കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍പേഷ് താക്കൂറും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ബിജെപിയിലേക്ക്.... ഗുജറാത്തില്‍ കോണ്‍ഗ്രസ് തകരുന്നു

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നു. മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ അല്‍പേഷ് താക്കൂറും ദാവല്‍സിംഗ് സലയും ബിജെപിയില്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് ഇവരെ തിരികെയെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. അല്‍പേഷ് താക്കൂര്‍ ബിജെപിയുമായി തുറന്ന പോര് നടത്തിയാണ് കോണ്‍ഗ്രസിലെത്തിയത്. പിന്നീട് മത്സരിച്ച് എംഎല്‍എയാവുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിലെ ഉള്‍പ്പോരിനെ തുടര്‍ന്നാണ് ഇവര്‍ രണ്ട് പേരും രാജിവെച്ചത്.

1

അതേസമയം അല്‍പേഷിന്റെ നേതൃത്വത്തിലുള്ള താക്കൂര്‍ സേനയുമായി സല കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ ചേരുന്ന കാര്യം തീരുമാനമായത്. നേരത്തെ താക്കൂര്‍ സേന കര്‍ശനമായ നിര്‍ദേശങ്ങള്‍ അല്‍പേഷിന് നല്‍കിയിരുന്നു. നേരത്തെ ജൂലായ് അഞ്ചിന് ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഇവര്‍ രണ്ട് പേരും ക്രോസ് വോട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്.

ബിജെപിക്ക് ഇവര്‍ വോട്ട് ചെയ്തതോടെ കോണ്‍ഗ്രസ് നേതൃത്വുമായി അകന്നിരിക്കുകയാണ്. എന്നാല്‍ ബിജെപിയിലേക്ക് പോകില്ലെന്നായിരുന്നു അല്‍പേഷ് താക്കൂര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒടുവില്‍ തീരുമാനം തിരുത്തിയിരിക്കുകയാണ്. താക്കൂര്‍ സേനയുടെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നതായും, അല്‍പേഷിനും തനിക്കും ബിജെപിയില്‍ ചേരാന്‍ സംഘടന അനുവാദം നല്‍കിയതായും സല വ്യക്തമാക്കി. അതേസമയം താക്കൂര്‍ യോഗത്തിനെത്തിയിരുന്നില്ല. അല്‍പേഷിനോട് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ സംഘടന നിര്‍ദേശിച്ചിട്ടുണ്ട്.

ബിജെപി നേതാക്കളുമായുള്ള യോഗത്തിന് ശേഷം പാര്‍ട്ടി പ്രവേശനം അല്‍പേഷ് പ്രഖ്യാപിക്കും. പട്ടേല്‍ സംവരണ സമരത്തിലൂടെയാണ് ഒബിസി നേതാവായ അല്‍പേഷ് പ്രശസ്തനാവുന്നത്. 2017 നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് അല്‍പേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ അവതരിപ്പിച്ചതോടെ സംസ്ഥാന നേതൃത്വുമായി അല്‍പേഷ് അകലുകയായിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എസ് ജയശങ്കറിന് വോട്ട് ചെയ്തതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിയില്‍ ചേരാന്‍ അല്‍പേഷ് താക്കൂര്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

കര്‍ണാടക വിമതരുടെ കൂട്ടരാജി; സുപ്രീംകോടതിയില്‍ സ്പീക്കറുടെ പ്രഖ്യാപനം, തീരുമാനം ബുധനാഴ്ചകര്‍ണാടക വിമതരുടെ കൂട്ടരാജി; സുപ്രീംകോടതിയില്‍ സ്പീക്കറുടെ പ്രഖ്യാപനം, തീരുമാനം ബുധനാഴ്ച

English summary
alpesh thakur set to join bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X