കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളി പിന്തുണച്ചവരെല്ലാം തോറ്റ ചരിത്രം: ജയശങ്കര്‍, ഇടതിന്‍റെ മാന്‍ഡ്രേക്കാവുമോ വെള്ളാപ്പള്ളി

  • By Desk
Google Oneindia Malayalam News

കൊല്ലം: ആലപ്പുഴയില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎ ആരിഫ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് അവകാശാപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ആരിഫ് ജയിച്ചില്ലെങ്കില്‍ താന്‍ തലമൊട്ടയടിച്ച് കാശിക്കു പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആനയോട് മത്സരിക്കുന്നത് പേലെയാണ് ആലപ്പുഴയില്‍ ആരിഫിനോട് കോണ്‍ഗ്രസ് മത്സരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. അതേസമയം വെള്ളാപ്പള്ളി നടേശന്‍ പിന്തുണച്ചവരൊക്കെ തോറ്റ ചരിത്രമാണുള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കര്‍ വ്യക്തമാക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം നടത്തിയ തിരഞ്ഞെടുപ്പ് ചരിത്രം ഇങ്ങനെ..

ഇത് ചെയ്യരുതായിരുന്നു

ഇത് ചെയ്യരുതായിരുന്നു

തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പിന്തുണച്ചവരൊക്കെ തോറ്റെന്നാണ് ജയശങ്കര്‍ അഭിപ്രായപ്പെടുന്നത്. സത്യത്തില്‍ എംഎ ആരിഫിനോട് ഒരു തരി സ്നേഹമുണ്ടായിരുന്നെങ്കില്‍ വെള്ളാപ്പള്ളി ഇത് ചെയ്യരുതായിരുന്നു.

കെആര്‍ ഗൗരിയമ്മ തോല്‍ക്കുന്നത്

കെആര്‍ ഗൗരിയമ്മ തോല്‍ക്കുന്നത്

2006 ലാണ് എഎ ആരിഫ് ആദ്യമായി അരൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചുന്നത് . വിഎസ് തരംഗം ആഞ്ഞടിച്ച് ആ തെരഞ്ഞെടുപ്പിലാണ് ആദ്യമായി കെആര്‍ ഗൗരിയമ്മ തോല്‍ക്കുന്നത്. ആലപ്പുഴയില്‍ അന്ന് വെള്ളാപ്പള്ളി നടേശന്‍ പിന്തുണച്ചവര്‍ ആരൊക്കെയെന്ന് നോക്കാം.

ജയിച്ചതാവട്ടെ എഎ ആരിഫ്

ജയിച്ചതാവട്ടെ എഎ ആരിഫ്

അരൂരില്‍ അന്ന് വെള്ളപ്പള്ളിയുടെ പിന്തുണ ഗൗരിയമ്മക്കായിരുന്നു. തിരഞ്ഞെടുപ്പില്‍ ജയിച്ചതാവട്ടെ എഎ ആരിഫും. ചേര്‍ത്തലയിലും വെള്ളാപ്പള്ളിക്ക് പിഴച്ചു. ചേര്‍ത്തലയില്‍ കോണ്‍ഗ്രസിന്‍റെ ഷാജി മോഹനായിരുന്നു വെള്ളാപ്പള്ളിയുടെ പിന്തുണ.

ചേര്‍ത്തലയില്‍

ചേര്‍ത്തലയില്‍

എന്നാല്‍ അന്ന് ചേര്‍ത്തലയില്‍ ജയിച്ചത് ഇന്ന് സിപിഐ മന്ത്രിയായ പി തിലോത്തമനായിരുന്നു. ആലപ്പുഴയില്‍ അന്ന് കെസി വേണുഗോപാലിനെ തോല്‍പ്പിക്കണമെന്ന് പരസ്യമായി നിലപാടെടുത്ത വെള്ളാപ്പള്ളി ടി ജെ ആഞ്ചലോസിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

നിഷ്പ്രയാസം വേണുഗോപാല്‍

നിഷ്പ്രയാസം വേണുഗോപാല്‍

എന്നാല്‍ വേണുഗോപാല്‍ നിഷ്പ്രയാസം ജയിച്ച് നിയമസഭയില്‍ എത്തി. ഹരിപ്പാട് തന്‍റെ അടുപ്പക്കാരനായ ദേവകുമാറിനായിരുന്നു വെള്ളാപ്പള്ളിയുടെ പിന്തുണ. 2001 ല്‍ വിപരീത തരംഗത്തിലും ജയിച്ച ദേവകുമാറിനെ തോല്‍പ്പിച്ച ബാബു പ്രസാദ് അത്തവണ ഹരിപ്പാട് ജയിച്ചെന്ന് ജയശങ്കര്‍ വ്യക്തമാക്കുന്നു.

