കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ന്യൂനപക്ഷം അടിച്ചമര്‍ത്തപ്പെടുന്നു; അവര്‍ക്ക് സംരക്ഷണം ഒരുക്കേണ്ടതുണ്ടെന്ന് കണ്ണന്താനം

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ ശക്തമായി അനുകൂലിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം. വസുധൈവ കുടുംബകം എന്ന മഹത്തായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. പീഡനം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യ അഭയ സ്ഥാനമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം: വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ഷെയിന്‍ നിഗംനമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം: വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ഷെയിന്‍ നിഗം

ക്രിസ്തുവിനെ കുരിശിലേറ്റിയതിന് ശേഷം ക്രിസ്ത്യാനികള്‍ ക്രുരമായി പീഡിപ്പിക്കപ്പെട്ടു. ഇതേ തുടര്‍ന്നാണ് ക്രിസ്ത്യാനികള്‍ കേരളത്തിലെത്തി ആരാധനാലയം സ്ഥാപിച്ചത്. ഇന്ന് കേരളത്തിലെ പ്രമുഖ സമുദായങ്ങളില്‍ ഒന്നായി സിറിയന്‍ ക്രിസ്ത്യാനികള്‍ മാറി. എന്തുകൊണ്ടാണ് ഇത്? ഇന്ത്യ അവരെ സ്നേഹിക്കുകയും സംരക്ഷണം ഒരുക്കുകയും ചെയ്തു. ഇതാണ് ഇന്ത്യയുടെ ചരിത്രമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

 kanna

ഈ ബില്ലിന്‍റെ ഭരണഘടനാപരമായ സാധുത എന്താണെന്ന് പി ചിദംബരം ചോദിച്ചു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അപരവല്‍ക്കരിക്കപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അഭയമാവുക എന്നതാണ് ഭരണഘടനയുടെ അടിസ്ഥാന തത്വം. ഈ ബില്ല് ചെയ്യുന്നത് അതാണ്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ ഗണ്യമായി കുറയുകയാണ് ജെപി നദ്ദ ചൂണ്ടികാണിച്ചിട്ടുണ്ട്. നമ്മള്‍ മനുഷ്യരാണ്, അവര്‍ക്ക് സംരക്ഷണം ഒരുക്കേണ്ടത് ഇന്ത്യയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതൊരു ദുഃഖകരമായ ദിനം; കേന്ദ്രസര്‍ക്കാറിന്‍റെ ലക്ഷ്യം ഹിന്ദുത്വ അജണ്ട നടപ്പാക്കലെന്ന് പി ചിദംബംരംഇതൊരു ദുഃഖകരമായ ദിനം; കേന്ദ്രസര്‍ക്കാറിന്‍റെ ലക്ഷ്യം ഹിന്ദുത്വ അജണ്ട നടപ്പാക്കലെന്ന് പി ചിദംബംരം

നമ്മല്‍ അവരെ സ്വാഗതം ചെയ്യുകയാണ്. പൂര്‍ണ്ണമായ ചരിത്രം ഞാന്‍ ഇവിടെ പറയുന്നില്ല. സമീപകാലത്ത് തന്നെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിന് ആളുകളാണ് പാകിസ്താനിലെ ശരീഅത്ത് നിയമത്തിന് കീഴില്‍ കൊല്ലപ്പെടുന്നതും പിഡീപ്പിക്കപ്പെടുന്നതും. ക്രിസ്ത്യാനികള്‍ക്കെതിരെ വലിയ തോതിലുള്ള ആക്രമണമാണ് പാകിസ്ഥാനില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ നടപടി ശരിയായ തീരുമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

English summary
alphonse kannathanam citizenship amendment bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X