കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈം മാഗസിന്‍ കവറില്‍ ഫോട്ടോഷോപ്പുമായി കണ്ണന്താനത്തിന്‍റെ പ്രചരണം; കയ്യോടെ പിടികൂടി സോഷ്യല്‍ മീഡിയ

Google Oneindia Malayalam News

Recommended Video

cmsvideo
വീണ്ടും കണ്ണന്താനത്തിന്റെ പ്രഹസനം | Oneindia Malayalam

എറണാകുളം: സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പലപ്പോഴും അബദ്ധങ്ങള്‍ സംഭവിച്ചിട്ടുള്ള രാഷ്ട്രീയ നേതാവാണ് അല്‍ഫോണ്‍സ് കണ്ണന്താനം. പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ ഉറങ്ങുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത് വ്യാപക പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കുമായിരുന്നു ഇടയാക്കിയത്.

<strong>ലോകത്തെ ഞെട്ടിച്ച് സൗദി; അരാംകോയുടെ വരുമാനം പുറത്തുവിട്ടു, ആപ്പിളിനേക്കാള്‍ 3 ഇരട്ടി അധിക വരുമാനം</strong>ലോകത്തെ ഞെട്ടിച്ച് സൗദി; അരാംകോയുടെ വരുമാനം പുറത്തുവിട്ടു, ആപ്പിളിനേക്കാള്‍ 3 ഇരട്ടി അധിക വരുമാനം

ഇതിനു പിന്നാലെയാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍റെ മൃതദേഹത്തിന് അരികില്‍ നിന്ന് സെല്‍ഫി എന്ന് തോന്നിപ്പിക്കുന്ന ചിത്രം പങ്കുവെച്ചതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഇപ്പോള്‍ വീണ്ടുമിതാ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റുകൂടി വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നു.

ഫോട്ടോഷോപ്പ് ചിത്രം

ഫോട്ടോഷോപ്പ് ചിത്രം

ടൈം മാഗസിന്‍റെ കവറില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് ചേര്‍ത്തുവെച്ചുള്ള ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. കണ്ണന്താനം തന്നെയാണ് ഈ ചിത്രം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്

പ്രചരണം നടത്തുന്നത്

പ്രചരണം നടത്തുന്നത്

1994 ഡിസംബര്‍ അഞ്ചിന് ഇറക്കിയ ടൈം മാഗസിന്റെ കവറിലാണ് തന്റെ ചിത്രം കൂടി ചേര്‍ത്തുവെച്ച് കണ്ണന്താനം പ്രചരണം നടത്തുന്നത്. അന്നത്തെ ടൈംമാഗസിന്‍റെ യഥാര്‍ത്ഥ കവര്‍ ചിത്രം ഇപ്പോഴും വെബ്‌സൈറ്റില്‍ ലഭ്യമാണെന്നിരിക്കെയാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് കണ്ണന്താനത്തിന്റെ വ്യാജ പ്രചരണം.

ദീപശിഖയുടെ ചിത്രം

ദീപശിഖയുടെ ചിത്രം

ലോകമെമ്പാടുമുള്ള 100 യുവനേതാക്കളെക്കുറിച്ച് ടൈം മാഗസിന്‍ തയാറാക്കിയ പ്രത്യേക ലക്കത്തില്‍ ദീപശിഖയുടെ ചിത്രമാണ് മുഖചിത്രമായി നല്‍കിയിരിക്കുന്നത്. അതില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് തന്റെ ചിത്രം ചേര്‍ത്താണ് കണ്ണന്താനത്തിന്‍റെ പ്രചരണം.

പോസറ്ററില്‍ ഉള്‍പ്പെടുത്തിയ അതേ ചിത്രം

പോസറ്ററില്‍ ഉള്‍പ്പെടുത്തിയ അതേ ചിത്രം

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി കണ്ണന്താനത്തിന്റെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കുന്ന പുതിയ പോസറ്ററില്‍ ഉള്‍പ്പെടുത്തിയ അതേചിത്രമാണ് 1994 ലെ ടൈം മാഗസിന്റെ കവര്‍ പേജിലെ ഫോട്ടോഷോപ്പിനും ഉപയോഗിച്ചത്.

വ്യാപക പ്രചരണം

വ്യാപക പ്രചരണം

2019 ലേ അതേ ചിത്രം തന്നെയാണ് 1994 ലെ കവറിലും കൊടുത്തിരിക്കുന്നതെന്ന് വ്യക്തമാണ്. കണ്ണന്താനത്തിന്‍റെ നേട്ടങ്ങളെക്കുറിച്ചുള്ള പ്രചരണത്തിന് ഈ ഫോട്ടോ ഷോപ്പ് ചിത്രമാണ് ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

കണ്ണന്താനം

കഠിനാധ്വാനം ചെയ്തിട്ട്

കഠിനാധ്വാനം ചെയ്തിട്ട്

ടൈം മാഗസിന്‍ നൂറു നേതാക്കളില്‍ ഒരാളായി എന്നെ തെരഞ്ഞെടുത്തത് കഠിനാധ്വാനം ചെയ്തിട്ടാണെന്നു അല്‍ഫോണ്‍സ് കണ്ണന്താനം കഴിഞ്ഞ ദിവസം എറണാകുളത്ത് പറഞ്ഞിരുന്നു.

വാചകമടിച്ചും മുദ്രാവാക്യം വിളിച്ചും എത്തിയതല്ല

വാചകമടിച്ചും മുദ്രാവാക്യം വിളിച്ചും എത്തിയതല്ല

വേറെ ഏതെങ്കിലും ഒരു മന്ത്രി പ്രളയദുരിതാശ്വാസ ക്യാമ്പില്‍ മൂന്നാഴ്ച താമസിച്ചിട്ടുണ്ടോ?. വാചകമടിച്ചും മുദ്രാവാക്യം വിളിച്ചും എത്തിയതല്ല ഞങ്ങള്‍. കഠിനാധ്വാനം ചെയ്താണ് ഞാന്‍ ഇതുവരെ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മണ്ഡലം മാറി

മണ്ഡലം മാറി

സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ വോട്ട് ചോദിച്ചു കൊണ്ടായിരുന്നു പ്രചാരണം ആരംഭിച്ചത്. ഇത് വ്യാപക ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി.

കോടതിമുറിയിലും

കോടതിമുറിയിലും

പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശത്തില്‍ വോട്ട് തേടി കോടതിമുറിയിലും കണ്ണന്താനം എത്തി. പറവൂര്‍ അഡീഷണല്‍ സബ് കോടതി മുറിയിലേക്കായിരുന്നു വോട്ട് തേടി കയറിച്ചെന്നത്. ജഡ്ജി ഇരിക്കുമ്പോഴേ, കോടതി ആവുന്നുള്ളൂവെന്ന് വക്കീല്‍ ആയ എനിക്ക് അറിയാമെന്നുമായിരുന്നു സംഭവത്തിലെ കണ്ണന്താനത്തിന്‍റെ വിശദീകരണം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
alphonse kannanthanam photoshops himself on the time magazine cover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X