സിബിഐയെ വിടാതെ കേന്ദ്രം; അലോക് വർമ്മയെ പുറത്താക്കി, തീരുമാനം ഉന്നതാധികാര സമിതി യോഗത്തിൽ!
Recommended Video

ദില്ലി: സിബിഐ തലപ്പത്തു നിന്നും വീണ്ടും അലോക് വർമ്മയെ പുറത്താക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതിയിൽ ചേർന്ന ഉന്നതാധികാര സമിതിയാണ് പുറത്താക്കാൻ തീരുമാനിച്ചത്. യോഗം നടക്കുന്ന സമയത്ത് സിബിഐയില്‍ വൻ അഴിച്ചുപണിയുമായി ആലോക് വർമ പിടിമുറുക്കാൻ ശ്രമിച്ചിരുന്നു.
അഞ്ച് ഉദ്യോഗസഥരെയാണു അദ്ദേഹം സ്ഥലം മാറ്റിയത്. രാകേഷ് അസ്താനയ്ക്കെതിരായ അന്വേഷണത്തിന്റെ ചുമതല പുതിയ ഉദ്യോഗസ്ഥർക്കും നൽകുകയായിരുന്നു. നിർബന്ധിത അവധിക്കു ശേഷം സിബിഐ ഡയറക്ടർ സ്ഥാനത്തു തിരികെയെത്തിയ ആലോക് വർമ തനിക്ക് വിശ്വസ്തരായ ഉദ്യോഗസ്ഥരുടെയെല്ലാം സ്ഥലം മാറ്റം റദ്ദ് ചെയ്യുകായായിരുന്നു.

ഇതിന് പിന്നാലെയാണ് ഉന്നതാധികാര സമിതി യോഗം നടന്നത്. പ്രധാനമന്ത്രിയെ കൂടാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പകരക്കാരനായി ജസ്റ്റിസ് എകെ സിക്രി, കോൺഗ്രസ് നേതാവ് മല്ലികാർജ്ജൻ ഖാർകെ എന്നിവരും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്.












Click it and Unblock the Notifications