കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചെത്തിയ ഉടനെ പണി തുടങ്ങി അലോക് വര്‍മ്മ; ഇടക്കാല ഡയറക്ടറുടെ ട്രാന്‍സ്ഫറുകള്‍ റദ്ദാക്കി

Google Oneindia Malayalam News

Recommended Video

cmsvideo
അലോക് വര്‍മ തിരിച്ചെത്തിയിട്ടും കാര്യമില്ല | Oneindia Malayalam

ദില്ലി: സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീണ്ടും സിബിഐ ഡയറക്ടറായി ചുമതലേയറ്റതിന് പിന്നാലെ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര്‍ റാവു നടത്തിയ ട്രാന്‍സ്ഫറുകള്‍ റദ്ദാക്കി അലോക് വര്‍മ്മ. രാകേഷ് അസ്താനെക്കിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നാഗേശ്വര്‍ റാവു നടത്തിയ നടപടികളാണ് അലോക് വര്‍മ്മ റദ്ദാക്കിയത്.

അസ്താനെക്കെതിരായ കേസ് അന്വേഷിക്കുന്ന സംഘത്തിലെ പത്തുപേരെയായിരുന്നു രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് നാഗേശ്വര്‍ റാവു സ്ഥലം മാറ്റിയിരുന്നത്. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയായിരുന്നു അദ്ദേഹം ഇന്നലെ വീണ്ടും ചുമതലയേറ്റത്.

ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയെങ്കിലും നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അലോക് വര്‍മയ്ക്ക് സുപ്രീംകോടതി അധികാരം നല്‍കിയിട്ടില്ല. 2018 ഒക്ടോബര്‍ 23 ന് അര്‍ധരാത്രിയിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയ്‌ക്കെതിരെ നടപടി സ്വീകരിച്ച് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചത്.

alok-verma

ഈ മാസം 31 ന് വിരമിക്കാനിരിക്കെയാണ് സുപ്രീംകോടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് 77 ദിവസത്തെ അവധിക്ക് ശേഷം അലോക് വര്‍മ തിരികെ ജോലിയില്‍ പ്രവേശിച്ചത്. അതേസമയം അലോക് വര്‍മ്മയുടെ തിരിച്ചു വരവിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരും ഉന്നതാധികാര സമിതി യോഗം ചേരം.

English summary
aloka verma cancelled interim chiefs transfer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X