കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐയിലും കേന്ദ്ര സർക്കാരിന് വന്‍ തിരിച്ചടി; അവധിയില്‍ പ്രവേശിപ്പിച്ച അലോക് വർമയെ പുനര്‍ നിമയിച്ചു

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നിര്‍ബന്ധിതമായി അവധിയില്‍ പ്രവേശിപ്പിച്ച അലോക് വര്‍മയെ പുനര്‍ നിയമിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. അലോക് വര്‍മയെ അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

അലോക് വര്‍മയ്‌ക്കെതിരെയുള്ള പരാതികള്‍ സെലക്ഷന്‍ കമ്മിറ്റി ആണ് പരിശോധിക്കേണ്ടത് എന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് വേണമെങ്കില്‍ ഇക്കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിയെ സമീപിക്കാം.

Alok Verma

Newest First Oldest First
11:36 AM, 8 Jan

ഫാലി എസ് നരിമാൻ ആണ് അലോക് വർമയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്.
11:35 AM, 8 Jan

നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടർ ആക്കിയ നടപടിയും സുപ്രീം കോടതി ഉത്തരവോടെ റദ്ദായി
11:20 AM, 8 Jan

സുപ്രീം കോടതി ഉത്തരവ് കേന്ദ്ര സർക്കാരിനുള്ള പാഠമാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ
11:18 AM, 8 Jan

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് അവധിയില്‍ ആയതിനാല്‍ ജസ്റ്റിസ് എസ്‌കെ കൗള്‍ ആയിരുന്നു വിധി പ്രസ്താവം നടത്തിയത്.
11:16 AM, 8 Jan

പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുക. അതേ കമ്മിറ്റിയ്ക്ക് മാത്രമേ സിബിഐ ഡയറക്ടറെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനും കഴിയൂ എന്നതായിരുന്നു അലോക് വര്‍മയുടെ വാദം. സൂപ്രീം കോടതി ഈ വാദം അംഗീകരിക്കുക ആയിരുന്നു.
11:15 AM, 8 Jan

അവധിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് റദ്ദാക്കിയെങ്കിലും അലോക് വര്‍മയ്ക്ക് നയമപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം ഉണ്ടാവില്ല. കേസിലെ റിപ്പോ‍‍ര്‍ട്ട് പുറത്ത് വരുന്നത് വരെ തീരുമാനങ്ങളെടുക്കരുത് എന്നാണ് സുപ്രീം കോടതി ഉത്തരവ്.

English summary
Alok Verma reinstated as CBI chief by Supreme Court; he was sent on forced leave in October
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X