കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍വാര്‍ ഇരക്ക് നീതി ഉറപ്പാക്കും, മുഴുവന്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും: രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ കുടുംബാംഗങ്ങളെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ആള്‍വാറിലെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും സംഭവത്തിന് പിന്നിലെ മുഴുവന്‍ പ്രതികളേയും പുറത്തുകൊണ്ടുവന്ന് ഇരക്ക് നീതി ഉറപ്പാക്കുമെന്ന് സന്ദര്‍ശന ശേഷം രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

<strong>വയനാട്ടില്‍ രാഹുലിന് 3 ലക്ഷത്തിലേറെ ഭൂരിപക്ഷം; ബിജെപി അധികാരത്തില്‍ എത്തുന്ന എല്ലാ സാധ്യതകളും തടയും</strong>വയനാട്ടില്‍ രാഹുലിന് 3 ലക്ഷത്തിലേറെ ഭൂരിപക്ഷം; ബിജെപി അധികാരത്തില്‍ എത്തുന്ന എല്ലാ സാധ്യതകളും തടയും

സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടന്‍ തന്നെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഞാന്‍ സംസാരിച്ചിരുന്നെന്നും രാഹുല്‍ പറഞ്ഞു. എന്നെ സംബന്ധിച്ച് ഇതൊരു രാഷ്ട്രീയ വിഷയമല്ല. നീതിയുറപ്പാക്കുമെന്ന് ഇരയുടെ കുടുംബത്തിന് ഉറപ്പ് നല്‍കുന്നു. മുഴുവന്‍ പ്രതികള്‍ക്കെതെരിയേയും ശക്തമായ നടപടി സ്വീകരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

<strong> എല്‍ജെഡി ജെഡിഎസില്‍ ലയിക്കുന്നു; പിന്തുണയുമായി സിപിഎം, പ്രഖ്യാപനം മെയ് 23 ന് ശേഷം</strong> എല്‍ജെഡി ജെഡിഎസില്‍ ലയിക്കുന്നു; പിന്തുണയുമായി സിപിഎം, പ്രഖ്യാപനം മെയ് 23 ന് ശേഷം

ആള്‍വാര്‍ സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി ഉള്‍പ്പടേയുള്ള ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേസില്‍ എഫ്ഐആര്‍ രേഖപ്പെടുത്താന്‍ പോലീസ് മനപ്പൂര്‍വമായ കാലതാമസം വരുത്തിയെന്നായിരുന്നു ബിജെപിയുടെ ആരോപണം.

rahul-gandhi

കേസ് ഒതുക്കി തീര്‍ക്കാന്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടായെന്നും ബിജെപി ആരോപിച്ചു. സംസ്ഥാന സര്‍ക്കാറിന് പിന്തുണ കൊടുത്തുകൊണ്ട് ആള്‍വാര്‍ സംഭവത്തെ അപലപിക്കുന്ന ബിഎസ്പി അധ്യക്ഷ മായാവതിയുടെ നിലപാട് മുതലക്കണ്ണീര്‍ ആണെന്നായിരുന്നു നരേന്ദ്ര മോദിയുടെ വിമര്‍ശനം.

English summary
Alwar incident; rahul promises action against culprits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X