Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റോക്ക്‌ഹോം ആക്രമണത്തില്‍ അപലപിച്ച നരേന്ദ്രമോദിയെ ട്രോളി ലാലുപ്രസാദ് യാദവ്!!

വെള്ളിയാഴ്ച സ്റ്റോക്ക്‌ഹോമില്‍ നടന്ന ആക്രമണത്തില്‍ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ട് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്.

ദില്ലി: സ്റ്റോക്ക്‌ഹോമില്‍ നടന്ന ആക്രമണത്തില്‍ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ട് ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്. സ്വന്തം രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയായിരുന്നു ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പ്രതികരിച്ചത്.

ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തോടും പരിക്കേറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അറിയിച്ചാണ് മോദിയുടെ ട്വീറ്റ്. എന്നാല്‍ മൂക്കിന് താഴെ ഭാരതാംബയുടെ മക്കള്‍ക്ക് നേരെ വലതുപക്ഷ തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളില്‍ കൂടി അപലപിക്കണമെന്ന് പറഞ്ഞായിരുന്നു ലാലുപ്രസദിന്റെ ട്വീറ്റ്.

നരേന്ദ്രമോദിയുടെ ട്വീറ്റ്

നരേന്ദ്രമോദിയുടെ ട്വീറ്റ് കാണൂ..

അല്‍വാര്‍ സംഭവം

രാജസ്ഥാനിലെ അല്‍വാറില്‍ ഗോരക്ഷരുടെ ആക്രമണത്തില്‍ കന്നുകാലി വ്യാപാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തിലത്തിലാണ് ലാലുവിന്റെ വിമര്‍ശനം. സംഭവത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ലാലുപ്രസാദിന്റെ വിമര്‍ശനം.

വസുന്ദര രാജയ്ക്കും പണി കിട്ടി

സ്വീഡന്‍ ആക്രമണത്തെ അപലപിച്ച് ട്വീറ്റ് ചെയ്ത രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ദര രാജയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റാണ് വസുന്ദരയുടെ ട്വീറ്റിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്. രാജസ്ഥാനിലെ ഗോരക്ഷരുടെ അതിക്രമങ്ങളെ കുറിച്ച് പറയാന്‍ വാക്കുകളില്ലേ എന്നായിരുന്നു സച്ചിന്‍ പൈലറ്റ് ചോദിച്ചത്.

നാല് പേര്‍ കൊല്ലപ്പെട്ട സംഭവം

നാല് പേര്‍ കൊല്ലപ്പെട്ട സംഭവം

കഴിഞ്ഞ ദിവസം സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുണ്ടായ ആക്രമണത്തില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി പിടിയിലായെന്ന് പോലീസ്.

വാര്‍ത്ത നിഷേധിച്ചു

വാര്‍ത്ത നിഷേധിച്ചു

ഉസ്ബാക്കിസ്ഥാന്‍ സ്വദേശിയാണ് ആക്രമണം നടത്തിയതെന്ന മാധ്യമ വാര്‍ത്തകള്‍ പോലീസ് നിഷേധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+