കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ക്കൂട്ട കൊലയ്ക്ക് ബിജെപി മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ്.... മോദി കാരണമാണ് ഇതുണ്ടാവുന്നത്!!

Google Oneindia Malayalam News

ജയ്പൂര്‍: വിവാദ പ്രസ്താവനയ്ക്ക് ഒരുകുറവും വരുത്താത്ത പാര്‍ട്ടിയാണ് ബിജെപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആള്‍ക്കട്ട കൊലപാതകങ്ങള്‍ വര്‍ധിച്ച് വരുന്നു എന്ന് പൊതുവേ പരാതിയുമുണ്ട്. പക്ഷേ കേന്ദ്ര മന്ത്രി അര്‍ജുന്‍ രാം മേഘ്‌വാളിന് ഇതേ കുറിച്ച് വ്യത്യസ്ത അഭിപ്രായമാണുള്ളത്. രാജസ്ഥാനിലെ ആള്‍വാറില്‍ ഗോസംരക്ഷര്‍ ആളുകളെ തല്ലിക്കൊന്ന സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ പ്രശസ്തനാവുമ്പോള്‍ ഇതൊക്കെ നാട്ടില്‍ സംഭവിക്കുമെന്നായിരുന്നു മേഘ്‌വാളിന്റെ മറുപടി. ഒരു ബിജെപി മന്ത്രി ഇങ്ങനെ പറയുന്നത് കേട്ട് മാധ്യമപ്രവര്‍ത്തകര്‍ അന്തംവിട്ടു പോയി.

1

ബീഹാര്‍ തിരഞ്ഞെടുപ്പ് സമയത്ത് അവാര്‍ഡ് തിരിച്ചുനല്‍കലായിരുന്നു. യുപി തിരഞ്ഞെടുപ്പിന്റെ സമയത്ത് അത് ആള്‍ക്കൂട്ട കൊലപാതകമായി. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പാകുമ്പോള്‍ വേറെ എന്തെങ്കിലും വിഷയവമാവും വിവാദമാകുക. ജനങ്ങള്‍ ഉപകാരപ്രദമായ പദ്ധതികള്‍ മോദി ചെയ്യുന്നുണ്ട്. അതിന്റെ ഫലങ്ങളാണ് ഇക്കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ ആക്രമണങ്ങളെ ബിജെപി അപലപിക്കുന്നു. പക്ഷേ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആരാണ് ഇത് തടയുക. സിഖ് വിരുദ്ധ കലാപക്കാലത്ത് ഉണ്ടായ അതിക്രമങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ ആള്‍ക്കൂട്ട ആക്രമണമെന്നും മേഘ്‌വാള്‍ വ്യക്തമാക്കി.

പശുവിനെ കടത്തുകയാണെന്ന് ആരോപിച്ച് അക്രം ഖാന്‍ എന്നയാളിനെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ഇയാള്‍ക്കൊപ്പം രണ്ട് പേരുമുണ്ടായിരുന്നു. ഇവരുടെ കൈവശം രണ്ട് പശുക്കളുമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവര്‍ നടന്ന് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ തന്നെയാണോ അക്രമത്തിന് പിന്നിലെന്ന് വ്യക്തമല്ല. അതേസമയം ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ നിയമം ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കത്താരിയ പറഞ്ഞു.

ഭക്ഷണമില്ല വെള്ളമില്ല; സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല, ആശ്വാസവുമായി ചെന്നിത്തലയും കേന്ദ്രസംഘവുംഭക്ഷണമില്ല വെള്ളമില്ല; സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല, ആശ്വാസവുമായി ചെന്നിത്തലയും കേന്ദ്രസംഘവും

മോദി രാജ്യത്ത് വിദ്വേഷം വളര്‍ത്തുന്നു... ഇതിനെ എന്ത് വില കൊടുത്തും തടയുമെന്ന് രാഹുല്‍!!മോദി രാജ്യത്ത് വിദ്വേഷം വളര്‍ത്തുന്നു... ഇതിനെ എന്ത് വില കൊടുത്തും തടയുമെന്ന് രാഹുല്‍!!

English summary
Alwar Lynching central ministers controversial remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X