കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് തിരിച്ചടി: അല്‍പേഷ് താക്കൂറും ധവാല്‍സിന്‍ഹ് സാലയും ബിജെപിയില്‍ ചേര്‍ന്നു

Google Oneindia Malayalam News

ഗാന്ധിനഗര്‍: കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച ഗുജറാത്ത് ഒബിസി നേതാവ് അല്‍പേഷ് താക്കൂറും ധവാല്‍സിന്‍ഹ് സാലയും ബിജെപിയില്‍ ചേര്‍ന്നു. ഗുജറത്ത് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ജിതു വഗാനിയുടെ സാന്നിധ്യത്തിലായുരുന്നു ഇരുവരുടേയും ബിജെപി പ്രവേശം.

rahulthakur

പാര്‍ട്ടി നേതൃത്വം താക്കൂര്‍ സമുദായത്തെ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് അല്‍പേഷും സാലയും നേതൃത്വവുമായി ഇടയുന്നത്. രാഹുല്‍ ഗാന്ധിയെ വിശ്വസിച്ചാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും എന്നാല്‍ രാഹുല്‍ വഞ്ചിക്കുകയായിരുന്നുവെന്നും ആരോപിച്ചാണ് ഇരുവരും കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചിത്. ലോക്സഭ തിരഞ്ഞെടുപ്പ് തൊട്ടു മുന്‍പ് കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ഇരുവരും പ്രഖ്യപിക്കുകയും ചെയ്തു.

<strong>അമിത് ഷായുടെ മിഷന്‍ രാജ്യസഭയും ലക്ഷ്യത്തിലേക്ക്! രണ്ട് എംപിമാര്‍ കൂടി രാജിവെച്ച് ബിജെപിയിലേക്ക്</strong>അമിത് ഷായുടെ മിഷന്‍ രാജ്യസഭയും ലക്ഷ്യത്തിലേക്ക്! രണ്ട് എംപിമാര്‍ കൂടി രാജിവെച്ച് ബിജെപിയിലേക്ക്

ഇതോടെ ഇരുവരും ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും വാര്‍ത്തകളെ തള്ളി അല്‍പേഷ് രംഗത്തെത്തിയിരുന്നു. എന്നാല്‍ രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഇരുവരും ബിജെപിക്ക് വേണ്ടി ക്രോസ് വോട്ട് ചെയ്തു.പിന്നാലെ ഇരുവരും കോണ്‍ഗ്രസില്‍ നിന്നും രാജി വെയ്ക്കുകയാണെന്നും വ്യക്തമാക്കുകയായിരുന്നു.

ഗുജറാത്തിലെ ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുളള നേതാവായ അല്‍പേഷ് താക്കൂര്‍ 2017 ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എംഎൽഎയുമായി. എതിർ സ്ഥാനാർത്ഥിയായിരുന്ന ബിജെപി നേതാവിനെ 15,000ൽ പരം വോട്ടകൾക്കാണ് അല്‍പേഷ് പരാജയപ്പെടുത്തിയത്.

<strong>ഞെട്ടിച്ച നീക്കം! ഡികെ തോറ്റിടത്ത് ജയിച്ച് ജെഡിഎസ് നേതാവ്! പോലീസിനെ വെട്ടിച്ച് വിമതരെ കണ്ട് ചര്‍ച്ച</strong>ഞെട്ടിച്ച നീക്കം! ഡികെ തോറ്റിടത്ത് ജയിച്ച് ജെഡിഎസ് നേതാവ്! പോലീസിനെ വെട്ടിച്ച് വിമതരെ കണ്ട് ചര്‍ച്ച

English summary
Alpesh Thakor & Dhaval Singh Zala joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X