Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച യുവ എംഎല്‍എ ബിജെപിയിലേക്ക്; അടുത്ത തിരിച്ചടി!!

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയും അടപടലം വിറയ്ക്കുകയാണ് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ പുറത്താക്കുന്നതില്‍ ബിജെപി ഏറെ കുറെ വിജയിച്ച മട്ടാണ്. പിന്നാലെ ഗോവയില്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് ബിജെപി അടര്‍ത്തിയെടുത്തിരിക്കുന്നത്. മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ കൂടി അസ്ഥിരപ്പെടുത്താന്‍ ബിജെപി തുനിഞ്ഞേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്.

അതിനിടെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും കാലിടറയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് യുവ എംഎല്‍എ അല്‍പേഷ് താക്കൂര്‍ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. അടുത്തയാഴ്ചയോടെ അല്‍പേഷ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ദേശീയ മാധ്യമമായ സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

 കോണ്‍ഗ്രസ് ടിക്കറ്റില്‍

കോണ്‍ഗ്രസ് ടിക്കറ്റില്‍

ഗുജറാത്തിലെ ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുളള നേതാവായ അല്‍പേഷ് താക്കൂര്‍ 2017 ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എംഎൽഎയുമായി. എതിർ സ്ഥാനാർത്ഥിയായിരുന്ന ബിജെപി നേതാവിനെ 15,000ൽ പരം വോട്ടകൾക്കാണ് അല്‍പേഷ് പരാജയപ്പെടുത്തിയത്.അതേസമയം എംഎല്‍എയായ ശേഷം അല്‍പേഷ് നേതൃത്വവുമായി ഇടഞ്ഞു.

 തര്‍ക്കം മൂത്തു, പാര്‍ട്ടി വിട്ടു

തര്‍ക്കം മൂത്തു, പാര്‍ട്ടി വിട്ടു

പാര്‍ട്ടി നേതൃത്വം താക്കൂര്‍ സമുദായത്തെ അവഗണിക്കുകയാണെന്ന് അല്‍പേഷ് ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ വിശ്വസിച്ചാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും എന്നാല്‍ രാഹുല്‍ വഞ്ചിക്കുകയായിരുന്നുവെന്നും അല്‍പേഷ് ആരോപിച്ചിരുന്നു. നേതൃത്വവുമായി തര്‍ക്കം മൂത്തതോടെ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് അല്‍പേഷ് രാജിവെയ്ക്കുകയാും ചെയ്തു.

 അഭ്യൂഹങ്ങള്‍ ശക്തം

അഭ്യൂഹങ്ങള്‍ ശക്തം

പതാന്‍ ലോക്സഭ മണ്ഡലത്തില്‍ മത്സിക്കാന്‍ അല്‍പേഷ് താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് അല്‍പേഷിന് സീറ്റ് നല്‍കാതിരുന്നതാണ് രാജിയിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. അല്‍പേഷിന്‍റെ താത്പര്യം പരിഗണിക്കാതെ മുന്‍ എംപി ജഗദീഷ് താക്കൂറിനെയായിരുന്നു കോണ്‍ഗ്രസ് പരിഗണിച്ചത്. ഇതോടെ അല്‍പേഷ് ബിജെപിയില്‍ ചേരുമെന്നും ബിജെപി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

 അടുത്ത ആഴ്ചയോടെ

അടുത്ത ആഴ്ചയോടെ

എന്നാല്‍ തന്‍റെ ശരീരം കഷ്ണങ്ങളാക്കി മുറിച്ചാലും ബിജെപിയില്‍ ചേരില്ലെന്നായിരുന്നു അന്ന് അല്‍പേഷ് അവകാശപ്പെട്ടത്. അതേസമയം രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച് അല്‍പേഷ് താകൂര്‍ ബിജെപിയെ പിന്തുണച്ചതോടെ അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുമെന്ന് ഏറെ കുറെ കണക്കാക്കിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത താക്കൂര്‍ പിന്നാലെ എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നു.അടുത്ത ആഴ്ചയോടെ അല്‍പേഷ് ഔദ്യോഗികമായി ബിജെപിയില്‍ ചേരുമെന്ന് സീ ന്യൂസ് വാര്‍ത്തയില്‍ പറയുന്നു. കടുത്ത ബിജെപി വിരുദ്ധ രാഷ്ട്രീയം സംസാരിച്ചിരുന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിക്കൊപ്പം ചേരുക എന്നത് കോണ്‍ഗ്രസിന് വലിയ ക്ഷീണമാവും ഉണ്ടാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+