കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ കോണ്‍ഗ്രസ് പൊളിയുന്നു..... അല്‍പേഷ് ഠാക്കൂര്‍ പാര്‍ട്ടി വിടുന്നു!!

Google Oneindia Malayalam News

ഗാന്ധിനഗര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ കോണ്‍ഗ്രസിന് പ്രതിസന്ധികള്‍ വര്‍ധിക്കുന്നു. ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങൡ പാര്‍ട്ടിയെ പിളര്‍ത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തി കൊണ്ടിരിക്കുന്നത്. ഇതിനെ തടയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഗുജറാത്തിലാണ് ഇതിന്റെ ആരംഭം. അല്‍പേഷ് ഠാക്കൂര്‍ കോണ്‍ഗ്രസ് വിടുകയാണെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വന്‍ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

ഇതോടെ പ്രതിക്കൂട്ടിലായിരിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അല്‍പേഷ് ഠാക്കൂറും ജിഗ്നേഷ് മേവാനിയും അടക്കമുള്ളവരെ കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാക്കിയത് രാഹുലാണ്. ഇപ്പോഴത്തെ ആരോപണങ്ങള്‍ രാഹുലിന്റെ പ്രതിച്ഛായക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കുക. ഇതുവരെ അദ്ദേഹം ഗുജറാത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിട്ടില്ല. വന്‍ വിഭാഗീയതയാണ് ഇവിടെ ഉള്ളത്.

ഗുജറാത്തില്‍ പൊട്ടിത്തെറി

ഗുജറാത്തില്‍ പൊട്ടിത്തെറി

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഗംഭീര പ്രകടനം കാഴ്ച്ച വെച്ച സംസ്ഥാനത്താണ് കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക് എത്തി നില്‍ക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എയും ഒബിസി വിഭാഗത്തിലെ ശക്തനായ നേതാവ് അല്‍പേഷ് ഠാക്കൂര്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ താന്‍ വഞ്ചിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ഒബിസി വിഭാഗത്തെ കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അല്‍പേഷിനെ കോണ്‍ഗ്രസ് തഴഞ്ഞെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ദുര്‍ബലരായ നേതാക്കള്‍

ദുര്‍ബലരായ നേതാക്കള്‍

ഗുജറാത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് ദുര്‍ബല നേതാക്കളാണ്. അവര്‍ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അമിത് ചാവ്ദയെ സൂചിപ്പിച്ചായിരുന്നു വിമര്‍ശനം. ഗുജറാത്ത് കോണ്‍ഗ്രസില്‍ വിഭാഗീയത കടുക്കാന്‍ കാരണം ചാവദയുടെ നിലപാടുകളാണ്. താന്‍ വിവേകമുള്ളയാളെ പോലെ രാഷ്ട്രീയം കളിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ തന്നെയും ഠാക്കൂര്‍ വിഭാഗത്തെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ഇടപെടല്‍

ബിജെപിയുടെ ഇടപെടല്‍

അല്‍പേഷിന്റെ വിമര്‍ശനം വന്നതിന് പിന്നാലെ ബിജെപി കളം നിറഞ്ഞ് കളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അല്‍പേഷിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട് മുഖ്യമന്ത്രി വിജയ് രൂപാണി. അല്‍പേഷ് കോണ്‍ഗ്രസില്‍ അസംതൃപ്തിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം അല്‍പേഷുമായി സംസ്ഥാന ഉന്നത നേതാക്കള്‍ രഹസ്യ കൂടിക്കാഴ്ച്ചയ്ക്ക് ഒരുങ്ങുകയാണ്. അമിത് ഷായില്‍ നിന്ന് ഇതിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ നേതാക്കള്‍....

കൂടുതല്‍ നേതാക്കള്‍....

കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലെത്തുമെന്നാണ് വ്യക്തമാകുന്നത്. പലരും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയിലാണ്. കടുത്ത വിഭാഗീയതയും പാര്‍ട്ടിയിലുണ്ട്. ഇതിന്റെ സൂചന ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും നല്‍കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുടെ ദേശീയ തലത്തിലുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് വ്യക്തമാകുന്നത്. ഇവര്‍ സീറ്റ് നല്‍കുന്നത് അടക്കമുള്ള വാഗ്ദാനങ്ങളാണ് ബിജെപി നല്‍കിയിരിക്കുന്നത്.

രാഹുലിന്റെ വീഴ്ച്ച

രാഹുലിന്റെ വീഴ്ച്ച

രാഹുല്‍ ഗാന്ധിയുടെ വീഴ്ച്ചയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം സംസ്ഥാനത്തിന്റെ കാര്യങ്ങളില്‍ ഇടപെട്ടില്ലെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് കാലത്ത് വന്‍ പ്രചാരണമായിരുന്നു അദ്ദേഹം നടത്തിയത്. എന്നാല്‍ പാര്‍ട്ടി തോറ്റതോടെ അദ്ദേഹത്തിന് താല്‍പര്യം ഇല്ലാതായെന്നാണ് കരുതുന്നത്. പാര്‍ട്ടി ഘടകത്തിന് ഇത്രയും കാലമായിട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനുള്ള നിര്‍ദേശം രാഹുലില്‍ നിന്ന് ലഭിച്ചിട്ടില്ല. ഇതും വിഭാഗീയതയ്ക്ക് കാരണമാണ്.

ബിജെപിയിലേക്ക് പോകില്ല

ബിജെപിയിലേക്ക് പോകില്ല

ബിജെപിയിലേക്ക് എന്ത് വന്നാലും പോകില്ലെന്ന് അല്‍പേഷ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ ഇടപെടുമെന്നാണ് കരുതുന്നതെന്നും, അദ്ദേഹത്തെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ തന്റെ വിഭാഗം അവഗണിക്കപ്പെട്ടെന്നും, അവര്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും അല്‍പേഷ് പറയുന്നു. സംസ്ഥാനത്ത് എന്ത് അക്രമം നടന്നാലും തന്റെ വിഭാഗത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. തനിക്ക് കാര്യമായി എന്തെങ്കിലും ചുമതല ലഭിച്ചാല്‍ പത്ത് സീറ്റ് വരെ കോണ്‍ഗ്രസ് നേടുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

രാഹുലിനെ കാണും

രാഹുലിനെ കാണും

അല്‍പേഷ് രാഹുല്‍ ഗാന്ധിയെ കാണാന്‍ ദില്ലിയിലെത്തുന്നുണ്ട്. ഇപ്പോഴുള്ള നേതൃത്വത്തെ മാറ്റണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുക. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കണമെങ്കില്‍ അത് മാത്രമേ വഴിയുള്ളൂ. രാഹുല്‍ അല്‍പേഷിനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചന. അതേസമയം അഹമ്മദ് പട്ടേലിന് പ്രത്യേക ചുമതലയും നല്‍കും. നിലവിലുള്ള സ്ഥാനങ്ങളില്‍ കാര്യമായ മാറ്റം വരുമെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്. ഇല്ലെങ്കില്‍ ബിജെപി നേട്ടം സ്വന്തമാക്കുമെന്ന് രാഹുല്‍ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്.

യുപിയില്‍ ബിജെപിക്ക് കടുത്ത വെല്ലുവിളി!മുന്നണി ബന്ധം ഉപേക്ഷിക്കുമെന്ന് രണ്ട് കക്ഷികള്‍!പാലം വലിക്കുംയുപിയില്‍ ബിജെപിക്ക് കടുത്ത വെല്ലുവിളി!മുന്നണി ബന്ധം ഉപേക്ഷിക്കുമെന്ന് രണ്ട് കക്ഷികള്‍!പാലം വലിക്കും

English summary
alpesh thakor says congress ignored my community
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X