Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഫ്‌ലൈറ്റ് എടുത്ത് പോകുന്ന' കണ്ണന്താനത്തിന് ലേഡി ഡോക്ടറുടെ വക അറഞ്ചംപുറഞ്ചം ചീത്ത; എഴുതിക്കൊടുക്കണം

Recommended Video

cmsvideo
    കഷ്ടകാലം മാറാതെ കണ്ണന്താനം; വിമാനം വൈകിയതിന് യുവതിയുടെ ചീത്തവിളി | Oneindia Malayalam

    ദില്ലി: കേന്ദ്ര മന്ത്രിയും മലയാളിയും ആയ അല്‍ഫോന്‍സ് കണ്ണന്താനം കേരളത്തില്‍ ട്രോളുകളുടെ ഇരയാണ്. 'തള്ളന്താനം' എന്നാണ് കേരളത്തിലെ ട്രോളന്‍മാര്‍ അദ്ദേഹത്തെ പരിഹസിക്കുന്നത്.

    അല്‍ഫോന്‍സ് കണ്ണന്താനത്തിന് കേരളത്തിന് പുറത്ത് വച്ച് കിട്ടിയ ഒരു പണിയെ കുറിച്ചാണ് ഇപ്പോഴത്തെ വാര്‍ത്ത. വിമാനത്താവളത്തില്‍ വച്ച് ഒരു വനിത ഡോക്ടര്‍ ആയിരുന്നു അദ്ദേഹത്തിന് മുന്നില്‍ പൊട്ടിത്തെറിച്ചത്.

    അല്‍ഫോന്‍സ് കണ്ണന്താനത്തിന് വേണ്ടി വിമാനം വൈകിപ്പിച്ചു എന്നാണ് ആരോപണം. എന്തായാലും ഡോക്ടരുടെ ശക്തമായ പ്രതികരണത്തിന് തക്കതായ ഒരു കാരണവും ഉണ്ടായിരുന്നു. അല്‍ഫോന്‍സ് കണ്ണന്താനത്തിന് പോലും തള്ളിക്കളയാന്‍ സാധിക്കാത്ത ഒരു കാരണം.

    വിമാനത്താവളത്തില്‍

    വിമാനത്താവളത്തില്‍

    അല്‍ഫോന്‍സ് കണ്ണന്താനത്തിന് മുന്നില്‍ വനിത ഡോക്ടര്‍ ദേഷ്യം കൊണ്ട് പൊട്ടിത്തെറിച്ചു എന്നാണ് വാര്‍ത്ത. ഇന്ത്യ ടുഡേ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇംഫാല്‍ വിമാനത്താവളത്തില്‍ വച്ചാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്.

    ലേഡി ഡോക്ടര്‍

    ലേഡി ഡോക്ടര്‍

    വിമാനം വൈകിയതിനെ തുടര്‍ന്നായിരുന്നത്രെ ലേഡി ഡോക്ടറുടെ വൈകാരികമായ പ്രതികരണം. അല്‍ഫോന്‍സ് കണ്ണന്താനത്തിന് വേണ്ടിയാണ് വിമാനം വൈകിപ്പിച്ചത് എന്നായിരുന്നു ആരോപണം. എന്നാല്‍ ദേഷ്യപ്പെടാന്‍ മാത്രം കാരണം വേറെ ഉണ്ടായിരുന്നു.

    ഗുരുതരാവസ്ഥയില്‍ രോഗി

    ഗുരുതരാവസ്ഥയില്‍ രോഗി

    അതീവ ഗുരുതരാവസ്ഥയില്‍ ഉള്ള ഒരു രോഗിയെ ചികിത്സിക്കാന്‍ വേണ്ടി ആയിരുന്നു ഡോക്ടര്‍ യാത്രക്ക് വിമാനം തിരഞ്ഞെടുത്തത്. ആ ഘട്ടത്തിലാണ് ഒരു കേന്ദ്ര മന്ത്രിക്ക് വേണ്ടി വിമാനം കാത്തുകിടന്നത്. കര്‍ത്തവ്യ ബോധമുള്ള ഏത് ഡോക്ടറും അല്‍പം ഇമോഷണല്‍ ആയിപ്പോകും എന്ന് ഉറപ്പല്ലേ.

    വിഐപി സംസ്‌കാരം

    വിഐപി സംസ്‌കാരം

    വിഐപികള്‍ക്ക് വേണ്ടി വിമാനങ്ങള്‍ കാത്തുകിടക്കുന്നത് ഇന്ത്യയില്‍ ഒരു പുതിയ സംഭവം ഒന്നും അല്ല. അല്‍ഫോന്‍സ് കണ്ണന്താനം ആണെങ്കില്‍ ഒരു കേന്ദ്ര മന്ത്രി കൂടിയാണ്. എന്നാല്‍ ഈ വിഐപി സംസ്‌കാരം തീരെ ശരിയല്ലെന്നാണ് ലേഡി ഡോക്ടറുടെ ആക്ഷേപം.

    എഴുതിത്തരണം എന്ന്...

    എഴുതിത്തരണം എന്ന്...

    ഇനിയും തന്റെ വിമാനം വൈകില്ലെന്ന് എഴുതിത്തരണം എന്ന് പോലും ലേഡി ഡോക്ടര്‍ കണ്ണന്താനത്തോട് ആവശ്യപ്പെട്ടു എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍ത്തയുടെ മറ്റ് വിശദാംശങ്ങള്‍ പുറത്ത് വന്നുതുടങ്ങുന്നതേയുള്ളൂ.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+