വിഷ്ണുനാഥ് തോല്‍ക്കും

വിഷ്ണുനാഥ് തോല്‍ക്കും

ചെങ്ങന്നൂരില്‍ പിസി വിഷ്ണുനാഥ് തോല്‍ക്കുമെന്നും, വിഷ്ണുനാഥ് ജയിച്ചാല്‍ മീശ വടിക്കുമെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു. പിസി വിഷ്ണുനാഥ് ജയിച്ചതോടെ വെള്ളാപ്പള്ളിക്ക് മീശ വടിക്കാന്‍ ബ്ലേഡ് അയച്ചു കൊടുത്തുകൊണ്ടായിരുന്നു യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതികരിച്ചത്.

വിജയമൊരുക്കിയത്

വിജയമൊരുക്കിയത്

അന്ന് പിസി വിഷ്ണുനാഥിന് തീരെ ജയസാധ്യതയില്ലാത്ത മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍. തോല്‍വി ഭയന്നാണ് ശോഭനാ ജോര്‍ജ്ജ് അന്ന് തിരുവനന്തപുരം വെസ്റ്റിലേക്ക് മാറിയത്. ശക്തനായ സജി ചെറിയാനെ മറികടന്ന് പിസി വിഷ്ണുനാഥിന് വിജയമൊരുക്കിയത് യഥാര്‍ത്ഥത്തില്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനയായിരുന്നു.

സമുദായത്തില്‍ പലരും ഇടത് അനുകൂലികള്‍

സമുദായത്തില്‍ പലരും ഇടത് അനുകൂലികള്‍

എസ്എന്‍ഡിപി യോഗത്തിന്‍റെ പല ജനറല്‍ സെക്രട്ടറിമാരും കോണ്‍ഗ്രസ് നേതാക്കളായിരുന്നെങ്കിലും സമുദായത്തില്‍ പലരും ഇടത് അനുകൂലികളായിരുന്നു. ജനറൽ സെക്രട്ടറിമാർ പറഞ്ഞാൽ പ്രവര്‍ത്തകര്‍ കൊടി പിടിക്കാൻ പോകുമായിരിക്കാം. പക്ഷേ വോട്ട് പലപ്പോഴും ഇടതിനായിരുന്നു.

കാരണമുണ്ട്

കാരണമുണ്ട്

വളരെ രാഷ്ട്രീയ അവബോധമുള്ള സമുദായമാണ്. അവർക്ക് സ്വന്തമായ രാഷ്ട്രീയവിശ്വാസമുണ്ട്. വെള്ളാപ്പള്ളി പിന്തുണക്കുന്നവര്‍ തോല്‍ക്കുന്നതിനും വ്യക്തമായ കാരണമുണ്ടെന്ന് ജയശങ്കര്‍ വീശദീകരിക്കുന്നു.

ചെങ്ങന്നൂരിൽ കണ്ടത്

ചെങ്ങന്നൂരിൽ കണ്ടത്

വെള്ളാപ്പള്ളി ആരെയെങ്കിലും പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞാലുടൻ ആ ഒറ്റക്കാരണം കൊണ്ട് ഈ നാട്ടിലെ നല്ലവരായ നായൻമാരും കൃസ്ത്യാനികളും ഒന്നിച്ച് ചേർന്ന് എതിർസ്ഥാനാർഥിക്ക് അങ്ങ് വോട്ട് ചെയ്ത് കളയും. അതാണ് ചെങ്ങന്നൂരിൽ കണ്ടതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

English summary
almost all candidates vellappally supported were lost says a jayashanker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X