കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് പഞ്ചാബിലും തിരിച്ചടി; അകാലിദള്‍ സഖ്യം വിട്ടേക്കും, ഭീഷണിയുമായി നേതാക്കള്‍ രംഗത്ത്

Google Oneindia Malayalam News

Recommended Video

cmsvideo
#BJPക്ക് പഞ്ചാബിൽ നിന്നും തിരിച്ചടി | Feature Video | Oneindia Malayalam

ചണ്ഡീഗഡ്: ബിഹാറിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സഖ്യകക്ഷികള്‍ എന്‍ഡിഎ വിട്ടതിന് പിന്നാലെ ബിജെപിക്ക് കനത്ത തിരിച്ചടിയായി പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യം. ബിജെപിയുമായുള്ള സഖ്യം വിട്ടേക്കുമെന്ന് ശിരോമണി അകാലിദള്‍ സൂചന നല്‍കി. മതകാര്യങ്ങളില്‍ ബിജെപി അമിതമായി ഇടപെടുന്നുവെന്നാണ് അകാലിദളിന്റെ ആരോപണം. മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച കര്‍ഷക പാക്കേജിനെതിരെയും അകാലിദള്‍ രംഗത്തുവന്നു.

പഞ്ചാബില്‍ അകാലിദളുമായി ചേര്‍ന്നുള്ള സഖ്യം ബിജെപിക്ക് ഏറെ ഗുണം ചെയ്തിരുന്നു. എന്നാല്‍ സഖ്യം വിട്ടേക്കുമെന്ന സൂചനയാണ് അകാലിദള്‍ നല്‍കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണിത്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലെല്ലാം സംസ്ഥാനത്ത് കോണ്‍ഗ്രസാണ് ജയിച്ചത്. പഞ്ചാബിലെ എന്‍ഡിഎ സഖ്യത്തിന്റെ വിള്ളലിന് കാരണങ്ങള്‍ ഇങ്ങനെ....

കേന്ദ്ര പദ്ധതി ഗുണം ചെയ്യില്ല

കേന്ദ്ര പദ്ധതി ഗുണം ചെയ്യില്ല

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നേരിട്ട് ബാങ്കിലെത്തിക്കുന്ന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പദ്ധതി ഗുണം ചെയ്യില്ലെന്ന അകാലിദള്‍ പറയുന്നു. കര്‍ഷകര്‍ക്ക് മതിയായ തുകയല്ല സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന് അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ ബാദല്‍ പറഞ്ഞു.

പാര്‍ട്ടി പ്രതികരണം ഇങ്ങനെ

പാര്‍ട്ടി പ്രതികരണം ഇങ്ങനെ

മറ്റു സംസ്ഥാനങ്ങളുമായി പഞ്ചാബിനെ താരതമ്യം ചെയ്യരുത്. പഞ്ചാബ് കര്‍ഷകരുടെ സംസ്ഥാനമാണ്. മറ്റു സംസ്ഥാനങ്ങളെ പോലെ ഏതെങ്കിലും ഒരു വിളയല്ല പഞ്ചാബില്‍ കൃഷി ചെയ്യുന്നത്. ഒട്ടേറെ വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ 6000 രൂപ എന്നത് അപര്യാപ്തമാണെന്നും ബാദല്‍ പറഞ്ഞു.

ബിജെപിയുമായുള്ള സഖ്യം വിട്ടേക്കും

ബിജെപിയുമായുള്ള സഖ്യം വിട്ടേക്കും

ബിജെപിയുമായുള്ള സഖ്യം വിട്ടേക്കുമെന്ന് അകാലിദള്‍ നേതാവ് കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. സിഖ് മതകാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് അകാലിദള്‍ വക്താവ് ഭീഷണി മുഴക്കിയത്. എന്നാല്‍ ഇതിന് ശേഷം ബിജെപി അധ്യക്ഷന്‍ അമിത് ഷാ അകാലിദള്‍ നേതാക്കളുമായി സംസാരിച്ചിരുന്നു.

അനുനയ നീക്കം

അനുനയ നീക്കം

മതകാര്യ ബോഡിയുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതാണ് അകാലിദളിനെ ചൊടിപ്പിച്ചത്. നടപടിയുമായി മുന്നോട്ട് പോയാല്‍ ബിജെപി സഖ്യം വിടുമെന്നും പാര്‍ട്ടി വക്താവ് ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു. എന്നാല്‍ അധികം വൈകാതെ തന്നെ അമിത് ഷാ അകാലിദള്‍ നേതാക്കളെ വിളിച്ച് നീക്കം ഉപേക്ഷിച്ചതായി അറിയിക്കുകയായിരുന്നു.

തുക ഇരട്ടിയാക്കണം

തുക ഇരട്ടിയാക്കണം

തൊട്ടുപിന്നാലെയാണ് അകാലിദള്‍ കോര്‍ കമ്മിറ്റി ചേര്‍ന്നത്. സിഖ് മതകാര്യങ്ങളില്‍ ഇടപെടാനുള്ള കേന്ദ്ര നീക്കം പഞ്ചാബില്‍ വന്‍ ചര്‍ച്ചയാണ്. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. മാത്രമല്ല, ബജറ്റില്‍ പ്രഖ്യാപിച്ച തുക ഇരട്ടിയാക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനും യോഗത്തില്‍ ധാരണയായി.

കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് സ്വീകാര്യത

കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് സ്വീകാര്യത

കര്‍ഷകര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ച കാര്‍ഷിക വായ്പ എഴുതി തള്ളല്‍ പദ്ധതിക്ക് പഞ്ചാബില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഈ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, ബിജെപിയുമായുള്ള സഖ്യം തിരിച്ചടിയാകുമോ എന്ന ആശങ്കയും അകാലിദളിനുണ്ട്.

സീറ്റ് വിഭജന ചര്‍ച്ച

സീറ്റ് വിഭജന ചര്‍ച്ച

ബിജെപി-അകാലിദള്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ ഇതുവരെ വിവാദങ്ങള്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞതവണത്തെ പോലെ ഇത്തവണയും സീറ്റുകള്‍ വിഭജിക്കുമെന്നാണ് നേതാക്കള്‍ നേരത്തെ പ്രതികരിച്ചത്. എന്നാല്‍ ബിജെപി കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടാല്‍ അക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും സുഖ്ബീര്‍ ബാദല്‍ പറഞ്ഞിരുന്നു. പുതിയ സാഹചര്യത്തില്‍ വിശദീകരണം ലഭ്യമായിട്ടില്ല.

13 ലോക്‌സഭാ മണ്ഡലങ്ങള്‍

13 ലോക്‌സഭാ മണ്ഡലങ്ങള്‍

13 ലോക്‌സഭാ മണ്ഡലങ്ങളാണ് പഞ്ചാബിലുള്ളത്. മൂന്ന് മണ്ഡലങ്ങളിലാണ് ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇതില്‍ ഗുരുദാസ്പൂരിലും അമൃതസറിലും 2017ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പരാജയമായിരുന്നു. രണ്ടു സീറ്റിലും കോണ്‍ഗ്രസാണ് ജയിച്ചത്. നിലവില്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിക്കുള്ളത്.

സീറ്റുകള്‍ വച്ചുമാറല്‍

സീറ്റുകള്‍ വച്ചുമാറല്‍

ബിജെപി മല്‍സരിക്കാറുള്ള അമൃതസര്‍ മണ്ഡലം അകാലിദള്‍ ആവശ്യപ്പെടുന്നുണ്ട്. പകരം ജലന്ധര്‍ മണ്ഡലം നല്‍കാമെന്നാണ് അകാലിദള്‍ പറയുന്നത്. ഇക്കാര്യം ബിജെപി അംഗീകരിച്ചിട്ടില്ല. ജലന്ധറില്‍ കഴിഞ്ഞതവണ കോണ്‍ഗ്രസാണ് ജയിച്ചത്. സന്തോഖ് സിങ് ചൗധരിയാണ് ജലന്ധര്‍ എംപി.

കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്

കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്

്അകാലിദള്‍-ബിജെപി സഖ്യമാണ് നേരത്തെ പഞ്ചാബ് ഭരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തി അധികാരം തിരിച്ചുപിടിച്ചു. അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ അട്ടിമറി

തദ്ദേശ തിരഞ്ഞെടുപ്പില്‍ അട്ടിമറി

അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായിരുന്നു വിജയം. പല വാര്‍ഡുകളിലും കോണ്‍ഗ്രസിന് എതിരാളികള്‍ ഉണ്ടായിരുന്നില്ല. അകാലിദളിലെ പല നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാണ് അകാലിദളും എഎപിയും ആരോപിക്കുന്നത്.

ബിജെപിക്ക് തിരിച്ചടിയുള്ള സംസ്ഥാനങ്ങള്‍

ബിജെപിക്ക് തിരിച്ചടിയുള്ള സംസ്ഥാനങ്ങള്‍

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാണ്. ബിഹാറില്‍ എന്‍ഡിഎയിലുണ്ടായിരുന്ന ആര്‍എല്‍എസ്പി സഖ്യം വിട്ടു കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. അസമില്‍ അസം ഗണപരിഷത്ത് ബിജെപി സഖ്യം ഒഴിവാക്കി. കൂടുതല്‍ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ തിരിയുമെന്ന വാര്‍ത്തകളുമുണ്ട്. അതിനിടെയാണ് പഞ്ചാബില്‍ എതിര്‍ ശബ്ദം ഉയരുന്നത്.

മമതയുടെ നീക്കത്തില്‍ പതറി ബിജെപി; സിപിഎമ്മിനെ തുരത്തിയ തെരുവ് യുദ്ധം വീണ്ടും, മുതലെടുത്ത് തൃണമൂല്‍മമതയുടെ നീക്കത്തില്‍ പതറി ബിജെപി; സിപിഎമ്മിനെ തുരത്തിയ തെരുവ് യുദ്ധം വീണ്ടും, മുതലെടുത്ത് തൃണമൂല്‍

English summary
Ally Akali Dal Says BJP Govt’s Rs 6,000 Cash Dole for Farmers ‘Too Little’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X