Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുഷ്പ സ്റ്റൈലില്‍ നോക്കിയതാ സാറെ...'; 130 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍

അമരാവതി: അല്ലു അര്‍ജുന്റെ സൂപ്പര്‍ഹിറ്റ് സിനിമ പുഷ്പയുടെ സ്‌റ്റൈലില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലാണ് സംഭവം. 130 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് പേരെ ആണ് പൊലീസ് പിടികൂടിയത്.

2021 ലെ തെലുങ്കില്‍ സൂപ്പര്‍ഹിറ്റായി മാറിയ പുഷ്പ: ദ റൈസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കഞ്ചാവ് കടത്തിയതെന്ന് ഇവര്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. സിനിമയില്‍ അല്ലു അര്‍ജുന്റെ കഥാപാത്രം ചെയ്തതിന് സമാനമായി ബൊലേറോ വാഹനത്തിന്റെ മുകള്‍ഭാഗത്ത് കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു.

ZaZ

ദുംബ്രിഗുഡ മണ്ഡലിലെ കിഞ്ചമണ്ട ഗ്രാമത്തില്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ബ്യൂറോ (എസ് ഇ ബി) നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് സൂക്ഷിക്കാനായി സിനിമയിലേതിന് സമാനമായി വാഹനത്തിന്റെ മുകള്‍ഭാഗത്ത് പ്രത്യേക ഷെല്‍ഫ് സ്ഥാപിച്ചിരുന്നു.

സംസ്ഥാന അതിര്‍ത്തിക്ക് അപ്പുറത്തേക്ക് കഞ്ചാവ് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. സംശയം തോന്നിയ പൊലീസ് ബൊലേറോ വാഹനം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വാഹനത്തിന്റെ മുകള്‍ ഭാഗത്ത് ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.

കോരാപുട്ടിലെ പാംഗി മഹേശ്വര്‍, ഡംബ്രിഗുഡയിലെ രമേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ കഞ്ചാവും അറസ്റ്റിലായ രണ്ട് പേരെയും എസ് ഇ ബി ഡംബ്രിഗുഡ പൊലീസിന് കൈമാറി. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ് എന്നും പൊലീസ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+