ലു അര്‍ജുനെ ചന്ദ്രശേഖര്‍ റെഡ്ഡി വേദിയിലെത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദേശീയ തലത്തില്‍ ആരാധകരുള്ള നടനാണ് അല്ലു അര്‍ജുന്‍. അദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. സഹായം ലഭിച്ചാല്‍ തന്റെ രാഷ്ട്രീയ യാത്രയ്ക്ക് ഏറെ മുതല്‍കൂട്ടാകുമെന്നും ചന്ദ്രശേഖര്‍ റെഡ്ഡി പറഞ്ഞു. നാഗാര്‍ജുന സാഗറിലെ പെഡ്ഡവൂര മണ്ഡലത്തിലാണ് ചന്ദ്രശേഖര്‍ റെഡ്ഡിയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍. അല്ലു അര്‍ജുനാണ് സെന്റര്‍ ഉദ്ഘടാനം ചെയ്തത്. റെഡ്ഡിയുടെ മകള്‍ സ്‌നേഹ റെഡ്ഡിയെ 2011ലാണ് അല്ലു അര്‍ജുന്‍ വിവാഹം ചെയ്തത്.

ഈ വര്‍ഷം തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. അടുത്ത ഏപ്രിലിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. തെലങ്കാനയില്‍ ഭരണകക്ഷിയായ ബിആര്‍എസും കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മല്‍സരം. ജനപ്രിയ താരങ്ങളെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ എല്ലാ പാര്‍ട്ടികളും സജീവമാക്കിയിട്ടുണ്ട്. നടി ജയസുധ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നു.

jayasudha

ജയസുധ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെക്കന്തരാബാദ് മണ്ഡലത്തില്‍ മല്‍സരിച്ചേക്കും. നേരത്തെ ഈ മണ്ഡലത്തെ അവര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഒരുകാലത്ത് തിളങ്ങി നിന്ന നടിയായിരുന്ന ജയസുധ 2009ല്‍ വൈഎസ്ആറിന്റെ ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. 2016ല്‍ കോണ്‍ഗ്രസ് വിട്ട് ടിഡിപിയില്‍ ചേര്‍ന്നു. 2019ല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും സജീവമല്ലായിരുന്നു. പ്രമുഖ നടി ജയപ്രദ ബിആര്‍എസില്‍ ചേരുമെന്ന അഭ്യൂഹവും പരന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+