ഇന്ത്യാ ഗേറ്റില്‍ ചപ്പു ചവറുകള്‍ കൊണ്ടിട്ട് കണ്ണന്താനത്തിന്റെ വൃത്തിയാക്കല്‍
സ്വഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വൃത്തിയാക്കല്‍ നാടകം.
ദില്ലി: സ്വഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വൃത്തിയാക്കല്‍ നാടകം. ഇന്ത്യാ ഗേറ്റ് പരിസരത്ത് ചപ്പുചവറുകള്‍ കൊണ്ടിട്ടായിരുന്നു കണ്ണന്താനം ശുചീകരണം ചെയ്തത്. കേന്ദ്രമന്ത്രി ശുചീകരണത്തിനായി എത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ മാലിന്യമില്ലാതിരുന്ന ഇന്ത്യ ഗേറ്റ് പരിസരത്ത് മാലിന്യമെത്തിക്കുകയായിരുന്നു.
മന്ത്രി സ്ഥലത്തെത്തുന്നുണ്ടെന്ന് മനസിലാക്കിയ വോളണ്ടിയര്‍മാരായ കോളജ് കുട്ടികള്‍ തിടുക്കത്തില്‍ കുറച്ച് മാലിന്യങ്ങള്‍ എത്തിച്ചു വിതറി. വളണ്ടിയര്‍മാര്‍ ശേഖരിച്ച് എത്തിച്ച കുപ്പികളും പാന്‍മസാല പാക്കറ്റുകളുമാണ് ഇന്ത്യാഗേറ്റ് പരിസരത്ത് വിതറിയത്. ഇതെല്ലാം ക്യാമറയ്ക്ക് മുന്നില്‍ പെറുക്കിയെടുത്ത കണ്ണന്താനം ശുചിത്വ സന്ദേശം നല്‍കിയാണ് മടങ്ങിയത്.

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത് സ്വഛതാ ഹി സേവ കാമ്പയില്‍ എല്ലാവരും ഭാഗമാകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. പ്രദേശം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത സമീപത്തെ തട്ടുകടക്കാരോടും മറ്റും കണ്ണന്താനം ഓര്‍മ്മിപ്പിച്ചു. പ്രമുഖരെ ഉപയോഗിച്ച് ടൂറിസം മന്ത്രാലയം 14 ദിവസത്തെ വൃത്തിയാക്കല്‍ യജ്ഞത്തിനായി തിരഞ്ഞെടുത്ത 15 ടൂറിസ്റ്റ് പ്രദേശങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യാഗേറ്റ്. ഇവിടെയാണ് മന്ത്രി വൃത്തിയാക്കല്‍ നാടകം നടത്തിയത്. സോഷ്യല്‍ മീഡിയകളിലും മറ്റും മന്ത്രിക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications