കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനും പിഡിപിക്കും അടിത്തറയിളകും? കശ്മീരില്‍ നിലയുറപ്പിക്കാന്‍ അപ്നി പാര്‍ട്ടി

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം രാഷ്ട്രീയ നീക്കവുമായി മുന്‍ കശ്മീര്‍ മന്ത്രി. മുന്‍ കശ്മീരി ധനമന്ത്രിയും പിഡിപി നേതാവുമായിരുന്ന സെയ്ദ് അല്‍ത്താഫ് ബുഖാരിയാണ് അപ്നി പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കിയിട്ടുള്ളത്. മാര്‍ച്ച് എട്ടിനാണ് പാര്‍ട്ടി നിലവില്‍ വന്നത്. പുതിയ പാര്‍ട്ടി രൂപീകരിച്ചതോടെ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി എന്നീ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 31 ഓളം രാഷ്ട്രീയ നേതാക്കള്‍ പാര്‍ട്ടി വിട്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക പദവി റദ്ദാക്കിയ കശ്മീര്‍ ജനതക്ക് ഒരു കൈത്താങ്ങ് എന്ന മുദ്രാവാക്യത്തോടെയാണ് പാര്‍ട്ടി ജമ്മു കശ്മീര്‍ രാഷ്ട്രീയത്തിലേക്ക് കാല്‍വെയ്പ് നടത്തുന്നത്.

കാലന്‍ പോലും രാജിവെച്ച് പോകും, മരണത്തിന്റെ മനുഷ്യത്വമില്ലാത്ത നൃത്തം, ദില്ലി കലാപത്തിനെതിരെ റാവത്ത്!കാലന്‍ പോലും രാജിവെച്ച് പോകും, മരണത്തിന്റെ മനുഷ്യത്വമില്ലാത്ത നൃത്തം, ദില്ലി കലാപത്തിനെതിരെ റാവത്ത്!

അപ്നി പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടിയുമായാണ് രംഗത്തെത്തിയിട്ടുള്ളത്. ഇത് വളരെയധികം സന്തോഷമുള്ള നിമിഷമാണ്. പാര്‍ട്ടി രൂപീകരണം ‍ഞങ്ങള്‍ക്ക് വളരെയധികം പ്രതീക്ഷകളും ഉത്തരവാദിത്തങ്ങളുമാണ് നല്‍കുന്നത്. ഞങ്ങള്‍ക്ക് മുമ്പിലുള്ള വെല്ലുവിളികള്‍ ഏറ്റെടുത്ത് ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പുനല്‍കുന്നതായും ബുഖാരി എഎന്‍ഐയോട് പ്രതികരിച്ചു. ഇതിനിടെ ഒരു പിഡിപി നേതാവ് അപ്നി പാര്‍ട്ടിയില്‍ ചേരുന്നതിനായി പാര്‍ട്ടി വിട്ടിരുന്നു. കശ്മീരില്‍ നിന്നുള്ള അഷ്റഫ് മിര്‍ ആണ് പിഡിപി വിട്ടത്.

altaf-bukhari-

ഞങ്ങളിവിടെയുള്ളത് സ്വപ്നങ്ങളോ ഭാവനാ ലോകങ്ങളോ വില്‍ക്കുന്നതിന് വേണ്ടിയല്ല. എന്നാല്‍ എല്ലായ്പ്പോഴും ഞങ്ങളുടെ സമീപനം സത്യസന്ധവും പ്രായോഗികവും നീതിയുക്തവുമായിരിക്കും. ഒരു രാഷ്ട്രീയ പ്രക്രിയയില്‍ ജനങ്ങളായിരിക്കുമെന്നും പാര്‍ട്ടിയുടെ സ്ഥാപക ചടങ്ങില്‍ ബുഖാരി കൂട്ടിച്ചേര്‍ത്തു.

ആഗസ്റ്റ് അ‍ഞ്ചിന് ശേഷം ഒരുപാട് മാറി. ജനങ്ങള്‍ വിഷാദത്തിലാണ്. വിനോദസഞ്ചാരം ഇല്ലാതായി. തദ്ദേശ വ്യവസായങ്ങള്‍ അടച്ചുപൂട്ടി. ഈ കാഴ്ചപ്പാടില്‍ വെല്ലുവിളികള്‍ ഏറെ വലുതാണ്. ഈ സാഹചര്യത്തില്‍ ഇവയെല്ലാം എങ്ങനെയാണ് പുനസ്ഥാപിക്കേണ്ടത് എന്നത് സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

പാര്‍ട്ടി വികസനത്തിന്റെ രാഷ്ട്രീയമായിരിക്കും കാഴ്ചവെക്കുക. പാര്‍ട്ടിക്ക് ജമ്മു കശ്മീരില്‍ നിന്ന് കശ്മീരി പണ്ഡിറ്റുകളില്‍ നിന്നുള്‍പ്പെടെ പ്രതിനിധികളുമുണ്ടായിരിക്കും. കുടുംബാധിപത്യമുള്ള പാര്‍ട്ടി സംവിധാനത്തിന് പുറത്തേക്ക് കശ്മീരിലെ രാഷ്ട്രീയത്തെ കൊണ്ടുവരുന്നതായിരിക്കും അപ്നി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍.

English summary
Altaf Bukhari launches Jammu and Kashmir Apni party, 31 leaders from PDP, NC, Congress to join
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X