കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആല്‍വാര്‍ സംഭവം: പ്രതികളില്‍ ട്രക്ക് ഡ്രൈവറും ചായക്കടക്കാരനും തൊഴിലാളിയും!!

  • By Desk
Google Oneindia Malayalam News

ആല്‍വാര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ ദളിത് ദമ്പതികളെ അക്രമിച്ച് യുവതിയെ പീഡനത്തിനിരയാക്കിയ അഞ്ച് പേരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്. ബൈക്കില്‍ ഷോപ്പിങിനിറങ്ങിയ ഇരുവരെയും മര്‍ദ്ദിച്ച് പണം അപഹരിക്കുകയും മൂന്നുമണിക്കൂറോളം പീഡിപ്പിക്കുകയും ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഏപ്രില്‍ 26ന് നടന്ന സംഭവത്തില്‍ ഏപ്രില്‍ 30ന് പരാതി നല്‍കിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

തൃശൂരില്‍ രാജാജി തന്നെ?: തോല്‍വി പ്രതീക്ഷിക്കണമെന്ന് ടി എന്‍ പ്രതാപന്‍, തിരിച്ചടിയായത് സുരേഷ് ഗോപിതൃശൂരില്‍ രാജാജി തന്നെ?: തോല്‍വി പ്രതീക്ഷിക്കണമെന്ന് ടി എന്‍ പ്രതാപന്‍, തിരിച്ചടിയായത് സുരേഷ് ഗോപി

സംഭവത്തില്‍ ആദ്യ അറസ്റ്റ് മെയ് 7നാണ് നടത്തിയതെന്നും ഇതോടെ ആ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപിക്കുകയാണെന്നും പറയുന്നു. ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ പ്രശ്‌നം രാഷ്ട്രീയമാനവും കൈവരിക്കയായിരുന്നു. കോണ്‍ഗ്രസ് ഭരണം കൈയാളുന്ന രാജസ്ഥാനില്‍ അശോക് ഗെലോട്ടിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ വിഷയം മൂടിവയ്ക്കയാണെന്നും ബിജെപി ആരോപിച്ചു.

gang-rape-15-

പ്രധാനമന്ത്രി മോദി ഈ വിഷയവും രാഷ്ട്രീയ വത്കരിക്കയാണെന്നാണ് അശോക് ഗെലോട്ട് പ്രതികരിച്ചത്. അതേ സമയം രാജസ്ഥാനില്‍ ഗെലോട്ടിന് ആറ് എംഎല്‍എമാരുടെ പിന്തുണയുള്ള ബിഎസ്പി നേതാവ് മായാവതി വിഷയം സുപ്രിം കോടതി തീരുമാനമെടുക്കണമെന്നും സംസ്ഥാനത്തിനെതിരെയും പോലീസിനെതിരെയും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി.

ഇതേ സമയം സംഭവത്തില്‍ ഒന്നാം പ്രതിയായ ഛോട്ടേലാല്‍ ഗുര്‍ജര്‍ ട്രക്ക് ഡ്രൈവറാണ്. ചായക്കടയില്‍ തൊഴിലാളിയും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ് കേസില്‍ പ്രതികളായ എല്ലാവരും. 20- 25 വയസ് പ്രായമുള്ളവരാണ് ഇവരെല്ലാം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഇവര്‍ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്.

English summary
Alwar issue become more political, political controversy ran over the issue BJP and congress fights each other
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X